Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍റെ തിരിച്ചടി അമേരിക്കയ്ക്ക് കൊണ്ടു; ഇറാന്റെ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ്

ബാഗ്ദാദ്: അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്‍ ഖുദ്സ് ഫോഴ്സ് തലവന്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പശ്ചേമേഷ്യയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുകയാണ്. സുലൈമാനിയുടെ കബറടക്കം കഴിയുന്നതിന് മുമ്പേ അമേരിക്കന്‍ കേന്ദ്രങ്ങളിലേക്ക് മോട്ടോര്‍ ഷെല്‍ ആക്രമണം നടന്നു. ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം ശനിയാഴ്ച്ച വൈകീട്ടാണ് ആക്രമണം ഉണ്ടായത്.

അതീവ സുരക്ഷിത മേഖലയായ ഗ്രീന്‍സോണിലെ സെലിബ്രേഷന്‍ സ്‌ക്വയര്‍, ജാഡ്രിയ എന്നിവിടങ്ങളിലാണ് റോക്കറ്റുകള്‍ പതിച്ചതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഇറാഖ് സൈന്യം അറിയിക്കുന്നത്. ഇതോടെ ഇറാന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

വിലാപ യാത്രക്ക് പിന്നാലെ

വിലാപ യാത്രക്ക് പിന്നാലെ

ഖുദ്സ് ഫോഴ്സ് തലവന്‍ ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപ യാത്ര ഇറാനിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കന്‍ എംബസി ലക്ഷ്യം വെച്ച് റോക്കറ്റാക്രമണം നടന്നത്. കത്യുഷാ റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ സംശയമുനകള്‍ നീളുന്നത് ഇറാന് നേരെയാണ്.

അനുഭവിക്കേണ്ടി വരും

അനുഭവിക്കേണ്ടി വരും

അമേരിക്കയുടെ ക്രിമിനല്‍ നടപടിയുടെ പ്രത്യാഘാതങ്ങള്‍ ഇനിയങ്ങട്ടുള്ള വര്‍ഷങ്ങളില്‍ അനുഭവിക്കേണ്ടി വരുമെന്ന് ഖാസിം സുലൈമാനിയുടെ മരണത്തിന് പിന്നാലെ ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയിരുന്നു. അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേനിയും പ്രഖ്യാപിച്ചു.

അകലം പാലിക്കണം

അകലം പാലിക്കണം

അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്നും ഇറാഖി സൈനികര്‍ ഒരു കിലോമീറ്റര്‍ അകലം പാലിക്കണമെന്ന് ഇറാന്‍റെ പിന്തുണയുള്ള ഹിസ്ബുള്ള കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍റെ ഭാഗത്ത് നിന്നുള്ള പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ബാഗ്ദാദില്‍ അമേരിക്ക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

പിന്നില്‍ ഇറാന്‍ തന്നെ

പിന്നില്‍ ഇറാന്‍ തന്നെ

എംബസിക്ക് നേരെ നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ലെങ്കിലും പിന്നില്‍ ഇറാന്‍ തന്നെയാണെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. അമേരിക്കന്‍ പൗരന്‍മാരെ ടെഹ്റാന്‍ ആക്രമിച്ചാല്‍ ഇറാന്‍റെ 52 തന്ത്രപ്രധാന മേഖലകള്‍ക്ക് നേരെ തിരിച്ചടിക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

52 പ്രദേശങ്ങള്‍

52 പ്രദേശങ്ങള്‍

ഇറാന്‍റെ 52 തന്ത്രപ്രധാന സൈറ്റുകള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ചിലത് ഇറാനും ഇറാന്‍ സംസ്കാരത്തിന് തന്നെയും വളരെ പ്രധാനപ്പെട്ടതാണ്. ടെഹ്റാന്‍ യുഎസിനെ ആക്രമിച്ചാല്‍ ഇവയെ വളരെ വേഗത്തിലും ശക്തമായും ബാധിക്കും-ട്രംപ് ട്വീറ്റ് ചെയ്തു.

1979 ല്‍

1979 ല്‍

1979 ല്‍ ഇറാനിലെ യുഎസ് എംബസി വളഞ്ഞ് 52 ഉദ്യോഗസ്ഥരെ ഇറാന്‍ മൗലികവാദികള്‍ ബന്ധികാളിക്കിയിരുന്നു. ഇതുമായി ബന്ധിപ്പിച്ചാണ് ഇറാനിലെ 52 കേന്ദ്രങ്ങള്‍ക്ക് നേരെ തിരിച്ചടിക്കുമെന്ന് ട്രംപ് പറഞ്ഞതെന്നാണ് സൂചന. ഇറാനില്‍ രാഷ്ട്രീയപരവും സൈനികപരവുമായ യാതൊരു തരം ഇടപെടലും യുഎസിന്‍റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന ഉറപ്പ് നല്‍കുന്ന അള്‍ജീരിയ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്നായിരുന്നു ബന്ധികള്‍ മോചിതരായത്.

ട്വീറ്റ്

ഡൊണാള്‍ഡ് ട്രംപ്

ആക്രമിച്ചാല്‍

മേരിക്കയെയോ അമേരിക്കയുടെ സ്വത്തുക്കളെയോ ഇറാൻ ആക്രമിച്ചാൽ ശക്​തമായ തിരിച്ചടി നൽകും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+