കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ് ഇന്ത്യ മാനസ വാരണാസി അടക്കം കോവിഡിന്റെ പിടിയിൽ, മിസ് വേൾഡ് 2021 മാറ്റിവച്ചു

മിസ് വേൾഡ് 2021 മാറ്റിവച്ചു; മിസ് ഇന്ത്യ മാനസ വാരണാസി അടക്കം കോവിഡ് പിടിയിൽ

Google Oneindia Malayalam News

നിരവധി മത്സരാർത്ഥികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ മിസ് വേൾഡ് 2021 - താൽക്കാലികമായി മാറ്റി വച്ചു. അടുത്ത ഘട്ടത്തിൽ ശേഷിക്കുന്ന പരിശോധനകൾ നടത്തണമെന്നും ക്വാറന്റൈനും നിരീക്ഷണവും നടത്തേണ്ടത് ഉണ്ടെന്നും മെഡിക്കൽ വിദഗ്ധർ വ്യക്തമാക്കി.

" മത്സരാർത്ഥികൾ, സ്റ്റാഫ്, മറ്റ് സംഘങ്ങൾ , പൊതുജനങ്ങൾ എന്നിവരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത്" മിസ് വേൾഡ് 2021 - മത്സരം താൽക്കാലികമായി മാറ്റി വയ്ച്ചതെന്ന് മത്സര സംഘാടകർ സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.

മിസ് ഇന്ത്യ മാനസ വാരണാസി ഉൾപ്പെടെ ഉള്ള മത്സരാർത്ഥികൾക്ക് കോവിഡ് - 19 പോസിറ്റീവ് ഫലം സ്ഥിരീകരിച്ചിരുന്നു. പ്യൂർട്ടോറിക്കോയിൽ വെച്ചായിരുന്നു മത്സരം നിഞ്ചയിച്ചിരുന്നത്.

1

മിസ് വേൾഡ് 2021 - മത്സരത്തിന്റെ മേൽനോട്ടം വഹിക്കാൻ നിയമിച്ച വൈറോളജിസ്റ്റുകളുമായും മെഡിക്കൽ വിദഗ്ധരുമായും സംഘാടകർ കൂടിക്കാഴ്ച നടത്തി. തുടർന്ന് പ്യൂർട്ടോ റിക്കോ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റുമായി ചർച്ച ചെയ്യുതു. ചർച്ചയ്ക്ക് ശേഷം പ്യൂർട്ടോ റിക്കോ കൊളീസിയത്തിൽ നടക്കുന്ന മിസ് വേൾഡ് 2021 സമാപനം മാറ്റിവയ്ക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി വൈകിയാണ് മത്സരത്തിന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ ഇക്കാര്യം പോസ്റ്റ് ചെയ്തത്.

എല്‍ജെഡി പൂർണ്ണ പിളർപ്പിലേക്ക്: ഷെയ്ഖ് പി ഹാരീസ് ഉള്‍പ്പടേയുള്ളവർ പാർട്ടി വിട്ടുഎല്‍ജെഡി പൂർണ്ണ പിളർപ്പിലേക്ക്: ഷെയ്ഖ് പി ഹാരീസ് ഉള്‍പ്പടേയുള്ളവർ പാർട്ടി വിട്ടു

2

" ബുധനാഴ്‌ച വരെ, മത്സരാർത്ഥികൾ, പ്രൊഡക്ഷൻ ടീം, കാണികൾ എന്നിവരുടെ ഏറ്റവും മികച്ച താൽപ്പര്യാർത്ഥം അധിക സുരക്ഷാ നടപടികൾ നടപ്പിലാക്കി. മത്സര വേദിയിലും ഡ്രസ്സിംഗ് റൂമിലും വർധിച്ച അപകട സാധ്യതകൾ മത്സര സംഘാടകർ മനസ്സിലാക്കിയിരുന്നു.

3

എന്നിരുന്നാലും, ആരോഗ്യ ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും കൂടിയാലോചന നടത്തിയ ശേഷം മിസ് വേൾഡ് 2021 മാറ്റിവയ്ക്കൽ തീരുമാനമെടുത്തു. കൂടുതൽ കോവിഡ് 19 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതിന് പിന്നാലെ ആണ് തീരുമാനം ," പോസ്റ്റിൽ വ്യക്തമാക്കുന്നു.

'ലീഗ് സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കള്‍ കൊള്ളയടിച്ചു'; ആരോപണവുമായി ഐഎന്‍എല്‍'ലീഗ് സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കള്‍ കൊള്ളയടിച്ചു'; ആരോപണവുമായി ഐഎന്‍എല്‍

4

"മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായത്തിൽ അടുത്ത ഘട്ടം ഉടനടിയുള്ള ക്വാറന്റൈൻ, തീർപ്പ് കൽപ്പിക്കാത്ത നിരീക്ഷണം, തുടർ പരിശോധന" എന്നിവയാണെന്നും കൂട്ടിച്ചേർത്തു. "ഒരിക്കലും മത്സരാർത്ഥികളെയും സ്റ്റാഫിനെയും ആരോഗ്യ ഉദ്യോഗസ്ഥരും ഉപദേശകരും അടക്കം കോവിഡ് ഭേദമായാൽ മാത്രമേ മത്സരാർത്ഥികളെയും ബന്ധപ്പെട്ട സ്റ്റാഫുകളെയും അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ അനുവദിക്കൂ. "ലോക സുന്ദരി കിരീടത്തിനായി മത്സരിക്കുന്ന ഞങ്ങളുടെ മത്സരാർത്ഥികളുടെ മടങ്ങി വരവിനായി ഞങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും", മിസ് വേൾഡ് ലിമിറ്റഡിന്റെ സി ഇ ഒ ജൂലിയ മോർലിയെ ഉദ്ധരിച്ച് പോസ്റ്റിൽ വ്യക്തമാക്കുന്നു.

തെലങ്കാനയില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്: ടിആർഎസ് എംപി പാർട്ടിയിലേക്ക്, മുന്‍ മന്ത്രിതെലങ്കാനയില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്: ടിആർഎസ് എംപി പാർട്ടിയിലേക്ക്, മുന്‍ മന്ത്രി

5

അതേസമയം, തെലങ്കാന സ്വദേശിയായ വാരണാസിക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായി മിസ് ഇന്ത്യ ഓർഗനൈസേഷൻ അറിയിച്ചു.

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ സംഘടന പറഞ്ഞത് ഇങ്ങനെ: -

6

"മത്സരാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത്, മിസ് വേൾഡ് ഫൈനൽ മാറ്റിവയ്ക്കാൻ മിസ് വേൾഡ് ഓർഗനൈസേഷൻ തീരുമാനിച്ചു. നമ്മുടെ രാജ്ഞി മാനസ വാരണാസി കോവിഡ് സ്ഥിരീകരിച്ച മത്സരാർത്ഥികളിൽ ഒരാളാണ്. കൊവിഡ് പോസിറ്റീവാണ്, ഇപ്പോൾ പ്യൂർട്ടോ റിക്കോയിൽ ഐസൊലേഷനിലാണ്.

Recommended Video

cmsvideo
മിസ് ഇന്ത്യക്ക് ഉള്‍പ്പടെ നിരവധി മത്സരാര്‍ഥികള്‍ക്ക് കോവിഡ് ; മിസ് വേള്‍ഡ് മത്സരം മാറ്റിവച്ചു
7

മിസ് ഇന്ത്യ ഓർഗനൈസേഷനിൽ അവർക്ക് കഠിനമായ അർപ്പണ ബോധവും ഉണ്ടായിരുന്നിട്ടും അവൾക്ക് ലോക വേദി അലങ്കരിക്കാൻ കഴിയില്ലെന്ന വാർത്ത അവിശ്വാസമാണ്. എന്നിരുന്നാലും, ഞങ്ങൾ അവളുടെ സുരക്ഷ മുൻഗണന നൽകുന്നു.

8

" വീട്ടിലേയ്‌ക്ക് മടങ്ങി എത്തിയ മാനസയെ സ്വാഗതം ചെയ്യാനും അവളെ ആരോഗ്യത്തിലേക്ക് തിരികെ കെണ്ടു വരാനും വളർത്താനും ശക്തവും ആരോഗ്യ കരവും സന്തോഷവതിയുമായി തിരികെ അയയ്‌ക്കാനും ഞങ്ങൾക്ക് കഴിഞ്ഞില്ല.

മാധ്യമസ്വാതന്ത്ര്യം അഴിക്കുള്ളിലായ 2021: കൊല്ലപ്പെടുന്നവരില്‍ കുറവ്, ജയിലിലാവുന്നത് വര്‍ധിച്ചുമാധ്യമസ്വാതന്ത്ര്യം അഴിക്കുള്ളിലായ 2021: കൊല്ലപ്പെടുന്നവരില്‍ കുറവ്, ജയിലിലാവുന്നത് വര്‍ധിച്ചു

"ബാധിതരായവർക്ക്, നിങ്ങൾ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു പോസ്റ്റിൽ വ്യക്തമാക്കി.

English summary
Miss World 2021 was temporarily postponed as huge amounts covid confirmed positive cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X