കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുമാനം വര്‍ദ്ധിപ്പിക്കാന്‍ മിസ്ഡ് കോളുമായി ഫേസ്ബുക്ക്

  • By Gokul
Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള സോഷ്യല്‍ മീഡിയയായ ഫേസ്ബുക്ക് തങ്ങളുടെ വരുമാന വര്‍ദ്ധനയ്ക്ക് പുതിയ പരീക്ഷണവുമായി രംഗത്തെത്തുന്നു. ഫേസ്ബുക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യയിലാണ് പരീക്ഷണത്തിന് തുടക്കമിടുന്നത്. 10 കോടി ഇന്ത്യക്കാര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

ഇവരില്‍ ഭൂരിഭാഗവും മൊബൈല്‍ഫോണില്‍ നിന്നും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. ഇവരെ ലക്ഷ്യമിട്ട് പുതിയ പരസ്യ പരിപാടിക്കാണ് ഫേസ്ബുക്കിന്റെ നീക്കം. ഫേസ്ബുക്കില്‍ കാണുന്ന പരസ്യങ്ങള്‍ക്കൊപ്പമുള്ള നമ്പരില്‍ ഒരു മിസ് കോള്‍ നല്‍കുകയേ വേണ്ടൂ. മിനിറ്റുകള്‍ക്കുള്ളില്‍ കമ്പനിയില്‍ നിന്നും ഉപഭോക്താവിനെ തിരിച്ചു വിളിക്കും.

facebook

മിസ് അടിച്ച പരസ്യത്തെകുറിച്ച് അറിയേണ്ടതെല്ലാം പിന്നെ ഫോണില്‍ കൂടി കേള്‍ക്കാം. നേരത്തെ റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശമായിരിക്കും ഇങ്ങനെ ലഭിക്കുക. ഷോപ്പിംഗ് ഇളവുകള്‍, ക്രിക്കറ്റ് സ്‌കോറുകള്‍, ഡാറ്റാ ചാര്‍ജുകള്‍ എന്നുവേണ്ട പരസ്യത്തിനെ കുറിച്ചുള്ള വിശദാംശങ്ങളെല്ലാം ഒറ്റ ഫോണ്‍കോളിലൂടെ ഉപഭോക്താക്കളിലെത്തുന്ന രീതിയിലാണ് പുതിയ പരസ്യ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.

ഫേസ്ബുക്കിന് വന്‍ ഉപഭോക്താക്കളുള്ള ഇന്ത്യ, ബ്രസീല്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ഫേസ്ബുക്ക് അധികൃതരുടെ ഉദ്ദേശം. നിലവില്‍ ക്ലിക്കുകള്‍ക്കും പരസ്യ പ്രദര്‍ശനത്തിനുമാണ് ഫേസ്ബുക്ക് ചാര്‍ജ് ഈടാക്കുന്നത്. പുതിയ പരീക്ഷണം വിജയകരമാകുമെങ്കില്‍ ഫേസ്ബുക്കില്‍ നിന്നുള്ള വരുമാനം ഇരട്ടിയാകുമെന്നാണ് അധികൃതര്‍ കണക്കു കൂട്ടുന്നത്.

English summary
missed call ads, Facebook seeks India revenue boost.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X