• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോഡേണ വാക്സിൻ വളരെ സംരക്ഷിതം; ഗുരുതമായ കൊവിഡ് ബാധയെ തടയുമെന്നും കണക്കുകൾ

വാഷിങ്ടണ്‍: മൊഡേണയുടെ കൊറോണ വാക്സിന്‍ സുരക്ഷിതമാണെന്ന് ഡാറ്റാ റിലീസ് റിപ്പോര്‍ട്ടുകള്‍. യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. ഫെഡറല്‍ റെഗുലേഷന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്ന മൊഡേണയുടെ കൊറോണ വാക്സിന്‍റെ വിതരണം ഈ ആഴ്ചയോടെ രാജ്യത്ത് ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വെള്ളയാഴ്ചയോടു കൂടി വാക്സിന് അംഗീകാരം നല്കിയേക്കുമെന്നാണ് സൂചന.

വാക്സിന് അംഗീകാരം ലഭിക്കുകയാണെങ്കിൽ ദശലക്ഷക്കണക്കിനു വരുന്ന അമേരിക്കക്കാര്‍ക്ക് തിങ്കളാഴ്ചയോടു കൂടി രണ്ടാമത്തെ കൊറോണ വൈറസ് വാക്സിന്‍ ലഭ്യമാകും.

ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ അവലോകനത്തില്‍ 3000 പേരിൽ നടത്തിയ പരീക്ഷണത്തിൽ മൊഡേണ വാക്സിന്‍ 94.1 ശതമാനം ഫലപ്രാപ്തി കാണിച്ചുവെന്നും പനി, തലവേദന, ക്ഷീണം എന്നിവയുള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടെങ്കിലും വാകിസിന്‍ അപകടകാരിയല്ലെന്നുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡിനെതിരെയുള്ള മറ്റു വാക്സിനുകള്‍ പലതും പരാജയപ്പെട്ട സാഹചര്യത്തില്‍ മൊഡോണ വാക്സിന്‍റെ വിജയം നിര്‍ണ്ണായകമായാണ് കാണുന്നത്.

നേരത്തേയില്ലാത്ത വിധത്തില്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും മരണ നിരക്ക് കുത്തനെ ഉയരുന്നതുമായ സാഹചര്യത്തിലാണ് മോഡേണ വാക്സിനെ സംബന്ധിച്ച ശുഭ വാര്‍ത്തയെത്തിയത്. തിങ്കളാഴ്ച വരെ മൂന്നു ലക്ഷമാണ് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം..

ഒരു പൊതു അവലോകന പ്രക്രിയയുടെ ആദ്യ ഘട്ടമാണ് ഡാറ്റാ റിലീസ് അഥവാ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. വ്യാഴാഴ്ച ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വിദഗ്ധരുടെ ഒരു സ്വതന്ത്ര ഉപദേശക സമിതി ഈ വിവരങ്ങള്‍ അവലോകനം ചെയ്യും. .ഇതില്‍ എഫ്ഡിഎ ശാസ്ത്രജ്ഞര്‍ , മൊഡേണ, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും കേട്ട് അംഗീകാരത്തിന് ശുപാർശചെയ്യണോ എന്ന് പാനല്‍ തീരുമാനമെടുക്കും. സാധാരണയായിഎഫ്ഡിഎ വിദഗ്ദ്ധരുടെ ശുപാർശകൾ പിന്തുടരുന്നതിനാല്‍ പാനല്‍ അതെ എന്ന് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനുമതി ലഭിക്കുന്നതോടു കൂടി 60 ലക്ഷം വാക്സിന്‍ ഡോസുകളുടെ വിതരണം തിങ്കളാഴ്ചയോടെ ആരംഭിക്കും. ഫൈസറും ബയോടെകും ഇതിനകം തന്നെ ദശലക്ഷക്കണക്കിന് ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഫൈസറിനും ബയോടെക്കിനുംവാക്സിന്‍ വിതരണത്തിന് അംഗീകാരം നല്കിയത്. തുടര്‍ന്ന് തിങ്കളാഴ്ച ആരോഗ്യ പ്രവര്‍ത്തകര്‍ ഫൈസര്‍-ബയോന്‍ടെക് വാക്സിന്‍ ആദ്യ ഷോട്ട് സ്വീകരിച്ചു. 95 ശതമാനമാണ് ഈ വാക്സിന്റെ ഫലപ്രാപ്തി നിരക്ക്.

അമേരിക്കയിലെ ഏറ്റവും വലിയ രോഗപ്രതിരോധ കുത്തിവയ്പ്പായിരിക്കും കൊറോണ വാക്സിന്‍ പ്രതിരോധ കുത്തിവെയ്പ്പ്.

ഫെഡറല്‍ സര്‍ക്കാര്‍ 2021 ന്റെ ആദ്യ പാദത്തില്‍ 200 മില്യണ്‍ ഡോസുകള്‍ക്കായി മെ‌ഡേണയും ഫൈസറുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു. രണ്ടു വാക്സിനുകള്‍ക്കും രണ്ട് ഡോസുകള്‍ വേണ്ടിവരുന്നതിനാല്‍ 100 ദശലക്ഷം ആളുകള്‍ക്ക് ഇത് പ്രയോജനകരമായിക്കുമെന്നാണ് കരുതപ്പെടുന്നത്.

മോഡേണയിൽ നിന്ന് 100 ദശലക്ഷം ഡോസുകൾ കൂടി വാങ്ങിയതായി സർക്കാർ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതോടെ കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുവാന്‍ കഴിയുന്ന അമേരിക്കക്കാരുടെ എണ്ണം 150 ദശലക്ഷമായി മാറിയിട്ടുണ്ട്. ഇപ്പോഴും ബാക്കിവരുന്ന 180 ദശലക്ഷം അമേരിക്കക്കാരുടെ പരിരക്ഷ എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല.

രണ്ട് വാക്സിനുകളും സൗജന്യമായാണ് പൊതുജനങ്ങൾക്ക് നൽകുന്നത്.

English summary
Moderna COVID-19 vaccine highly protective and may get emergency authorization this week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X