കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഷെരീഫിനെ കടത്തിവെട്ടിയെന്ന് പാക് പത്രങ്ങള്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നും അഭിനന്ദനം. അയല്‍രാജ്യമായ പാകിസ്താനിലെ ദിനപ്പത്രങ്ങളാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ പ്രശംസിക്കുന്നത്. തങ്ങളുടെ പ്രധാനമന്ത്രിയായ നവാസ് ഷെരീഫിനെ നരേന്ദ്ര മോദി കടത്തിവെട്ടി എന്നാണ് ഡെയ്‌ലി ടൈംസ് അടക്കമുള്ള പത്രങ്ങള്‍ എഴുതുന്നത്.

ഐക്യരാഷ്്ട്ര സഭയുടെ പൊതുസഭയില്‍ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ എല്ലാമുണ്ടായിരുന്നു. എന്നാല്‍ നവാസ് ഷെരീഫിന്റെ കാര്യത്തില്‍ അതായിരുന്നില്ല സ്ഥിതി. തന്റെ സ്ഥിരം ശൈലിയില്‍ നരേന്ദ്ര മോദി തിളങ്ങി - മോദി ഐക്യരാഷ്ട്ര സഭയില്‍ എന്ന് തലക്കെട്ടോടെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ ഡെയ്‌ലി ടൈംസ് തുടരുന്നു.

modi-un

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചും അധ്യാത്മിക സമ്പത്തിനെക്കുറിച്ചും തുടങ്ങി മോദി നടത്തിയ പ്രസംഗം വന്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരുന്നു. യു എന്‍ പൊതുസഭയിലെ പ്രസംഗം ഗൗരവമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല എന്ന് തിരിച്ചറിഞ്ഞാണ് മോദി പ്രസംഗിച്ചതെന്ന് പത്രം പ്രശംസിക്കുന്നു. അതേസമയം കാശ്മീര്‍ അതിര്‍ത്തി പ്രശ്‌നവും പോലെയുള്ള ആവര്‍ത്തിച്ച് പാകിസ്താന് ഒരു മോശം ഇമേജുണ്ടാക്കുന്നതായിരുന്നു നവാസ് ഷെരീഫിന്റെ പ്രസംഗമെന്നും പത്രം കുറ്റപ്പെടുത്തുന്നു.

നവാഷ് ഷെരീഫ് പ്രസംഗിച്ച് പിറ്റേ ദിവസമാണ് മോദി യു എന്‍ പൊതുസഭയെ അഭിസംബധന ചെയ്തത്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല എന്ന വിമര്‍ശനമാണ് നവാസ് ഷെരീഫ് തന്റെ പ്രസംഗത്തില്‍ നടത്തിയത്. തീവ്രവാദം ഒഴിവാക്കി ചര്‍ച്ചയ്ക്ക് വരാനായിരുന്നു ഇതിനോട് നരേന്ദ്ര മോദി മറുപടി പറഞ്ഞത്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

English summary
Prime Minister Narendra Modi's speech at the United Nations General Assembly was everything his Pakistani counterpart Nawaz Sharif's was not, said a Pakistani daily on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X