മോദിക്ക് ട്രംപിന്റെ പ്രശംസ, മോദി നടപ്പിലാക്കുന്നത് മികച്ച പദ്ധതികള്‍

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: മോദിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. സാമ്പത്തികമേഖലയില്‍ ഉള്‍പ്പടെ മികച്ച പദ്ധതികളാണ് മോദി നടപ്പിലാക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രശംസ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിച്ച ആദരമാണെന്ന് നരേന്ദ്രമോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെയും ആദ്യ കൂടികാഴ്ച വൈറ്റ് ഹൗസില്‍ നടന്നുക്കൊണ്ടിരിക്കുന്നത്. ട്രംപും പ്രഥമവനിത മെലാനിയ ട്രംപും ചേര്‍ന്നാണ് നരേന്ദ്രമോദിയെ സ്വാഗതം ചെയ്തത്.

xmodi-trump

അമേരിക്കന്‍ പ്രസിഡണ്ടായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ കൂടികാഴ്ചയാണിത്. പ്രതിരോധം, തീവ്രവാദം, ഊര്‍ജം എന്നീ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

അഞ്ചു മണിക്കൂര്‍ നീണ്ട കൂടികാഴ്ചയ്ക്ക് ശേഷം നരേന്ദ്രമോദി യുഎസിലെ ഉന്നതരുമായി ചര്‍ച്ച നടത്തും. അതിന് ശേഷം വൈറ്റ് ഹൗസില്‍ ഒരുക്കിയ വിരുന്നിലും പങ്കെടുക്കും.

English summary
Modi’s US visit: Modi-Trump meet underway at White House
Please Wait while comments are loading...