ഭര്‍ത്താവിന്‍റെ സ്നേഹം നഷ്ടമാകുമെന്ന ഭയന്ന യുവതി മൂന്ന് മക്കളെ കൊന്നു
കൊളംബസ്: അസൂയമൂത്ത് മൂന്ന് ആണ്‍മക്കളെ കൊലപ്പെടുത്തിയ ഒഹിയോ യുവതി വിചാരണ നേരിടുന്നു. തന്നെക്കാള്‍ ഭര്‍ത്താവ് മക്കളെ സ്‌നേഹിയ്ക്കുന്നുവെന്ന തോന്നലാണ് യുവതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഭര്‍ത്താവിന്റെ സ്‌നേഹം മക്കള്‍ക്ക് ലഭിയ്ക്കുന്നത് ഇഷ്ടപ്പെടാതിരുന്ന യുവതി മൂന്ന് മക്കളേയും ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കേസില്‍ യുവതിയ്ക്ക് വധശിക്ഷ ലഭിയ്ക്കാതിരിയ്ക്കാന്‍ കിണഞ്ഞ് പരിശ്രമിയ്ക്കുകയാണ് പ്രതിഭാഗം അഭിഭാഷകര്‍.
മൂന്ന് വിചാരണകളായി പരിഗണിയ്ക്കണമെന്നും വധശിക്ഷ ഒഴിവാക്കണമെന്നുമാണ് ആവശ്യം. ബ്രിട്ടാനി പികിംഗ്ടണ്‍ എന്ന യുവതിയാണ് കൊലപാതകങ്ങള്‍ നടത്തിയത്. ഒഹിയോ നിയമങ്ങള്‍ അനുസരിച്ച് യുവതിയ്ക്ക് വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ ശിക്ഷ ഒഴിവാക്കുന്നതിന് വേണ്ടി അപേക്ഷ നല്‍കിയിരിയ്ക്കുകയാണ് ബ്രിട്ടാനി.

ജനവരിയിലെ യുഎസ് സുപ്രീം കോടതി റൂളിംഗ് അനുസരിച്ച് യുവതിയ്ക്ക് വധശിക്ഷയില്‍ നിന്നും രക്ഷപ്പെടാനുള്ള സാധ്യതകളുണ്ട്. ഈ സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് മൂന്ന് തവണയായി കേസ് വിചാരണ ചെയ്യണെന്നുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ പ്രതിഭാഗം മുന്നോട്ട് വച്ചത്. കോടതി മുമ്പാകെ കുറ്റങ്ങള്‍ ഏറ്റു പറഞ്ഞ ബ്രിട്ടാനി എങ്ങനേയും വധശിക്ഷ ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ്.












Click it and Unblock the Notifications