കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മങ്കിപോക്സ് ലൈംഗിക ബന്ധത്തിലൂടെ പകരുമോ? 'ബീജത്തില്‍ ആഴ്ചകളോളം വൈറസ് നിലനില്‍ക്കാൻ സാധ്യത'..പഠനം

Google Oneindia Malayalam News

മങ്കിപോക്‌സ് ലൈംഗീഗ ബന്ധത്തിലൂടെ പകരുമോ എന്ന ചര്‍ച്ചകള്‍ ഏറെ നാളുകളായി ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ സജീവമാണ്. കൃത്യമായ ഒരുത്തരം നല്‍കാൻ ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. വൈറസ് ലൈംഗികമായി പകരുന്ന രോഗമല്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ രോഗം ലൈംഗികബന്ധത്തിലൂടെ പകരാൻ സാധ്യത തള്ളികളയാനാവില്ലന്നാണ് പുതിയ പഠനം പറയുന്നത്.

ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ച സാധ്യതകള്‍ വിശദീകരിക്കുന്നത്. രോഗമുക്തി നേടിയ വ്യക്തിയുടെ ബീജത്തില്‍ ആഴചകളോളം വൈറസിന്‍റെ അണുക്കള്‍ നില നില്‍ക്കുമെന്ന് പഠനത്തില്‍ പറയുന്നു. ഇറ്റലിയിലെ ലബോറട്ടറി ഓഫ് വൈറോളജിയിലെ ഗവേഷക സംഗത്തിന്‍റെതാണ്കണ്ടെത്തല്‍.

 ഏറ്റുമുട്ടലിന് താല്‍പര്യമില്ല, പക്ഷേ ഗതികെട്ടാല്‍... മുന്നറിയിപ്പുമായി തായ്‌വാന്‍ പ്രസിഡന്റ് ഏറ്റുമുട്ടലിന് താല്‍പര്യമില്ല, പക്ഷേ ഗതികെട്ടാല്‍... മുന്നറിയിപ്പുമായി തായ്‌വാന്‍ പ്രസിഡന്റ്

1

രോഗലക്ഷങ്ങള്‍ തുടങ്ങിയതിന് ശേഷം ആഴ്ചകളോളം രോഗബാധിതരായ രോഗികളുടെ ശുക്ലത്തിൽ മങ്കിപോക്സ് വൈറസ് ഡിഎൻഎ നീണ്ടുനിൽക്കുമെന്ന് പഠനം ചൂണ്ടിക്കാണിച്ചതായി ഗവേഷകര്‍ പറയുന്നു.മെയ് ആദ്യ രണ്ടാഴ്ചകളിൽ ഓസ്ട്രിയയിൽ യാത്ര ചെയ്ത 39 കാരനായ ഒരു പുരുഷന്‍റെ സാമ്പിളുകളിലാണ് സംഘം പരിശോധന നടത്തിയത്. ഇയാള്‍ നിരവധി പുരുഷ പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.

2

രോഗലക്ഷണം കണ്ട് അഞ്ച് മുതല്‍ 19 ദിവസങ്ങള്‍ക്ക് ശേഷം ശേഖരിച്ച ബീജ സാമ്പിളുകളിലായിരുന്നു പഠനം.രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി അഞ്ച് ദിവസത്തിനു ശേഷമാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി ,ചൊറിച്ചിൽ , തല, നെഞ്ച്, കാലുകൾ, കൈകൾ, കൈ, ലിംഗം എന്നിവയിൽ ഒറ്റ മുറിവുകൾ എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങള്‍. ' ഇദ്ദേഹത്തിന്‍റെ കേസില്‍ ഞങ്ങള്‍ നടത്തിയ പഠനത്തിലൂടെ മങ്കിപോക്സ് ലൈംഗിക ബന്ധത്തിലൂടെ പകരുന്നത് പ്രായോഗികമാണെന്ന സൂചനയാണ് നല്‍കുന്നത്' സംഘം വിലയിരുത്തുന്നു.

3

14 രോഗികളില്‍ നടത്തിയ പഠനത്തില്‍ 11 സാംപിളുകളിലും സംഘം വൈറസ് ഡിഎൻഎ കണ്ടെത്തി. വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ അവശ്യമാണെന്നും സംഘം വ്യക്തമാക്കി.അതേസമയം ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വർഷവും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലായി ആയിരക്കണക്കിന് പേർക്ക് കുരങ്ങുപനി ബാധിക്കാറുണ്ട്. പ്രതിവർഷം 6,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കോംഗോയും പ്രതിവർഷം 3,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന നൈജീരിയയുമാണ് ഇതിൽ മുന്നിൽ.

4

രോ​ഗ ബാധിതരുടെ കൃത്യമായ കണക്കുകൾ ചിലപ്പോൾ ഇതിലും കൂടുതലായിരിക്കും.ആഫ്രിക്കയ്ക്ക് പുറത്ത് യുഎസിലും ബ്രിട്ടനിലും മറ്റും കുരങ്ങുപനി ഇടയ്ക്കിടെ കാണപ്പെടാറുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്രചെയ്തവരിലോ അല്ലെങ്കിൽ രോ​ഗ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള മൃ​ഗങ്ങളുമായി സമ്പർക്കം പുലർത്തിയവരിലോ ആണ് അണുബാധ സ്ഥിരീകരിച്ചിരുന്നത്. 2003ൽ, ആറ് യു എസ് സംസ്ഥാനങ്ങളിലായി 47 പേരിൽ അണുബാധ കണ്ടെത്തിയിരുന്നു.

5

ഘാനയിൽ നിന്ന് ഇറക്കുമതി ചെയ്ത വളർത്തു നായ്ക്കളിൽ നിന്നാണ് ഇവർക്ക് വൈറസ് ബാധ ഉണ്ടായത്.കഴിഞ്ഞ മേയ് മാസത്തോടെയാണ് മങ്കിപോക്സ് ആഫ്രിക്കയ്ക്ക് പുറത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തുടങ്ങിയത്. ഇതുവരെ 78 രാജ്യങ്ങളിലധികം മങ്കിപോക്സ് സ്ഥിരീകരിച്ചെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.ഇതിൽ 70 ശതമാനം കേസുകൾ യൂറോപ്പിലും 25 ശതമാനം കേസുകള്‍ അമേരിക്കൻ ഭൂഖണ്ഡങ്ങളിലുമാണ്.

6

രാജ്യത്ത് കേരളത്തിലാണ് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് വന്ന കൊല്ലം സ്വദേശിയായ 35 കാരനായിരുന്നു രോഗം. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജ്യത്തെ ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായതോടെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

ആഹാ ഇതാര് കല്യാണപ്പെണ്ണോ.. പക്ഷെ സംഭവം ഇത് അതല്ലാട്ടോ; എന്തായാലും പൊളിച്ചെന്ന് ആരാധകർ

English summary
Monkeypox virus can persist in body for weeks after recovery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X