കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബി സുന്ദരികളെക്കാള്‍ അറബികള്‍ക്ക് പ്രിയം വിദേശ വനിതകളെ, കാരണം അറിയാമോ?

  • By ജാനകി
Google Oneindia Malayalam News

അബുദാബി: യുഎഇയില്‍ വിദേശ വനിതകളെ വിവാഹം കഴിയ്ക്കുന്ന രീതി സ്വദേശികള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്നതായി റിപ്പോര്‍ട്ട്. 2012 മുപ്പത് ശതമാനം അറബി യുവാക്കളാണ് വിദേശ വനിതകളെ വിവാഹം കഴിച്ചിരുന്നത്. എന്നാല്‍ 2014 എത്തിയപ്പോഴേയ്ക്കും വിദേശ വനിതകളെ വിവാഹം കഴിച്ചവരുടെ എണ്ണം 57 ശതമാനമായി. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ 10 വര്‍ഷത്തിനകം യുഎഇയിലെ കുട്ടികളില്‍ 50 ശതമാനത്തോളം പേരും വിദേശ വനിതകളുടെ മക്കളായിരിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ബുധാഴ്ച ദുബായില്‍ വച്ച് നടന്ന യോഗത്തിലാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സ്വദേശി വനിതകളെ തഴഞ്ഞ് വിദേശ വനിതകളെ വിവാഹം കഴിയ്ക്കുന്ന പ്രവണത തടയാന്‍ യുവാക്കള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തണമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നു.

Wedding, Muslim

വിവാഹ ചെലവ് വര്‍ധിയ്ക്കുന്നതും മറ്റ് രാജ്യങ്ങളിലേയ്ക്ക് പോകാന്‍ യുവാക്കളെ പ്രേരിപ്പിയ്ക്കുന്നു. വിവാഹ ഫണ്ട് നല്‍കി സ്വദേശി വിവാഹങ്ങളെ പ്രോത്സാഹിപ്പിയ്ക്കാനും നിര്‍ദ്ദേശം ഉയരുന്നുണ്ട്. വിദേശികളെ വിവാഹം കഴിയ്ക്കുന്നതിലൂടെ വേറിട്ട ജീവിത രീതിയും സംസ്‌ക്കാരവും അറബികളുടെ ജീവിതത്തിലേയ്ക്ക് എത്തിപ്പെടുന്നതായും വിദഗ്ദര്‍ പറയുന്നു.

English summary
More Emirati men marrying foreigners.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X