സൗദി പ്രവാസികളുടെ പച്ചത്തുരുത്ത് തന്നെ; ഓടിയണഞ്ഞ് ഇന്ത്യക്കാര്‍, പ്രശ്‌നങ്ങള്‍ക്കിടെ രണ്ടുലക്ഷം

  • Written By:
Subscribe to Oneindia Malayalam

റിയാദ്: നിതാഖാത്ത്, വനിതാവല്‍ക്കരണം, ആഭ്യന്തര പ്രശ്‌നങ്ങള്‍, യമന്‍ അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യം തുടങ്ങി സൗദി അറേബ്യയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് പിന്നോട്ടടിക്കാനുള്ള കാരണങ്ങള്‍ നിരവധിയാണ്. പക്ഷേ എന്താണ് യഥാര്‍ഥത്തില്‍ നടക്കുന്നത്. സൗദി അറേബ്യ ഇന്ത്യക്കാരെയും മലയാളികളെയും കൈവെടിയുമോ? ഇല്ലെന്നാണ് പുതിയ കണക്കുകള്‍ തെളിയിക്കുന്നത്.

സൗദി അറേബ്യന്‍ എമിഗ്രേഷന്‍ വകുപ്പ് ഔദ്യോഗികമായി കൈമാറിയ രേഖയും ഇന്ത്യന്‍ എംബസി പുറത്തുവിട്ട വിവരങ്ങളും ആശ്ചര്യപ്പെടുത്തുന്നു. ഇത്രയും പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉള്ളപ്പോള്‍ എത്രയധികം ഇന്ത്യക്കാരാണ് സൗദിയിലേക്ക് ജോലി തേടിയെത്തിയിരിക്കുന്നത്. ഇന്ത്യക്കാരെ പോലെ തന്നെ മറ്റു രാജ്യക്കാരുമുണ്ട്. പക്ഷേ ഇന്ത്യക്കാര്‍ക്ക് വിദേശത്ത് പ്രത്യേക പരിഗണനയാണ്. എന്താണ് എംബസി പുറത്തുവിട്ട പുതിയ രേഖയിലുള്ളത്...

രണ്ടുലക്ഷത്തിലേറെ ഇന്ത്യക്കാര്‍

രണ്ടുലക്ഷത്തിലേറെ ഇന്ത്യക്കാര്‍

രണ്ടുലക്ഷത്തിലേറെ ഇന്ത്യക്കാര്‍ കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം സൗദി അറേബ്യയിലെത്തി. സ്വദേശി വല്‍ക്കരണം ശക്തമായി നടക്കുന്നതിനിടെയാണ് ഇത്രയും ഇന്ത്യക്കാര്‍ വന്നത്. സൗദി അറേബ്യയിലെ സാമ്പത്തിക രംഗത്ത് ഇന്ത്യക്കാര്‍ മുഖ്യ പങ്കുവഹിക്കുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തടസങ്ങള്‍ ഉണ്ടായിട്ടും

തടസങ്ങള്‍ ഉണ്ടായിട്ടും

സ്വദേശി വല്‍ക്കരണത്തിന് പുറമെ സൗദി അറേബ്യയില്‍ വനിതാ വല്‍ക്കരണവും നടക്കുന്നു. വനിതകള്‍ കൂടുതലായി സര്‍ക്കാര്‍ ജോലികളിലേക്കും മറ്റും ആകര്‍ഷിക്കപ്പെടുന്നു. അവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കൊടുക്കാനുള്ള തീരുമാനം വന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ സാധാരണ കുറഞ്ഞ വേതനം കിട്ടുന്ന ജോലികളെല്ലാം ഇന്ത്യക്കാര്‍ക്ക് മുന്നില്‍ തടയപ്പെടേണ്ടതാണ്. പക്ഷേ ഇത്രയൊക്കെ ആയിട്ടും ഇന്ത്യക്കാര്‍ വീണ്ടും സൗദിയിലേക്ക് വരുന്നു.

സൗദിയുടെ നടപടികള്‍

സൗദിയുടെ നടപടികള്‍

്അനധികൃതമായി സൗദി അറേബ്യയില്‍ താമസിക്കുന്നവരെ രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ പൊതുമാപ്പ് അവസരം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ കാലയളവ് അവസാനിച്ചിട്ടുണ്ട്. ഇനിയും മതിയായ രേഖകളില്ലാതെ സൗദിയില്‍ കഴിയുന്നവര്‍ക്കെതിരേ കര്‍ശന നടപടി സൗദി അധികൃതര്‍ സ്വീകരിച്ചുവരികയാണ്. ഇതൊന്നും പക്ഷേ, തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് സൗദിയിലേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്ക്.

ആറ് മാസത്തിനിടെ

ആറ് മാസത്തിനിടെ

കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം 214708 ഇന്ത്യക്കാരാണ് സൗദി അറേബ്യയില്‍ ജോലി തേടി ഇന്ത്യയില്‍ നിന്ന് വന്നത്. ഔദ്യോഗിക കണക്കാണിത്. എന്നാല്‍ ഉംറക്കും മറ്റുമായി സൗദിയിലെത്തി ജോലിയില്‍ പ്രവേശിച്ചവരുമുണ്ട്. ഈ കണക്ക് ഉള്‍പ്പെടുത്താതെയാണ് സര്‍ക്കാരിന്റെ കണക്ക്. യഥാര്‍ഥത്തില്‍ സൗദിയിലേക്ക് രണ്ടുലക്ഷത്തിലധികം ഇന്ത്യക്കാര്‍ ആറ് മാസനത്തിനിടെ ജോലിക്ക് വന്നിരിക്കുന്നു.

 സൗദി വിട്ടവര്‍ ഇത്ര

സൗദി വിട്ടവര്‍ ഇത്ര

എന്നാല്‍ അനധികൃതമായി താമസിക്കുന്നവരെന്ന് കണ്ട് അടുത്തിടെ നിരവധി ഇന്ത്യക്കാരെ കയറ്റി അയച്ചിരുന്നു സൗദി ഭരണകൂടം. പൊതുമാപ്പ് കാലയളിവില്‍ സൗദി വിട്ട ഇന്ത്യക്കാര്‍ 75932 പേരാണ്. മുക്കാല്‍ ലക്ഷം പേര്‍ തിരിച്ചുപോരുമ്പോള്‍ രണ്ടുലക്ഷത്തിലധികം ഇന്ത്യക്കാര്‍ സൗദിയിലേക്ക് ചെല്ലുന്നുവെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.

മാര്‍ച്ചിലെയും സപ്തംബറിലെയും കണക്കുകള്‍

മാര്‍ച്ചിലെയും സപ്തംബറിലെയും കണക്കുകള്‍

സൗദിയിലെ ഇന്ത്യക്കാരുടെ കണക്ക് ഇതിന് മുമ്പ് എടുത്തത് മാര്‍ച്ചാലാണ്. അതുപ്രകാരം മുപ്പത് ലക്ഷത്തിലധികം വരും ഇന്ത്യക്കാരുടെ എണ്ണം. കൃത്യമായി പറഞ്ഞാല്‍ 3039000 ഇന്ത്യക്കാര്‍. എന്നാല്‍ സപ്തംബറില്‍ പുറത്തിറക്കിയ പുതിയ രേഖ പ്രകാരം ഇന്ത്യക്കാരുടെ എണ്ണം 3253901 ആയി. സൗദിയിലേക്കുള്ള ഇന്ത്യക്കാരുടെ റിക്രൂട്ടിങ് ദിനംപ്രതി വര്‍ധിക്കുന്നുവെന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്.

പരിഷ്‌കാരങ്ങള്‍ ഗുണം ചെയ്തു

പരിഷ്‌കാരങ്ങള്‍ ഗുണം ചെയ്തു

സൗദിയിലെ തൊഴില്‍വിപണിയില്‍ ഇന്ത്യക്കാരെ ആവശ്യമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാത്രമല്ല, പുതിയ നികുതി സമ്പ്രദായം സൗദി അറേബ്യ നടപ്പാക്കിയപ്പോള്‍ ആ മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ക്കും ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരേക്കാള്‍ ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് തന്നെയാണ് സൗദിയില്‍ കൂടുതല്‍ ആവശ്യക്കാരുള്ളത്.

 വേറെയും തെളിവ്

വേറെയും തെളിവ്

സൗദി കമ്പനികളും സര്‍ക്കാരും കൂടുതല്‍ ആശ്രയിക്കുന്നത് ഇന്ത്യക്കാരെ തന്നെയാണെന്നതിന് വേറെയും തെളിവുകളുണ്ട്. റിയാദ് മെട്രോ ഉള്‍പ്പെടെ സൗദി അറേബ്യയിലെ വന്‍കിട പദ്ധതികള്‍ക്കെല്ലാം കൂടുതല്‍ ആവശ്യപ്പെടുന്നത് ഇന്ത്യക്കാരെയാണ്. നിര്‍മാണ ജോലി മുതല്‍ നടത്തിപ്പ് ആവശ്യങ്ങള്‍ക്കും കമ്പനികള്‍ ഇന്ത്യക്കാരെ ക്ഷണിക്കുന്നു.

 അരാംകോയും തേടുന്നു

അരാംകോയും തേടുന്നു

സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അരാംകോ. ഇവര്‍ക്കും പ്രധാന നോട്ടം ഇന്ത്യക്കാരെ തന്നെയാണ്. കമ്പനിയില്‍ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കേണ്ടി വരുന്നു. ഇത്തരക്കാരെ ഒഴിവാക്കി ഇന്ത്യയില്‍ നിന്നുള്ള ശരാശരി ജീവനക്കാരെ നിയമിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.

2013ന് ശേഷം സംഭവിച്ചത്

2013ന് ശേഷം സംഭവിച്ചത്

എന്നാല്‍ ജോലിതേടുന്ന ഇന്ത്യക്കാര്‍ക്ക് ആശങ്കകള്‍ ഇല്ലാതില്ല. 2013 മുതലാണ് സൗദി നിതാഖാത്ത് പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയത്. അതിന്റെ വിവിധ ഘട്ടങ്ങള്‍ ഇപ്പോള്‍ കടന്നുകഴിഞ്ഞു. തൊഴിലാളികല്‍ക്കും ആശ്രിതര്‍ക്കും ലെവി ചുമത്താന്‍ തുടങ്ങി. സൗദിയില്‍ ഇനി രക്ഷയില്ലെന്ന് പരക്കെ തോന്നലുണ്ടാകുമ്പോള്‍, ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും സൗദിയില്‍ ജോലിയുണ്ടെന്ന് തന്നെയാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

English summary
More Indians Attracted to Saudi Arabia; New Documents Reveals

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്