Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയിലെ പള്ളിയില്‍ രണ്ടാം തവണയും മോഷണം, മോഷ്ടിയ്ക്കപ്പെട്ടത് ആഹാര സാധനങ്ങള്‍

റിയാദ്: സൗദി അറേബ്യയിലെ ബുരൈദയിലുള്ള പള്ളിയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മോഷണം. പള്ളിയില്‍ നിന്ന് മോഷണം പോകുന്നത് പണമല്ല. പിന്നെയോ ആഹാര സാധനങ്ങളും ഫ്രിഡ്ജും, സ്റ്റൗവും ഒക്കെ. അര്‍ധരാത്രി കഴിയുന്നതോടെയാണ് മോഷണം. ഏറ്റവും ഒടുവില്‍ മോഷ്ടിയ്ക്കപ്പെട്ടത് ഫ്രിഡ്ജിനുള്ളില്‍ ഉണ്ടായിരുന്ന ആഹാരസാധനങ്ങളാണ്.

വിശ്വാസികള്‍ നല്‍കുന്ന പണം കൊണ്ടാണ് പള്ളിയിലേയ്ക്ക് വേണ്ട വസ്തുക്കള്‍ വാങ്ങുന്നത്. ആഹാര സാധനങ്ങള്‍ ഉള്‍പ്പടെ. പള്ളിയുടെ വാതിലുകള്‍ ഒരിയ്ക്കലും അടച്ചിടാറില്ല. ഈ അവസരം മുതലെടുത്താണ് ഇവിടെ കള്ളന്‍മാരെത്തുന്നത്.

Dry Friuts

രാത്രിയില്‍ ഭക്ഷണ സാധനങ്ങളും വെള്ളവും നിറച്ച് വച്ചിരുന്ന ഫ്രിഡ്ജാണ് പുലര്‍ച്ചെയായപ്പോള്‍ കള്ളന്‍മാര്‍ കാലിയാക്കിയത്. ഇതിന് മുമ്പേ ഇതേ പള്ളിയില്‍ നിന്നും ഫ്രിഡ്ജും സ്റ്റൗവും കള്ളന്‍മാര്‍ മോഷ്ടിച്ചിരുന്നു. വിശ്വാസികള്‍ നല്‍കുന്ന പണംകൊണ്ട് പള്ളിയ്ക്ക് വേണ്ടി വാങ്ങുന്ന സാധനങ്ങള്‍ അപഹരിയ്ക്കപ്പെടുന്നതില്‍ എല്ലാവരും ദുഖിതരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+