എവറസ്റ്റിന്റെ ഹിലരി സ്റ്റെപ്പ് ഭാഗം എവിടെ ?!!! ആശങ്കയില്‍ പര്‍വതാരോഹകര്‍!!!

  • Posted By:
Subscribe to Oneindia Malayalam

കാഠ്മണു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്‍രെ ഒരു ഭാഗം കാണാനില്ലെന്നു പര്‍വതാരോഹകര്‍. എവറസ്റ്റിന്റെ ഹിലരി സ്റ്റെപ്പ് ഭാഗമാണ് അടര്‍ന്നുപോയത്.1953 ല്‍ ആദ്യമായി എവറസ്റ്റില്‍ കാലുകുത്തിയ എഡ്മണ്ട് ഹിലരി, ടെന്‍സിങ് നോര്‍ഗെയും കാലുത്തിയ ഭാഗമാണിത്.

ഹിലരി സ്റ്റെപ്പ്

ഹിലരി സ്റ്റെപ്പ്

1953 ലാണ് എവറസ്റ്റില് മനുഷ്യന്‍ ആദ്യമായി കാലു കുത്തിയത്. എഡ്മണ്ട് ഹിലരി, ടെന്‍സിങ് നോര്‍ഗെയുമാണ് ആദ്യമായി കാലുകുത്തിയ മനുഷ്യര്‍. ഇവര്‍ കാലുകുത്തിയ ഭാഗമാണ് ഹിലരി സെറ്റപ്പ് എന്നു പറയുന്നത്. ഈ ഭാഗമാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്.

ഭൂകമ്പം

ഭൂകമ്പം

2015 ല്‍ നോപ്പാളിലുണ്ടായ വന്‍ഭൂകമ്പത്തെ തുടര്‍ന്നാകും എവറസ്റ്റിന്റെ ഭാഗമായ ഹിലരി സ്റ്റെപ്പ് അടര്‍ന്നുപോയതെന്നാണ് കരുതുന്ന

ബ്രിട്ടീഷ് പര്യവേഷകന്‍ മൊസെദാലെയുടെ വെളിപ്പെടുത്തല്‍

ബ്രിട്ടീഷ് പര്യവേഷകന്‍ മൊസെദാലെയുടെ വെളിപ്പെടുത്തല്‍


എവറസ്റ്റിന്റെ തെക്കൂഭാഗത്തായി സ്ഥിതി ചെയ്യുന്ന പാറയാണ് ഹിലരി. 12 മീറ്ററോളം ഉയരമുള്ള ഈ പാറ അടര്‍ന്നു പോയതായുള്ള സംശയം മുന്‍പ് ഉയര്‍ന്നു വന്നിരുന്നു എന്നാല്‍ മഞ്ഞു മൂടിയ അവസ്ഥയിലായതുകൊണ്ട് സ്ഥിരീകരിക്കാന്‍ സാധിച്ചിരുനില്ല. എന്നാല്‍ ബ്രിട്ടീഷ് പര്യവേക്ഷകനായ ടീം മൊസെദാലെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെ ഹിലരി സ്റ്റെപ്പ് അടന്നുപോയെന്നു സ്ഥിരികരിച്ചത്, കൂടാതെ ഇതുതെളിയിക്കുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ആശങ്കയില്‍ പര്‍വതാരോഹര്‍

ആശങ്കയില്‍ പര്‍വതാരോഹര്‍

എവറസ്റ്റ് കീഴടക്കിയ ശേഷം യാത്രികരെ തിരികെയിറങ്ങാന്‍ സഹായിക്കുന്ന ഭാഗമായിരുന്നു ഹിലരി സ്റ്റെപ്പ്.എന്നാല്‍ ഈ ഭാഗത്തിന്റെ അടര്‍ന്നുപോക്ക് പര്‍വതാരോഹരെ കൂടുല്‍ അപകടത്തിലാക്കുമെന്നാണ് മുന്നറിയിപ്പ്.കൂടാതെ മുകളിലെത്താന്‍ ഇതുമൂലം പര്‍വതാരോഹകര്‍ക്ക് കൂടുതല്‍ സമയം കടുത്ത തണുപ്പില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ട സഹചര്യം ഉ്ണ്ടാകും

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

ഇതു വിമാനമോ അതോ തീവണ്ടിയോ? തേജസ് എക്‌സ്പ്രസിനെക്കുറിച്ച് അറിയേണ്ടത്...കൂടുതല്‍ വായിക്കാന്‍....

അവാര്‍ഡിന് ശേഷം അഹങ്കാരം കൂടിയോ? പ്രശസ്തിക്ക് വേണ്ടിയാണോ പ്രതികരിക്കുന്നത് ? സുരഭി ലക്ഷ്മി പറയുന്നു...കൂടുതല്‍ വായിക്കാന്‍....

English summary
Mountaineers have confirmed that a famous rocky outcrop near the peak of Mount Everest has collapsed, potentially making the climb more dangerous.The Hillary Step, named after Sir Edmund Hillary who, along with the sherpa Tenzing Norgay , was the first person to climb the mountain in 1953, may have been destroyed during the 2015 Nepal earthquake .
Please Wait while comments are loading...