കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതു വിമാനമോ അതോ തീവണ്ടിയോ? തേജസ് എക്‌സ്പ്രസിനെക്കുറിച്ച് അറിയേണ്ടത്...

വൈഫൈ,സിസിറ്റവി,എല്‍ഇഡി ടിവികള്‍... എല്ലാ ആധുനിക സജ്ജീകരണങ്ങളും കോര്‍ത്തിണക്കിയാണ് തേജസ് എക്‌സ്പ്രസ് ഓടിത്തുടങ്ങുന്നത്

  • By Anoopa
Google Oneindia Malayalam News

മുംബൈ: ഒരു വിമാനമാണോ ഇതെന്ന് ആദ്യകാഴ്ചയില്‍ ശങ്കിച്ചേക്കാം. അങ്ങനെ സംശയിക്കുന്നവരെ കുറ്റം പറയാനും പറ്റില്ല. കാരണം അത്രക്ക് അതിശയിപ്പിക്കുന്നതാണ് തേജസ് എക്‌സ്പ്രസ്സിലെ കാഴ്ചകളും സൗകര്യങ്ങളും. ആഢംബഹതീവണ്ടിയായ തേജസ് എക്‌സ്പ്രസിന്റെ കന്നിയോട്ടം ഇന്നാണ്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ ദുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനലില്‍ നിന്നും ഇന്നു വൈകിട്ട് 3.25 ന് തേജസ് എക്‌സ്പ്രസ് ആദ്യഓട്ടം ഓടും. തീവണ്ടിയലെ അത്യാധുനിക സൗകര്യങ്ങളെക്കുറിച്ച്...

അതിശയിപ്പിക്കുന്ന സ്റ്റൈല്‍

അതിശയിപ്പിക്കുന്ന സ്റ്റൈല്‍

മറ്റു ട്രെയിനുകളെ അപേക്ഷിച്ച് യാത്രാനിരക്ക് കൂടുമെങ്കിലും തേജസ് എക്‌സ്പ്രസിലെ സൗകര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അത് വളറെ ചെറിയ തുകയാണ്. അത്ര സുഖകരമായ യാത്രയാണ് നിങ്ങള്‍ക്ക് ലഭിക്കുക. കളര്‍,ഡിസൈന്‍ എല്ലാം കണ്ണിനും മനസ്സിനും കുളിര്‍മ്മയേകുന്നതാണ്. ഓട്ടോമാറ്റിക് വാതിലുകളാണ് തീവണ്ടിയില്‍. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ സഹായിക്കാനുമുണ്ട് ആളുകള്‍.

സൗകര്യങ്ങള്‍

സൗകര്യങ്ങള്‍

15 കോച്ചുകളാണ് തേജസ് എക്‌സ്പ്രസില്‍ ഉള്ളത്. ഓരോന്നിലും എല്‍ഇഡി ടിവിയുണ്ട്. ഹെഡ്‌സെറ്റുണ്ട്. വൈഫൈ സംവിധാനമുണ്ട്. വാതിലുകള്‍ ഓട്ടോമാറ്റിക് സിസ്റ്റം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സുഖകരമായ യാത്ര പ്രദാനം ചെയ്യുന്ന സോഫ്റ്റ് സീറ്റുകളാണ് തീവണ്ടിയലേത്. സ്ഥലങ്ങളെക്കുറിച്ച് അറിയിക്കാന്‍ ജിപിഎസ് സംവിധാനവുമുണ്ട്. തീയും പുകയും ഓട്ടോമാറ്റിക് ആയി കണ്ടുപിടിക്കുന്ന ഉപകരണങ്ങളുണ്ട്. യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റലൈസ്ഡ് ആണ്.

 ആകാംക്ഷ, ആഗ്രഹം

ആകാംക്ഷ, ആഗ്രഹം

തേജസ് എക്‌സ്പ്രസില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ വിഷമിക്കണ്ട. മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനലിലെ 18-ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ ഉണ്ടാകും. അടുത്തുചെന്ന് ഈ വിസ്മയം കാണാം. വേണമെങ്കില്‍ ഒരു സെല്‍ഫിയും ആകാം.

ആദ്യസര്‍വ്വീസ്

ആദ്യസര്‍വ്വീസ്

ഇന്ന് വൈകിട്ട് 3.25ന് ദില്ല് ഛത്രപതി ശിവജി ടെര്‍മിനലില്‍ നിന്നും ഗോവയിലെ കര്‍മാലിയിലേക്കാണ് ആദ്യയാത്ര. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കും.

മണിക്കൂറില്‍ 200 കിലോമീറ്റര്‍

മണിക്കൂറില്‍ 200 കിലോമീറ്റര്‍

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ തേജസ് എക്‌സ്പ്രസിന് ഓടാന്‍ കഴിയും.ട്രാക്കിന്റെ പരിമിതികള്‍ കണക്കിലെടുത്തകൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഇപ്പോള്‍ സഞ്ചരിക്കുക.

 റൂട്ടുകള്‍

റൂട്ടുകള്‍

മൂന്ന് റൂട്ടുകളിലാണ് തേജസ് എക്‌സ്പ്രസ് ഓടുക: 22425/22426 ദില്ലി-ചണ്ഡിഗണ്ഡ് തേജസ് എക്‌സ്പ്രസ്, 12585/12586 ലക്‌നൗ-ആനന്ദ വിഹാര്‍ തേജസ് എക്‌സ്പ്രസ്, 11209/11210 മുംബൈ സിഎസ്റ്റി-കര്‍മാലി തേജസ് എസ്‌ക്പ്രസ് എന്നിവയാണവ.

English summary
India's luxury train Thejas Express will hit the track today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X