കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ആക്രമണം: ലാഖ്വിയെ മോചിപ്പിക്കണമെന്ന് പാക് കോടതി

Google Oneindia Malayalam News

ഇസ്ലാമാബാദ്: മുംബൈ ആക്രമണക്കേസിലെ മുഖ്യ സൂത്രധാരനായ സാക്കീര്‍ രഹ്മാന്‍ ലാഖ്വിയെ മോചിപ്പിക്കാന്‍ പാകിസ്താന്‍ കോടതി ഉത്തരവിട്ടു. ലഷ്‌കറെ ത്വയ്ബ കമാന്‍ഡറെ നിയമവിരുദ്ധമായാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇസ്ലാമാബാദ് ഹൈക്കോടതി ജഡ്ജി നൂര്‍ ഉല്‍ഹഖ് ഖുറൈശിയുടെതാണ് ഉത്തവരവ്. കോടതിയുടെ നടപടിക്കെതിരേ ഇന്ത്യ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

ഇതിനു മുമ്പും പാകിസ്താന്‍ കോടതികളില്‍ നിന്നും ഇത്തരത്തിലുള്ള ഉത്തരവുകള്‍ ഉണ്ടായിട്ടുണ്ട്. ഡിസംബറിലും കോടതി ഇത്തരത്തില്‍ ഉത്തരവ് പ്രഖ്യാപിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാകിസ്താന്‍ കരുതല്‍ തടങ്കല്‍ നീട്ടി കൊണ്ടു പോവുകയായിരുന്നു. ഹൈക്കോടതി വിധിയ്ക്ക് അന്നു സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചിരുന്നു. ഇപ്പോഴുള്ള തടവ് അന്യായമാണെന്നാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Laqvi

2008 സെപ്തംബര്‍ പതിനൊന്നിന് മുംബൈയിലുണ്ടായ ഭീകരാക്രമണ കേസില്‍ ലഖ്വി ഇപ്പോള്‍ പാകിസ്താനില്‍ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ വേണ്ടത്ര തെളിവില്ലെന്ന ന്യായം പറഞ്ഞ് വിചാരണ കോടതി ഇദ്ദേഹത്തെ മോചിപ്പിച്ചിരുന്നു. ഇതേ ജഡ്ജി തന്നെയാണ് ഡിസംബറിലും ലഖ്വിക്ക് ജാമ്യം അനുവദിച്ചത്.

മുംബൈ ആക്രമണകേസുമായി ബന്ധപ്പെട്ട് ലഖ്വിയടക്കം ആറു പേരാണ് പാകിസ്താനില്‍ വിചാരണ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യ വ്യക്തമായ തെളിവ് സമര്‍പ്പിച്ചിട്ടും അതിനെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത പാകിസ്താന്‍ നടപടിക്കെതിരേ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ലാഖ്‌വി പുറത്തിറങ്ങുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary
26/11 Mumbai attack mastermind Lakhvi's release ordered by Pak court, India protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X