2011ല്‍ ട്വിറ്ററില്‍ചേര്‍ന്നു; കമ്പിനിയുടെ വളര്‍ച്ചയില്‍ പ്രധാനപങ്ക് വഹിച്ചു, ഇതാണ് പരാഗ് അഗര്‍വാള്‍
കാലിഫോര്‍ണിയ: ട്വിറ്റര്‍ സിഇഒ ആയി പരാഗ് അഗര്‍വാള്‍ ചുമതലയേറ്റു. ജാക്ക് ഡോര്‍സെ തന്റെ രാജി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു ഇതിന് ശേഷമാണ് പരാഗ് അഗര്‍വാള്‍ ചുമതലയേറ്റത്. ജാക്ക് ഡോര്‍സിക്ക് പകരം മറ്റൊരാളെ നിയമിക്കാന്‍ ട്വിറ്റര്‍ ബോര്‍ഡ് ശ്രമിക്കുന്നതായി നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇതുവരെ ട്വിറ്റര്‍ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ (സിടിഒ) ആയിരുന്ന പരാഗ് അഗര്‍വാള്‍ ഉടന്‍ തന്നെ കമ്പിനി സിഇഒയായി ചുമതലയേല്‍ക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. 2011 ലാണ് പരാഗ് അഗര്‍വാള്‍ ട്വിറ്ററില്‍ ചേരുന്നത്. മുംബൈ ഐഐടിയില്‍ നിന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ പഠനവും. ട്വിറ്ററില്‍ ഉയര്‍ന്ന കരിയര്‍ നേടാന്‍ സഹായിച്ചത് പ്രത്യക്ഷത്തില്‍ ജാക്ക് ഡോര്‍സെക്ക് അദ്ദേഹത്തെ നന്നായി ഇഷ്ടപ്പെട്ടത് കാരണമെന്നാണ് പറയപ്പെടുന്നത്.

2011ല്‍ ട്വിറ്ററില്‍ ചേര്‍ന്ന് ശേഷം 2017 ഒക്ടോബര്‍ മുതല്‍ അദ്ദേഹം ചീഫ് ടെക്നോളജി ഓഫീസറായി സേവനമനുഷ്ടിച്ചുവെന്ന പരാഗിനെ സംബന്ധിച്ച് ട്വിറ്റര്‍ ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നു. സിടിഒ എന്ന നിലവില്‍ കമ്പിനിയുടെ സാങ്കേതിക തന്ത്രത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. ട്വിറ്ററില്‍ മെഷീന് ലേണിംഗ് മെ
മെഷീന് ലേണിംഗ് നില മെച്ചപ്പെടുത്തുന്നതിനൊപ്പം വികസന വേഗത മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. കൂടാതെ ട്വിറ്ററിന്റെ വരുമാനത്തിലും ഉപഭോക്തൃ എഞ്ചിനീയറിംഗിലുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കാരണം, പരാഗ് ട്വിറ്ററിന്റെ ആദ്യത്തെ വിശിഷ്ട എഞ്ചിനീയറായി ഉയരുകയായിരുന്നു.

മുംബൈ ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് പരാഗ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത് ഇവിടെ നിന്നായിരുന്നു. തുടര്‍ന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചതോടെ ഉപരിപഠനത്തിനായി യുഎസിലേക്ക് മാറി. ആറ്റോമിക് എനര്‍ജി സെന്‍ട്രല്‍ സ്കൂളില്‍ നിന്നാണ് അദ്ദേഹം സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്കൂള്‍ അധ്യാപികയായിരുന്നു പരാഗിന്റെ അമ്മ. അറ്റോമിക് എനര്‍ജി മേഖലയിലായിരുന്നു പിതാവിന് ജോലി. അദ്ദേഹം അവിടെ ഉന്നത പദവികള്‍ വഹിച്ചിരുന്നു. 2011 ല്‍ ട്വിറ്ററില്‍ ചേരുന്നതിന് മുമ്പ് മൈക്രോസോഫ്റ്റ്, എടി ആന്‍ഡ് ടി, യാഹൂ എന്നിവയില്‍ അദ്ദേഹം കുറച്ചുകാലം ജോലി ചെയ്തിരുന്നു. മൂന്ന് കമ്പനികളിലും, അദ്ദേഹത്തിന്റെ ജോലി കൂടുതലും ഗവേഷണ കേന്ദ്രീകൃതമായിരുന്നു. തുടക്കത്തില്‍, ട്വിറ്ററില്‍, അദ്ദേഹം പരസ്യവുമായി ബന്ധപ്പെട്ട മേകളകളിലാണ് പ്രവര്‍ത്തിച്ചത്. 2017-ല്‍, ട്വിറ്റര്‍ സിടിഒയുടെ പോസ്റ്റിലേക്ക് സ്ഥാനകയറ്റം ലഭിക്കുകയായിരുന്നു.

ട്വിറ്റര്‍ എന്ന കമ്പനിയെ മാറ്റിമറിക്കാന്‍ സഹായിച്ച എല്ലാ നിര്‍ണായക തീരുമാനങ്ങളുടെയും പിന്നില്‍ പരാഗ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം ജിജ്ഞാസയും അന്വേഷണവും യുക്തിസഹവും സര്‍ഗ്ഗാത്മകവും ആവശ്യപ്പെടുന്നവനും സ്വയം ബോധമുള്ളവനും വിനയാന്വിതനുമാണെന്നുമാണെന്നും രാജിക്ക് മുമ്പ് സിഇഒ ജാക്ക് ഡോര്‍സെ ട്വിറ്റര്‍ ജീവനകാര്‍ക്ക് നല്കിയ ഇമെയില്‍ പറയുന്നു. ട്വിറ്ററില്‍, ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ എന്ന നിലയില്‍, 'ട്വിറ്ററിന്റെ സാങ്കേതിക തന്ത്രത്തിലും ഉപഭോക്താവ്, വരുമാനം, സയന്‍സ് ടീമുകളിലുടനീളമുള്ള മെഷീന് ലേണിംഗ്, എന്നിവയുടെ മേല്‍നോട്ടത്തിലും' പരാഗ് പ്രധാന പങ്കുവഹിച്ചു.

മുംബൈയിലാണ് പരാഗ് ജനിച്ചത്. അദ്ദേഹത്തിന് ഗണിതശാസ്ത്രത്തില്‍ നല്ല ഗ്രാഹ്യമുണ്ടെന്നും വലിയ ഡാറ്റാബേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യമുണ്ടെന്നും അദ്ദേഹത്തിന്റെ തീസിസ് അഡൈ്വസര്‍ പറഞ്ഢതായി റിപ്പോര്‍ട്ട് ചെയ്യുന്നു. സിഇഒ എന്ന നിലയില്‍ പരാഗിന് 1 മില്യണ്‍ ഡോളര്‍ വാര്‍ഷിക പ്രതിഫലവും 12.5 മില്യണ്‍ ഡോളറിന്റെ ഓഹരി പ്രതിഫലവും നല്‍കുമെന്ന് ട്വിറ്റര്‍ വെളിപ്പെടുത്തി.
Recommended Video

ട്വിറ്ററില്‍, പരാഗ് മികച്ച എഞ്ചിനീയര്‍മാരില്‍ ഒരാളായാണ് പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹം ഒരിക്കല്‍ കമ്പനിയുടെ ടാഗ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ട്വിറ്ററിലെ എല്ലാ പുതിയ ഉല്‍പ്പന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും മേല്‍നോട്ടവും അദ്ദേഹം വഹിച്ചിരുന്നു. 2019 ല്‍, ജാക്ക് ഡോര്‍സി ബ്ലൂസ്കി എന്ന പേരില്‍ ഒരു പുതിയ വികേന്ദ്രീകൃത സോഷ്യല്‍ മീഡിയ പ്രോജക്റ്റ് പ്രഖ്യാപിക്കുകയും അത് പരിപാലിക്കാന്‍ പരാഗിനെ കൊണ്ടുവരുകയും കമ്പിനി ചെയ്തിരുന്നു. 2005ലാണ് പരാഗ് ഉന്നത പഠനത്തിനായി യുഎസിലേക്ക് മാറിയത്. സ്റ്റാന്‍ഫോര്‍ഡില്‍ ഡോക്ടറേറ്റ് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് 2011-ല്‍ അദ്ദേഹം ട്വിറ്ററിന്റെ ഭാഗമാകുന്നത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications