മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ സാകി-ഉർ-റഹ്മാൻ ലഖ്‌വിക്ക് പാകിസ്താനില്‍ 15 വര്‍ഷം തടവ്
ലാഹോര്‍: മുംബൈ ആക്രമണ സൂത്രധാരനും ലഷ്‌കർ-ഇ-തായ്‌ബ ഓപ്പറേഷൻ കമാൻഡറുമായ സാക്കി-ഉർ-റഹ്മാൻ ലഖ്‌വിയെ പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി വെള്ളിയാഴ്ച 15 വർഷം തടവിന് ശിക്ഷിച്ചതായി റിപ്പോര്‍ട്ട്. തീവ്രവാദ ധനസഹായക്കേസിലാണ് ലഖ്വിയെ ശിക്ഷിച്ചത്. '1997 ലെ തീവ്രവാദ വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ സിടിഡി രജിസ്റ്റർ ചെയ്ത കേസിൽ ന് ലഖ്‌വിയെ തീവ്രവാദ വിരുദ്ധ കോടതി (എടിസി) പതിനഞ്ച് വര്‍ഷത്തേത്ത് ശിക്ഷിച്ചു' - കോടതി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജഡ്ജി ഇജാസ് അഹ്മദ് ബട്ടാര്‍ ആണ് ശിക്ഷ വിധിച്ചത്. മൂന്ന് കേസുകളിൽ ഏകദേശം 620 യുഎസ് ഡോളർ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് കേസുകളിലും ആറ് മാസം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും. കോടതി വിധിക്ക് പിന്നാലെ ലഖ്വിയെ ജയിലിലേക്ക് മാറ്റി. മുംബൈ ആക്രമണ കേസിൽ 2015 മുതൽ ജാമ്യത്തിലായിരുന്ന ലഖ്‌വിയെ പഞ്ചാബ് പ്രവിശ്യയിലെ തീവ്രവാദ വകുപ്പാണ് (സിടിഡി) കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഈ കേസിൽ അറസ്റ്റിലാകുന്നതിന് മുമ്പ് പഞ്ചാബിലെ റിനാൽ ഖുർദ് ഒകര ജില്ലയിലെ താമസക്കാരനായ ലഖ്‌വി ഇസ്ലാമാബാദിൽ താമസിച്ചിരുന്നുവെന്ന് കോടതിയെ അറിയിച്ചു.

Recommended Video
തീവ്രവാദ ധനസഹായത്തിനായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് ഒരു ഡിസ്പെൻസറി നടത്തുന്നുവെന്നാണ് ലഖ്‌വിക്കെതിരായ ആരോപണം. അദ്ദേഹവും മറ്റുള്ളവരും ഈ ഡിസ്പെൻസറിയിൽ നിന്ന് ഫണ്ട് ശേഖരിക്കുകയും ഈ ഫണ്ടുകൾ കൂടുതൽ തീവ്രവാദ ധനസഹായത്തിനായി ഉപയോഗിക്കുകയും ചെയ്തു. വ്യക്തിഗത ചെലവുകൾക്കായും അദ്ദേഹം ഈ ഫണ്ടുകൾ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരോധിത സംഘടനയായ എൽഇടിക്ക് പുറമേ, ഐക്യരാഷ്ട്ര സംഘടന കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തി കൂടിയാണ് സാക്കി-ഉർ-റഹ്മാൻ ലഖ്‌വി












Click it and Unblock the Notifications