കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുറാന്‍ സമാധാനത്തിന്റെ പുസ്തകം, മുസ്ലീങ്ങളെല്ലാം തീവ്രവാദികളല്ല: പോപ് ഫ്രാന്‍സിസ്

  • By Soorya Chandran
Google Oneindia Malayalam News

ഇസ്താംബൂള്‍: എല്ലാ മുസ്ലീങ്ങളും തീവ്രവാദികളല്ല, എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ അധികവും മുസ്ലീങ്ങളാണ്... ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വാചകമാണിത്. കമ്യൂണിസ്റ്റ് മാര്‍പാപ്പ എന്നറിയപ്പെടുന്ന പോപ്പ് ഫ്രാന്‍സിസ് കൂടി ഇങ്ങനെ പറഞ്ഞാലോ...

പോപ്പ് ഫ്രാന്‍സിസ് പക്ഷേ പറഞ്ഞത് ഇങ്ങനെയായിരുന്നില്ല. എല്ലാ മുസ്ലീങ്ങളും തീവ്രവാദികളല്ല. അക്കാര്യം ലോകത്തോട് വിളിച്ചുപറയേണ്ട ഉത്തരവാദിത്തം ഇസ്ലാമിക ലോകത്തിന് തന്നെയാണെന്നാണ് മാര്‍പാപ്പ പറയുന്നത്.

pope-francis-1

യാഥാസ്ഥിതിക കത്തോലിക്കാ നിലപാടുകളെ തള്ളി, വിശ്വാസത്തില്‍ ആധുനികത കൊണ്ടുവന്ന പോപ്പ് ഫ്രാന്‍സിസിനെ കമ്യൂണിസ്റ്റ് പാപ്പ എന്നാണ് കത്തോലിക്കരിലെ തന്നെ ഒരു വിഭാഗം വിശേഷിപ്പിക്കുന്നത്. ഇസ്ലാമിനെയാകെ തീവ്രവാദികളായി കണക്കാക്കുന്ന രീതി ശരിയല്ലെന്നാണ് ഇപ്പോള്‍ പോപ് പറഞ്ഞിരിക്കുന്നത്. തുര്‍ക്കി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു പാപ്പയുടെ അഭിപ്രായ പ്രകടനം.

<strong>Read Also: മുസ്ലീം പള്ളിയില്‍ മാര്‍പാപ്പയുടെ പ്രാര്‍ത്ഥന</strong>Read Also: മുസ്ലീം പള്ളിയില്‍ മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

ഖുറാന്‍ സമാധാനത്തിന്റെ പുസ്തകമാണെന്നും മാര്‍പാപ്പ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ലോകത്തിന് മുന്നില്‍ ഉള്ള തെറ്റിദ്ധാരണ മാറ്റാന്‍ ഇസ്ലാമിക നേതാക്കള്‍ തന്നെ മുന്നിട്ട് വരണമെന്നാണ് മാര്‍പാപ്പയുടെ അഭിപ്രായം. വിശുദ്ധ ഖുറാന്‍ തീവ്രവാദത്തെ പിന്തുണക്കുന്നില്ലെന്ന് ലോകത്തെ ഇസ്ലാമിക നേതാക്കള്‍ ബോധ്യപ്പെടുത്തണമെന്നും മാര്‍പാപ്പ പറഞ്ഞു.

English summary
Pope Francis has urged Muslim leaders around the world to condemn terrorism carried out in the name of Islam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X