കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിയ്ക്കുന്നു... എന്തിന്?

Google Oneindia Malayalam News

ബര്‍ലിന്‍: ഇസ്ലാമിക രാഷ്ട്രങ്ങളായ സിറിയ, ഇറാഖ്, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇപ്പോള്‍ അഭയാര്‍ത്ഥി പ്രവാഹമാണ്. തീവ്രവാദവും ഏകാധിപത്യഭരണവും ജീവിതം ദു:സ്സഹമാക്കിയ നാടുകളാണ് ഇവ.

സമ്പന്നമായ ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഈ അഭയാര്‍ത്ഥികളെ സ്വീകരിയ്ക്കാന്‍ തയ്യാറല്ല. ഇവര്‍ വച്ചുപുലര്‍ത്തുന്ന ഏക പ്രതീക്ഷ യൂറോപ്പ് ആണ്. എന്നാല്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളും അഭയാര്‍ത്ഥികളോട് നിലപാട് മാറ്റിക്കൊണ്ടിരിയ്ക്കുകയാണ്.

അതിനിടയിലാണ് ഞെട്ടിപ്പിയ്ക്കുന്ന ഒരു വാര്‍ത്ത ജര്‍മനിയില്‍ നിന്ന് വരുന്നത്. മുസ്ലീം അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിയ്ക്കുന്നു എന്ന വാര്‍ത്ത. എന്താണ് ഇതിന് കാരണം?
(ചിത്രങ്ങള്‍: സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍)

അഭയാര്‍ത്ഥികള്‍

അഭയാര്‍ത്ഥികള്‍

ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഉള്ള അഭയാര്‍ത്ഥികളാണ് ജര്‍മനിയില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുതം സ്വീകരിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തിന് വേണ്ടി?

എന്തിന് വേണ്ടി?

ഇസ്ലാം മതം മോശമായതുകൊണ്ടാണോ ഇവര്‍ ക്രിസ്തുമതം സ്വീകരിയ്ക്കുന്നത്? ഒരിയ്ക്കലും അല്ല എന്ന് തന്നെ പറയേണ്ടി വരും.

പിന്നെ എന്തിന്

പിന്നെ എന്തിന്

ജീവിയ്ക്കാന്‍ വേണ്ടി തന്നെ. അഭയം ലഭിയ്ക്കാന്‍ വേണ്ടിയാണ് ഇവരില്‍ ഭൂരിപക്ഷവും ക്രിസ്തുമതം സ്വീകരിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജര്‍മനി അങ്ങനെയാണോ?

ജര്‍മനി അങ്ങനെയാണോ?

ജര്‍മനിയില്‍ മുസ്ലീം മതവിശ്വാസികള്‍ക്ക് ദുരിത ജീവിതമാണോ... അല്ല. മുസ്ലീങ്ങളും ജര്‍മനിയുടെ ഭാഗമാണെന്ന് ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ നേരത്തേ വ്യക്തമാക്കിയതാണ്.

മെച്ചപ്പെട്ട ജീവിതം

മെച്ചപ്പെട്ട ജീവിതം

ക്രിസ്തുതം സ്വീകരിയ്ക്കുന്നതോടെ തങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിയ്ക്കുമെന്നാണ് മതം മാറുന്നവരുടെ പ്രതീക്ഷ.

തിരിച്ചയച്ചാല്‍

തിരിച്ചയച്ചാല്‍

എന്തെങ്കിലും കാരണവശാല്‍ മതം മാറിയ അഭയാര്‍ത്ഥികളെ നാട്ടിലേയ്ക്ക് തിരിച്ചയച്ചാല്‍ എന്താണ് സംഭവിയ്ക്കുക എന്നറിയമോ... ഇസ്ലാം മതം ഉപേക്ഷിച്ചതിന് ഇവര്‍ക്ക് നാട്ടില്‍ ലഭിയ്ക്കുക വധശിക്ഷ മാത്രമായിരിയ്ക്കും.

 അസോസിയേറ്റഡ് പ്രസ്

അസോസിയേറ്റഡ് പ്രസ്

അസോസിയേറ്റഡ് പ്രസ്സിനെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഈ മതംമാറ്റ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഇതുവരെ എത്രപേര്‍ മതം മാറി എന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകളില്ല.

English summary
Muslim migrants in Germany are converting to Christianity “in droves” in the hope it will improve their chances of winning asylum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X