മ്യാൻമർ: കാണാതായ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കടലിൽ നിന്ന് കണ്ടെത്തി, യാത്രക്കാര്‍ക്ക് സംഭവിച്ചത്!!

  • Posted By:
Subscribe to Oneindia Malayalam

നേപ്പിഡോ: 116 യാത്രക്കാരുമായി മ്യാന്‍മർ സൈനിക വിമാനം കാണാതായി. മ്യാന്‍മർ സൈനികത്തലവനെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മ്യാൻമറിലെ സതേൺ സിറ്റിയായ മെയ്ക്കിനും യാങ്കോണിനും ഇടയില്‍ സഞ്ചരിച്ച വിമാനമാണ് ബുധനാഴ്ച കാണാതായത്. ഉച്ചയ്ക്ക് 1.35ഓടെ വിമാനവുമായുള്ള ബന്ധം അവസാനിക്കുകയായിരുന്നുവെന്ന് കമാൻഡ‍ർ ഇൻ ചീഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കാണാതായ വിമാനത്തിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍  കടലില്‍ നിന്ന് കണ്ടെടുത്തു.

105 യാത്രക്കാരും വിമാന ജീവനക്കാരുമായി പുറപ്പെട്ട വിമാനത്തിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ എയർപോർട്ട് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആന്തമാന് മുകളിലൂടെ പറന്ന വിമാനത്തിന് വേണ്ടിയുള്ള തിരച്ചിലിനായി കപ്പലുകളെയും വിമാനങ്ങളെയും വിന്യസിച്ചിതായി സൈനികത്തലവൻ പ്രസ്താവനയിൽ വ്യക്തമാക്കി.

തിരച്ചില്‍ തുടങ്ങി

105 യാത്രക്കാരും വിമാന ജീവനക്കാരുമായി പുറപ്പെട്ട വിമാനത്തിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ എയർപോർട്ട് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആന്തമാന് മുകളിലൂടെ പറന്ന വിമാനത്തിന് വേണ്ടിയുള്ള തിരച്ചിലിനായി കപ്പലുകളെയും വിമാനങ്ങളെയും വിന്യസിച്ചിതായി സൈനികത്തലവൻ പ്രസ്താവനയിൽ വ്യക്തമാക്കി. തീരപ്രദേശത്തുള്ള സൈനികാംഗങ്ങളുടെ കുടുംബാംഗങ്ങളാണ് വിമാനത്തിലുണ്ടായിരുന്നവരിൽ ഏറിയ പങ്കും.

സാങ്കേതിക പ്രശ്നം

കാലാവസ്ഥ നല്ലതായിരുന്നതിനാൽ സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം കാണാതായതെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്. ദവേയ് നഗരത്തിന് 20 മൈല്‍ പടിഞ്ഞാറെത്തിയപ്പോഴായിരുന്നു വിമാനവുമായുള്ള ബന്ധം നഷ്ടമായതെന്ന് സിഇഒ പറയുന്നു.

രാവിലെ പുറപ്പെട്ടു

യാങ്കൂണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ പുറപ്പെട്ട വൈ- 8 എന്ന വിമാനമാണ് യാത്രാ മധ്യേ കാണാതായത്. 105 യാത്രക്കാരും 11 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായികുന്നത്. സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ് യാത്രക്കാരിൽ ഏറിയ പങ്കും.

അവശിഷ്ടങ്ങള്‍ കണ്ടെത്തി

കാണാതായ മ്യാന്‍മർ വിമാനം വൈ- 8ന്റെ അവശിഷ്ടങ്ങൾ ആന്തമാന്‍ സമുദ്രത്തില്‍ നിന്ന് കണ്ടെടുത്തു. വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പിയാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

English summary
Myanmar military plane carrying 116 missing: army chief,airport source
Please Wait while comments are loading...