ഒടുവിൽ മ്യാൻമാർ സർക്കാരിന്റെ മനസുമാറി , റോഹിങ്ക്യൻ ജനങ്ങൾക്ക് നാട്ടിലേയ്ക്ക് മടങ്ങാം, കാരണം..

  • Posted By:
Subscribe to Oneindia Malayalam

നായ്പോർ: ദുരന്ത ജീവിതത്തിന് ഇനി വിരാമം . ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്ന റോഹിങ്ക്യൻ ജനങ്ങൾക്ക് ഇനി മാത്യരാജ്യമായ മ്യാൻമാറിലേയ്ക്ക് മടങ്ങാം. ഇതു സംബന്ധമായ കരാറിൽ ബംഗ്ലാദേശും മ്യാൻമാറും ഒപ്പുവെച്ചു. മ്യാൻമാർ തലസ്ഥാനമായ നായ്പേയ് തൗവിൽവെച്ചാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.

ഉത്തരകൊറിയയും ക്യൂബയും കൈകോർക്കുന്നു, ട്രംപിന് ഇനി കഷ്ടകാലം, ഏഷ്യൻ സന്ദർശനം ചീറ്റിപ്പോയി

റോഹിങ്ക്യൻ അഭയാർഥികളെ സ്വീകരിക്കാൻ രാജ്യം തയ്യാറാണെന്നു മ്യാൻ സർക്കാർ അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടെന്നു തന്നെ ജനങ്ങളെ രാജ്യത്തിലേയ്ക്ക് മടക്കി കൊണ്ടു പോകുമെന്നും അറിയിച്ചിട്ടുണ്ട്. റോഹിങ്ക്യൻ ജനങ്ങളുടെ കാര്യത്തിൽ എടുക്കുന്ന ആദ്യ നടപടിയാണിതെന്നു ബംഗ്ലാദേശ് സർക്കാർ അറിയിച്ചിട്ടുണ്ട്. സൈന്യത്തിന്റെ കടുത്ത പീഡനത്തനത്തെ തുടർന്നാണ് 6 ലക്ഷത്തോളം റോഹിങ്ക്യൻ ജനങ്ങളാണ് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്.

 ഉഭയ കക്ഷി ചർച്ച

ഉഭയ കക്ഷി ചർച്ച

മ്യാൻമാറും ബംഗ്ലാദേശും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചയുടെ ഫലമായാണ് റോഹിങ്ക്യൻ ജനങ്ങൾക്കു തങ്ങളുടെ രാജ്യത്തുലേയ്ക്ക് മടങ്ങി പോകാൻ കഴിഞ്ഞത്. കൂടാതെ റോഹിങ്ക്യൻ ജനങ്ങൾക്ക് വേണ്ടി ബംഗ്ലാദേശ് സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ഷേഖ് ഹസീന അറിയിച്ചിട്ടുണ്ട്. കൂടാതെ ഇവർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ഇവർക്ക് സഹായം ലഭിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

മ്യാൻമാർ സർക്കാർ സുരക്ഷ ഉറപ്പാക്കണം

മ്യാൻമാർ സർക്കാർ സുരക്ഷ ഉറപ്പാക്കണം

മ്യാൻമാറിൽ റോഹിങ്ക്യൻ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മ്യാൻമാറിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ മടക്കി അയക്കാൻ കഴിയില്ലെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

മ്യാൻമാറിനെതിരെ യുഎസ്

മ്യാൻമാറിനെതിരെ യുഎസ്

റോഹിങ്ക്യൻ വിഷയത്തിൽ മ്യാൻമാറിനെതിരെ യുഎസ് രംഗത്തെത്തിയിരുന്നു. റോഹിങ്ക്യൻ ജനങ്ങൾക്കെതിരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ മ്യാൻമാറിനെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ വ്യക്തമാക്കിയിരുന്നു. മ്യാൻമാറിൽ ന്യൂനപക്ഷ മുസ്ലീം ജനങ്ങൾക്കെതിരെ സൈന്യം അക്രമം അഴിച്ചു വിടുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

മ്യാൻമാർ പൗരത്വം നൽകണം

മ്യാൻമാർ പൗരത്വം നൽകണം

റോഹിങ്ക്യൻ വിഷയത്തിൽ ചർച്ചയ്ക്കു തയ്യാറായി മ്യാൻമാറും ബംഗ്ലാദേശും രംഗത്തെത്തിയിരുന്നു. സൈനിക ആക്രമണങ്ങളെ തുടർന്ന് ബംഗ്ലാദേശിലേയ്ക്ക് പോയ ജനങ്ങളെ തിരികെ കൊണ്ടു വരാനാൻ തയ്യാറാണെന്നു മ്യൻമാർ നേതാവ് ആങ് സങ്ങ് സൂകി അറിയിച്ചിരുന്നു. അതെ സമയം വർഷങ്ങളായി മ്യാൻമാറിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികൾക്ക് രാജ്യത്തെ പൗരത്വം നൽകണമെന്നു ബംഗ്ലാദോശ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട്

ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട്

മ്യാൻമാറിൽ റോഹിങ്ക്യൻ ജനങ്ങൾക്കുനേരെയുണ്ടായ ആക്രമങ്ങൾ വിവരിച്ച് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ടു സമർപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി റോഹിങ്ക്യൻ അഭയാർഥികൾ നേരിടുന്ന കഷ്ടപാടും ദുരിതവും റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. മ്യാൻമാർ സൈന്യത്തിന്റെ ആക്ര‌മണത്തെ തുടർന്ന് ബംഗ്ലാദേശിലേയ്ക്ക് പോയ ജനങ്ങൾ തിരിച്ചെത്തിയാൽ വീണ്ടും ദുരനുഭവമായിരിക്കുമോയെന്നു റിപ്പോർട്ടിൽ ചോദിക്കുന്നുണ്ട്.

English summary
No details have been released of the deal, which was signed by officials in the Myanmar capital, Nay Pyi Taw.Bangladesh said it was a "first step". Myanmar said it was ready to receive the Rohingya "as soon as possible".

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്