ഖത്തര്‍ രാജകുടുംബത്തെ പൊക്കി സൗദി അറേബ്യ; അമീറിനെ മറിച്ചിടാന്‍ നീക്കം, ഞെട്ടിക്കുന്ന വിവരങ്ങള്‍!!
ഖത്തര്‍ ഭരണൂകടത്തിന് സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യയുടെ നീക്കമെന്ന് ക്രെയ്ഗും മറ്റൊരു പാശ്ചാത്യ നിരീക്ഷകനായ മാത്യു ഗെയ്ഡറും അഭിപ്രായപ്പെടുന്നു.
ദോഹ: രണ്ടര മാസമായി ഖത്തറും സൗദി സഖ്യവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട്. ഒരു വിട്ടുവീഴ്ചയ്ക്കും ഇരുവിഭാഗവും തയ്യാറായില്ല. അതുകൊണ്ട് തന്നെ പ്രതിസന്ധി നീണ്ടുപോകുകയും ചെയ്തു. എന്നാല്‍ എല്ലാം മാറ്റിമറിച്ച് ഖത്തര്‍ രാജകുടുംബത്തിലെ അംഗം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
ശൈഖ് അബ്ദുല്ല ബിന്‍ അലി ബിന്‍ അബ്ദുല്ല ബിന്‍ ജാസിം അല്‍ഥാനി. ഇതുവരെ പൊതുരംഗത്തില്ലാത്ത ഇദ്ദേഹം പെട്ടെന്ന് സൗദിയിലേക്ക് പറക്കുന്നു. സൗദി ഭരണകൂടവുമായി ചര്‍ച്ചനടത്തുന്നു. അതിര്‍ത്തി തുറക്കാനും ഖത്തറുകാരുടെ ഹജ്ജിനും സൗകര്യമൊരുക്കുന്നു. തുടര്‍ന്നുണ്ടായ ഓരോ നീക്കങ്ങളും ദുരൂഹമാണെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അബ്ദുല്ലയുടെ രംഗ പ്രവേശം
ഖത്തര്‍ അമീറും മറ്റു നേതാക്കളും ഇതുവരെ സൗദി സഖ്യം മുന്നോട്ട് വച്ച നിബന്ധനകള്‍ പാലിച്ചിരുന്നില്ല. അതിനിടെയാണ് കഴിഞ്ഞ 18ന് ശൈഖ് അബ്ദുല്ലയുടെ രംഗ പ്രവേശം. ഇതില്‍ ദുരൂഹത കണ്ടെത്തുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

പുതിയ മാറ്റങ്ങള്‍
ഇദ്ദേഹം സൗദി അറേബ്യയില്‍ എത്തുന്നു. സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തുന്നു. റോഡ് മാര്‍ഗവും വിമാനം വഴിയും ഖത്തറിലെ ഹാജിമാരെ മക്കയിലെത്തിക്കാന്‍ അനുവാദം ലഭിക്കുന്നു.

രണ്ടിടത്തു ചര്‍ച്ചകള്‍
സൗദി രാജാവ് സല്‍മാന്‍ ഒന്നുകൂടി കടന്ന്, ഖത്തറിലെ ഹാജിമാര്‍ക്ക് തന്റെ ചെലവില്‍ വിമാനം അയക്കാമെന്ന് വാഗ്ദാനം ചെയ്യുന്നു. മൊറോക്കോയിലെ സൗദി രാജാവിന്റെ വസതിയിലാണ് കൂടിക്കാഴ്ച നടന്നതെന്ന റിപ്പോര്‍ട്ടുകളും വരുന്നു.

ട്വിറ്റര്‍ അക്കൗണ്ട് ഞെട്ടിച്ചു
തൊട്ടുപിന്നാലെ ശൈഖ് അബ്ദുല്ലയുടെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിക്കുന്നു. വെറും മണിക്കൂറുകള്‍ക്കുള്ളില്‍ ഫോളവേഴ്‌സ് ആയി വന്നത് രണ്ടര ലക്ഷത്തിലധികം ആളുകള്‍. ഒമ്പത് ട്വീറ്റുകളും ഈ അക്കൗണ്ടിലുണ്ട്.

ഖത്തറിന്റെ നന്‍മയ്ക്ക്
അതില്‍ ശൈഖ് അബ്ദുല്ല പറയുന്നത്- ഖത്തറിന്റെ നന്‍മയ്ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ മാത്രമാണ് താന്‍ ചെയ്തതെന്നാണ്. എന്നാല്‍ ശൈഖ് അബ്ദുല്ലയുടെ ഉദയത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ചിലര്‍ പറയുന്നത്.

വ്യക്തിപരമായ ആവശ്യം
ശൈഖ് അബ്ദുല്ല സൗദിയില്‍ പോയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ആവശ്യത്തിനാണെന്നും സര്‍ക്കാര്‍ പ്രതിനിധി ആയല്ലെന്നും ഖത്തര്‍ ഭരണകൂടം വ്യക്തമാക്കി. ഖത്തറിന്റെ നിലപാടിന് വിരുദ്ധമായിട്ടായിരുന്നു ശൈഖ് അബ്ദുല്ലയുടെ നീക്കം.

ശൈഖ് അബ്ദുല്ലയില്‍ ദുരൂഹത
ഖത്തറിലെ സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമായവരും ശൈഖ് അബ്ദുല്ലയുടെ യാത്രയില്‍ ദുരൂഹത ആരോപിക്കുന്നു. അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് വ്യാജമാണെന്ന് അവര്‍ പറയുന്നു.

സര്‍ക്കാരിന്റെ അട്ടിമറിക്കാനുള്ള നീക്കം
ഖത്തറിലെ നിലവിലെ സര്‍ക്കാരിന്റെ അട്ടിമറിക്കാനുള്ള നീക്കമാണിത്. മുന്‍ അമീറിന്റെ സഹോദരനാണ് ശൈഖ് അബ്ദുല്ല. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വരവില്‍ ദുരൂഹതയുണ്ടെന്നും ഖത്തറിലുള്ളവര്‍ പറയുന്നു.

ശൈഖ് അബ്ദുല്ല വിദേശത്ത്
ഖത്തര്‍ ഭരണകൂടത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായ വ്യക്തിയല്ല ശൈഖ് അബ്ദുല്ലയെന്ന് കിങ്‌സ് കോളജ് ലണ്ടന്‍ സര്‍വകലാശാലയിലെ പ്രഫസറായ ആന്‍ഡേഴ്‌സ് ക്രെയ്ഗ് പറയുന്നു. അധിക സമയവും ശൈഖ് അബ്ദുല്ല വിദേശത്താണമെന്നും അദ്ദേഹം പറഞ്ഞു.

അല്‍ഥാനി കുടുംബാംഗം
നിലവിലെ അമീര്‍ ശൈഖ് തമീമിന്റെ പിതാമഹന്‍ പുറത്താക്കിയ മുന്‍ അമീറിന്റെ മകനാണ് ശൈഖ് അബ്ദുല്ല. അല്‍ഥാനി കുടുംബാംഗമായ ശൈഖ് അബ്ദുല്ല സൗദിയിലും മൊറോക്കോയിലും സൗദി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് പുതിയ മാറ്റങ്ങള്‍ പ്രകടമായത്.

സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ലക്ഷ്യം
ഖത്തര്‍ ഭരണൂകടത്തിന് സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യയുടെ നീക്കമെന്ന് ക്രെയ്ഗും മറ്റൊരു പാശ്ചാത്യ നിരീക്ഷകനായ മാത്യു ഗെയ്ഡറും അഭിപ്രായപ്പെടുന്നു. എന്നാല്‍ ഖത്തറില്‍ ഭരണമാറ്റത്തിന് നിലവില്‍ സാധ്യതയില്ലെന്നും ഇരുവരും പറയുന്നു.












Click it and Unblock the Notifications