
ഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്‌ഫോടനം
വാഷിംഗ്ടണ്‍: വിഖ്യാത ജ്യോതിഷിയായ ബാബ വംഗ വന്‍ പ്രവചനങ്ങള്‍ നേരത്തെ നടത്തിയിട്ടുണ്ട്. അതില്‍ 85 ശതമാനവും ശരിയായി വന്നിട്ടുമുണ്ട്. അതിലൊന്നായിരുന്നു സൂര്യനില്‍ നിന്ന് ഉഗ്രശേഷിയുള്ള സൗരജ്വാലകള്‍ ഭൂമിയെ വിഴുങ്ങാന്‍ എത്തുമെന്ന കാര്യം. ഇതൊരു ശാസ്ത്ര സത്യം കൂടിയാണ്. സൂര്യനിലുണ്ടാവുന്ന സണ്‍സ്‌പോട്ടുകളാണ് ഉഗ്രശേഷിയുള്ള തീജ്വാലകളെ ഭൂമിയിലേക്ക് തൊടുത്ത് വിടുന്നത്.
ഇവ ഭൂമിക്ക് വലിയ അപകടങ്ങളാണ് ക്ഷണിച്ച് വരുത്തുക. ബാബ വംഗയുടെ പ്രവചനം സത്യമായിരിക്കുകയാണ് എന്ന് പറയേണ്ടി വരും. സൂര്യനിലെ പൊട്ടിത്തെറിയുടെ ഫലമായി അത്തരമൊരു അപകടം ഭൂമിയിലേക്ക് നാളെയെത്തുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ബാബ വംഗയുടെ പ്രവചന പ്രകാരം സൂര്യനില്‍ നിന്ന് വലിയൊരു സൗര സുനാമി തന്നെ ഭൂമിയിലേക്ക് അലയടിച്ച് എത്തുമെന്നാണ് പ്രവചിക്കുന്നത്. സോളാര്‍ സുനാമി ഭൂമിയുടെ കാന്തിക മണ്ഡലത്തെ ആകെ തകര്‍ത്ത് കളയുമെന്നും, അത്രയും ശക്തമായ തീജ്വാലയായിരിക്കുമെന്നും ബാബ വംഗ വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രവചിച്ചിരുന്നു. എന്നാല്‍ ഇത് 2022, 2023 വര്‍ഷങ്ങളില്‍ സംഭവിക്കുമെന്നാണ് അവര്‍ പ്രവചിച്ചിരിക്കുന്നത്.

ഭൂമിയിലെ വൈദ്യുതി നിലയ്ക്കും, സൗര കൊടുങ്കാറ്റ് ആഞ്ഞടിക്കും; ബാബ വംഗയേക്കാള് വന്‍ പ്രവചനം!!
ബാബ വംഗ നേരത്തെ കണ്ട കാര്യങ്ങള്‍ ഇപ്പോള്‍ സത്യമായി കൊണ്ടിരിക്കുകയാണ്. നിരന്തരം ഭൂമിയിലേക്ക് തീജ്വാലകള്‍ വര്‍ഷിക്കുകയാണ് സൂര്യന്‍. സാധാരണ നിലയില്‍ അതിരുകവിഞ്ഞൊരു വിസ്‌ഫോടനം ഭൂമിയുടെ നാശത്തിലായിരിക്കും അവസാനിക്കുകയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂമിയുടെ കാന്തിക മണ്ഡലവും കടന്ന് ഇത് അന്തരീക്ഷത്തില്‍ വലിയ പ്രത്യാഘാതകങ്ങളുണ്ടാക്കും. ഭൂമിയെ ചുട്ടെരിക്കാന്‍ ശേഷിയുള്ളതാണ് ഈ തീജ്വാലകള്‍. ഭൂമിക്ക് മാത്രമല്ല മറ്റ് ഗ്രഹങ്ങള്‍ക്കും ഇവ ഭീഷണിയാണ്.

ഇടയ്ക്കിടെ ഇക്കാര്യങ്ങള്‍ സംഭവിക്കുന്നുമുണ്ട്. കാരണം സൂര്യന്‍ വളരെ വിചിത്രമായിട്ടാണ് ഇപ്പോള്‍ പെരുമാറുന്നത്. എന്തൊക്കെ സംഭവിക്കുമെന്ന് പറയാനാവുന്നില്ല. കാരണം തുടര്‍ച്ചയായി രൂപപ്പെടുന്ന സണ്‍സ്‌പോട്ടുകളാണ് കാരണം. ഇവിടെ പൊട്ടിത്തെറിയുണ്ടായി, ഭൂമിയിലേക്ക് തീജ്വാലകള്‍ സൂര്യന്‍ വര്‍ഷിക്കുക. ഒരിക്കല്‍ വിസ്‌ഫോടനമുണ്ടായാല്‍ സണ്‍സ്‌പോട്ടുകള്‍ ഇല്ലാതാവുമെന്നാണ്. എന്നാല്‍ വീണ്ടും സജീവമായി അവ തീജ്വാലകള്‍ വര്‍ഷിക്കുന്നതാണ് അമ്പരപ്പായി മാറിയിരിക്കുന്നത്.

സൂര്യനില്‍ കഴിഞ്ഞ ദിവസം അതിവേഗത്തിലുള്ള ശക്തമായ കാറ്റ് ആഞ്ഞ് വീശിയിരുന്നു. ഇത് ചെറിയൊരു കൊടുങ്കാറ്റിന് വഴിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ തീജ്വാലകള്‍ ഉടന്‍ ഭൂമിയിലേക്ക് എത്തും. ഇന്ന് സൂര്യനില്‍ അഞ്ച് വ്യത്യസ്ത സണ്‍സ്‌പോട്ടുകളാണ് പ്രത്യക്ഷപ്പെട്ടത്. സൂര്യന്റെ ഒരു ഡിസ്‌കിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് ഭൂമിക്ക് നേരെയുള്ള ഭാഗത്താണ് ഉള്ളത്. ഇതിലൂടെ സൂര്യനില്‍ നിന്ന് തീജ്വാലകള്‍ വന്നാല്‍ ആ നിമിഷം അത് ഭൂമിയിലേക്കുള്ള പാതയിലേക്ക് എത്തും.

കഴിഞ്ഞ കുറച്ച് മാസമായി സൂര്യന്‍ ഏറ്റവും സജീവമായി നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍. ആ പൊട്ടിത്തെറിയുടെ ആഘാതം മുഴുവന്‍ ഭൂമിയായിരിക്കും നേരിടേണ്ടി വരിക. സൂര്യന്റെ ഏറ്റവും ആക്ടീവായിട്ടുള്ള മേഖലയിലാണ് വിസ്‌ഫോടനം നടക്കുന്നത്. ഡിസംബര്‍ എട്ടിന് ഈ തീജ്വാല ഭൂമിയിലെത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരു സെറ്റ് സൗര ജ്വാലകളാണ് വരുന്നത്. കൊറോണല്‍ മാസ് ഇജക്ഷനെ തുടര്‍ന്നാണ് ഇവയുടെ വരവ്. ജി1 വിഭാഗത്തില്‍ ആഘാതം വരുന്നതാണ് നാളെ വീശുന്ന സൗര ജ്വാലകള്‍.

ബ്രസീല് ഫൈനലില് എത്തില്ല, സെമിയില് അര്ജന്റീനയോട് തോല്ക്കുമെന്ന് വിഖ്യാത ജ്യോതിഷി!!
എത്രത്തോളം തീവ്രമായിരിക്കും ഈ കൊടുങ്കാറ്റ് എന്ന് ഇപ്പോള്‍ പറയാനാവില്ല. ഒരിക്കല്‍ ഭൂമിയില്‍ ഇത് പതിച്ചാല്‍ മാത്രമേ അക്കാര്യം പറയാന്‍ സാധിക്കൂ. അതേസമയം ജി1 വിഭാഗത്തില്‍ വരുന്ന സൂര്യ ജ്വാലകള്‍ അത്ര ശക്തമല്ല. എന്നാല്‍ കാര്യമായിട്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇവ ധാരാളമാണ്. റേഡിയോ തരംഗങ്ങളെ ഇത് താളം തെറ്റിക്കും. അതിലൂടെ ലോകം മുഴുവന്‍ ഇരുട്ടിലാവാം. രാജ്യങ്ങളും ഇരുട്ടിലാവാം. ജിപിഎസ് സംവിധാനങ്ങളെയും ഇവ താളം തെറ്റിക്കും.

അതേസമയം ജിപിഎസ് സംവിധാനം താളം തെറ്റിയാല്‍ വിമാനങ്ങളുടെ സമയവും, കപ്പല്‍ ഗതാഗതവുമൊക്കെ ബാധിക്കപ്പെടും. ആക്ടീവ് സണ്‍സ്‌പോട്ടുകള്‍ നിരവധി ഉള്ളതിനാല്‍ ജി5 വിഭാഗത്തിലുള്ള സൗരവിസ്‌ഫോടനം സംഭവിക്കാനും സാധ്യതയുണ്ട്. ഇത് വന്‍ ദുരന്തത്തിലാണ് കലാശിക്കുക. ഇങ്ങനൊരു തീജ്വാലയെ നേരിടാനുള്ള കരുത്ത് ഭൂമിക്കില്ല. അതിശക്തമായ സൗര കൊടുങ്കാറ്റുകള്‍ ഉപഗ്രഹങ്ങളെയും, മൊബൈല്‍ നെറ്റ് വര്‍ക്കുകളെയും ബാധിക്കും. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും നിശ്ചലമാകും. ആശുപത്രികളില്‍ അടിയന്തര സേവനങ്ങളെ ബാധിക്കുന്നതിലൂടെ മരണങ്ങളും ധാരാളം സംഭവിക്കാം.