കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു തൊപ്പിയുടെ വില കേള്‍ക്കണോ.... പതിമൂന്നര കോടി രൂപ

  • By Soorya Chandran
Google Oneindia Malayalam News

പാരിസ്: ഒരു തൊപ്പിക്ക് എന്ത് വില വരും... അതില്‍ അല്‍പം സ്വര്‍ണവും രത്‌നങ്ങളും ഒക്കെ പതിപ്പിച്ചിച്ചുണ്ടെങ്കില്‍ ചിലപ്പോള്‍ വില കത്തിക്കയറിയക്കും അല്ലേ...

ഒരു തൊപ്പിക്ക് 13 കോടി രൂപ വില വന്നാലോ... ഞെട്ടിപ്പോകും . എന്നാല്‍ കഴിഞ്ഞ ദിവസം ഒരു തൊപ്പി വിറ്റത് ഇത്രയും ഉയര്‍ന്ന തുകക്കാണ്.

വെറും ഒരു തൊപ്പിയായിരുന്നില്ല അത്. മഹാനായ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ തൊപ്പിയായിരുന്നു അത്. പാരീസില്‍ നടന്ന ലേലത്തിലാണ് ഈ തൊപ്പി വിറ്റുപോയത്. ഒരു ദക്ഷിണകൊറിയക്കാരനാണ് വാങ്ങിയതെന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. ഈ തൊപ്പിയിലാണെങ്കില്‍ സ്വര്‍ണവും ഇല്ല രത്നവും ഇല്ല.

മൊണോക്കോയിലെ ഗ്രില്‍മാഡി രാജകുടുംബത്തിന്റെ കൈവശമായിരുന്നു ഈ തൊപ്പി ഉണ്ടായിരുന്നത്. കൊട്ടാരം നവീകരിക്കുന്നതിന് പണമുണ്ടാക്കാനാണ് നെപ്പോളിയന്റെ തൊപ്പി വിറ്റത്. പ്രതീക്ഷിച്ചതിന്റെ നാലിരട്ടി പണമാണ് ലഭിച്ചത്.

Napolean Bonapart

ബീവറിന്റെ രോമം കൊണ്ടുണ്ടാക്കിയ തൊപ്പിയാണിത്. പ്രത്യേക രൂപം കൊണ്ട് ഇതിനെ ബൈകോണ്‍ തൊപ്പി എന്നാണ് വിളിക്കുന്നത്. രണ്ടറ്റങ്ങളും കൂര്‍ത്തിരിക്കുന്ന ഇത്തരം തൊപ്പികള്‍ മാത്രമേ നെപ്പോളിയന്‍ യുദ്ധരംഗത്ത് ഉപയോഗിച്ചിരുന്നുള്ളൂ. അതായിരുന്നു നെപ്പോളിയനെ തിരിച്ചറിയാനുള്ള അടയാളവും.

നെപ്പോളിയന്‍ ഇത്തരത്തിലുള്ള നൂറിലധികം തൊപ്പികള്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പലയിടങ്ങളിലായി അവശേഷിക്കുന്നത് 19 എണ്ണം മാത്രം. അതില്‍ മിക്കവയും പല മ്യൂസിയങ്ങളിലാണ് ഉള്ളത്.

നെപ്പോളിയന്റെ മൃഗഡോക്ടറായിരുന്ന ജോസഫ് ഗിറോദിന് സമ്മാനമായി നല്‍കിയ തൊപ്പിയാണ് ഇപ്പോള്‍ ലേലം ചെയ്തിരിക്കുന്നത്. 1800ല്‍ ഇറ്റലിയില്‍വച്ച് നടന്ന ബാറ്റില്‍ ഓഫ് മാരെങ്കോയില്‍ നെപപോളിയന്‍ അണിഞ്ഞ തൊപ്പിയാണിത്.

English summary
Napoleon Bonaparte's famous two-pointed hat sold for 13 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X