നവാസ് ഷെരീഫിന്റെ പിന്‍ഗാമി ആര്..?അനുജനല്ല..?ഭാര്യക്ക് സാധ്യത..?അഭ്യൂഹങ്ങളേറുന്നു..

Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാനമ അഴിമതിക്കേസില്‍ സുപ്രീം കോടതി അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് രാജി വെച്ച് മുന്‍ പാകിസ്താന്‍ പ്രസിഡന്റ് നവാസ് ഷെരീഫിന്റെ പിന്‍ഗാമി ആരാണെന്നതു സംബന്ധിച്ച് അഭ്യൂഹങ്ങളേറുന്നു. നവാസ് ഷെരീഫിന്റെ പിന്‍ഗാമിയെ ശനിയാഴ്ച തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സാധ്യത ഭാര്യ കുല്‍സൂം നവാസിനാണെന്നാണ് സൂചനകള്‍. നവാസ് ഷെരീഫിന്റെ ഇളയ സഹോദരന്‍ ഷഹബാസ് ഷരീഫിനും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ടെങ്കിലും ഷഹബാസിനെ പിന്‍ഗാമിയാക്കുന്നത് കൂടുതല്‍ നിയമ പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചേക്കുമെന്നാണ് സൂചനകള്‍.

നവാസ് ഷെരീഫിനു പുറമേ മക്കളായ ഹുസൈന്‍, ഹസന്‍,മറിയം എന്നിവരും അടുത്ത ബന്ധുവും നവാസ് ഷെരീഫിന്റെ അടുത്ത വിശ്വസ്തനുമായ ഇഷ്‌കര്‍ ധറിനും കോടതി അയോഗ്യത കല്‍പ്പിച്ചിട്ടുണ്ട്. മൂന്ന് തവണ പാക് പ്രധാനമന്തിയായിട്ടും കാലാവധി പൂര്‍ത്തിയാക്കാന്‍ നവാസ് ഷെരീഫിന് കഴിഞ്ഞില്ല.

പാകിസ്താനില്‍ പട്ടാള അട്ടിമറിക്കുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്യുക. അതിനാല്‍ അയല്‍രാജ്യമായ ഇന്ത്യയും പാകിസ്താനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്. നവാസ് ഷെരീഫിന്റെ പിന്‍ഗാമി ആരായിരിക്കുമെന്ന് ലോകരാഷ്ട്രങ്ങളും ഉറ്റു നോക്കുകയാണ്.

കുല്‍സൂം നവാസ്

കുല്‍സൂം നവാസ്

നവാസ് ഷെരീഫിന്റെ പിന്‍ഗാമിയാകാന്‍ ഇപ്പോള്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ പ്രഥമ സ്ഥാനത്തുള്ളത് പത്‌നി കുല്‍സൂം നവാസ് തന്നെയാണ്. ഇപ്പോള്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായ ഇളയ സഹോദരന്‍ ഷെഹബാസ് ഷെരീഫിനെ പിന്‍ഗാമിയാക്കിയാല്‍ അത് കൂടുതല്‍ നിയമ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

നവാസ് ഷെരീഫ് മാത്രമല്ല

നവാസ് ഷെരീഫ് മാത്രമല്ല

നവാസ് ഷെരീഫിനു പുറമേ മക്കളായ ഹുസൈന്‍, ഹസന്‍,മറിയം എന്നിവരും അടുത്ത ബന്ധുവും നവാസ് ഷെരീഫിന്റെ അടുത്ത വിശ്വസ്തനുമായ ഇഷ്‌കര്‍ ധറിനും കോടതി അയോഗ്യത കല്‍പ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ ധനമന്ത്രി ഇസ്ഹാഖ് ദര്‍, ദേശീയ അസംബ്ലി അംഗം ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവരെയും കോടതി അയോഗ്യരാക്കിയിട്ടുണ്ട്. ഒരു വര്‍ഷം നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് ഷെരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കിയത്.

നിര്‍ഭാഗ്യവാനായ ഷെരീഫ്

നിര്‍ഭാഗ്യവാനായ ഷെരീഫ്

പഞ്ചാബിലെ സിംഹമെന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നതെങ്കിലും
മൂന്നു തവണ പാകിസ്താന്‍ പ്രധാനമന്ത്രി ആയിട്ടും കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത നിര്‍ഭാഗ്യമാണ് നവാസ് ഷെരീറിനെ തേടിയെത്തിയിരിക്കുന്നത്. ലണ്ടനില്‍ അനധികൃത സ്വത്തുക്കളുണ്ടെന്ന പാനമ രേഖകള്‍ സുപ്രീംകോടതി ശരിവെച്ചതോടെ രാജിവെക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ആറു മാസത്തിനക വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്നു തവണ

മൂന്നു തവണ

ആദ്യ തവണ പ്രസിഡന്റ്, രണ്ടാമത്തെ തവണ പട്ടാളം, മൂന്നാമത്തെ ഊഴത്തില്‍ കോടതിയാണ് നവാസ് ഷെരീഫിനെ അയോഗ്യനാക്കിയിരിക്കുന്നത്. പാകിസ്താനില്‍ ജനാധിപത്യഭരണം കൊണ്ടുവരാന്‍ ശ്രമിച്ചു കൊണ്ടിരുന്ന ഷെരീഫ് എക്കാലത്തും പട്ടാളവുമായി അത്ര നല്ല സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല.

പിഎംഎല്‍(എന്‍) ന് തുടരാനാകും

പിഎംഎല്‍(എന്‍) ന് തുടരാനാകും

നവാസ് ഷെരീഷ് നേതൃത്വം നല്‍കുന്ന പാകിസ്താന്‍ മുസ്ലീം ലീഗ്(നവാസ്) പാക് പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയാണ്. അതു കൊണ്ടു തന്നെ പിഎംഎല്‍(എന്‍) ന് അധികാരത്തില്‍ തുടരാനാകും. പുതിയ നേതാവിനെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്.

പാനമ അഴിമതിക്കേസ്

പാനമ അഴിമതിക്കേസ്

1990 കളില്‍ പാക് പ്രധാനമന്ത്രിയായിരിക്കെ ഷെരീഫ് നടത്തിയ സാമ്പത്തിക അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. കേസില്‍ ഷെരീഫ് കുറ്റക്കാരനാണെന്നു കണ്ടെതത്തിയ കോടതി അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഷെരീഫ് രാജി വെയ്ക്കുകയും ചെയ്തു. കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് പാകിസ്താനിലെ തെഹ്‌രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

English summary
Nawaz Sharif May Pick Wife Kulsoom Nawaz Over Brother Shehbaz Sharif as Pakistan PM
Please Wait while comments are loading...