കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ ഒറ്റപ്പെട്ടു; അതിര്‍ത്തികള്‍ അടച്ച് അയല്‍രാജ്യങ്ങള്‍, തുര്‍ക്കിക്കും ഭയം, കൊറോണ മരണം എട്ടായി

Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള പോര് ആയിരുന്നു കഴിഞ്ഞ മാസം വരെ പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി കാര്യങ്ങള്‍ മാറിമറിഞ്ഞു. ചൈനയില്‍ ഒട്ടേറെ പേരുടെ മരണത്തിന് ഇടയാക്കിയ കൊറോണ വൈറസ് ബാധ ഇറാനിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എട്ട് പേര്‍ മരിച്ചുവെന്നാണ് ഒടുവിലെ റിപ്പോര്‍ട്ട്. രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത് നൂറോളം പേരാണ്.

ഈ സാഹചര്യത്തില്‍ ആശങ്കയിലായ അയല്‍രാജ്യങ്ങള്‍ ഇറാനുമായുള്ള അതിര്‍ത്തികള്‍ അടച്ചു. താല്‍ക്കാലികമാണെങ്കിലും ഇറാന് സാമ്പത്തിക രംഗത്ത് കനത്ത തിരിച്ചടിയാണ് അയല്‍രാജ്യങ്ങളുടെ നീക്കം. ഇറാന്റെ ഉറ്റരാജ്യമായ തുര്‍ക്കിയും അതിര്‍ത്തി അടച്ചത് ഇറാന്റെ പ്രതിസന്ധി ഇരട്ടിയാക്കും. വിശദാംശങ്ങള്‍ ഇങ്ങനെ....

യാത്രാ വിലക്കേര്‍പ്പെടുത്തി

യാത്രാ വിലക്കേര്‍പ്പെടുത്തി

ഇറാനിലേക്കുള്ള യാത്രയ്ക്ക് അയല്‍രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇറാനില്‍ രോഗം നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തതാണ് അയല്‍രാജ്യങ്ങള്‍ കടുത്ത നടപടിയെടുക്കാന്‍ കാരണം. യാത്രാ വിലക്കിന് പുറമെയാണ് അതിര്‍ത്തികള്‍ അടച്ചത്.

അഞ്ച് രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചു

അഞ്ച് രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചു

തുര്‍ക്കി, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ജോര്‍ദാന്‍, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങള്‍ ഇറാനുമായുള്ള കരാതിര്‍ത്തി അടച്ചു. ഞായറാഴ്ച രോഗം ബാധിച്ച് മൂന്ന് പേര്‍ മരിക്കുകയും പുതിയ 15 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് അതിര്‍ത്തികള്‍ അടച്ചത്.

അതിവേഗം പടരുന്നു

അതിവേഗം പടരുന്നു

ഇറാനില്‍ ഖും നഗരത്തിലാണ് കൊറോണ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് അതിവേഗം പടരുകയായിരുന്നു. ഇറാനില്‍ നിന്ന് ലബ്‌നാനിലും യുഎഇയിലുമെത്തിയവര്‍ക്കും വൈറസ് ബാധ കണ്ടു. ഇതോടെ അയല്‍രാജ്യങ്ങള്‍ യാത്രാ വിലക്കേര്‍പ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അതിര്‍ത്തി അടയ്ക്കാന്‍ തീരുമാനിച്ചത്.

ചൈനയ്ക്ക് പുറത്ത്...

ചൈനയ്ക്ക് പുറത്ത്...

ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറാനിലാണ്. ചൈനയിലെ വുഹാനിലാണ് ആഗോളതലത്തില്‍ തന്നെ രോഗം ആദ്യം കണ്ടത്. ഇതുവരെ ചൈനയില്‍ 2400 പേര്‍ മരിക്കുകയും 77000 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

പൊതുപരിപാടികള്‍ റദ്ദാക്കി

പൊതുപരിപാടികള്‍ റദ്ദാക്കി

ഇറാനില്‍ വൈറസ് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ഖും നഗരത്തിലും സമീപ മേഖലയിലും സ്‌കൂളുകള്‍ അടച്ചു. ഫിലിം ഫെസ്റ്റിവല്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശം നല്‍കി.

മരുന്നുകള്‍ എത്തുന്നില്ല

മരുന്നുകള്‍ എത്തുന്നില്ല

അമേരിക്കന്‍ ഉപരോധം കാരണം വിദേശത്ത് നിന്ന് ഇറാനിലേക്ക് മതിയായ അളവില്‍ മരുന്നുകള്‍ എത്തുന്നില്ല. ആശുപത്രികളില്‍ നൂതന സാങ്കേതിക സൗകര്യങ്ങളും കുറവാണ്. ഇതാണ് രോഗം നിയന്ത്രണ വിധേയമാക്കാന്‍ ഇറാന് മുന്നിലുള്ള വെല്ലുവിളി. രോഗം തടയാന്‍ പര്യാപ്തമായ മരുന്നുകള്‍ ഇറാനിലെ മിക്ക ആശുപത്രികളിലും ഇല്ല.

 ലോകാരോഗ്യ സംഘടനയ്ക്ക് ആശങ്ക

ലോകാരോഗ്യ സംഘടനയ്ക്ക് ആശങ്ക

ഈ സാഹചര്യത്തില്‍ ഇറാനെതിരെ ഉപരോധം തുടരുന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. ഇറാനില്‍ സമ്മര്‍ദ്ദം ചെലുത്തി ആണവ പദ്ധതിയില്‍ നിന്ന് പിന്‍മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. ഇറാനുമായി ഇടപാട് നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ട്രംപിനെ സ്വീകരിക്കാന്‍ യോഗി എത്തും; താജ്മഹലിലേക്ക് പോകില്ല, 'രാമന്റെ വിശുദ്ധ മണ്ണിലേക്ക് സ്വാഗതം'ട്രംപിനെ സ്വീകരിക്കാന്‍ യോഗി എത്തും; താജ്മഹലിലേക്ക് പോകില്ല, 'രാമന്റെ വിശുദ്ധ മണ്ണിലേക്ക് സ്വാഗതം'

English summary
Neighbours close borders with Iran as Cororna virus concerns rise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X