കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എവറസ്റ്റ് കൊടുമുടിയില്‍ ഒറ്റയ്ക്ക് കയറാന്‍ പാടില്ല

  • By Aswathi
Google Oneindia Malayalam News

കാഠ്മണ്ഠു: 1983ല്‍ എഡ്മണ്ട് ഹിലാരിയും ടെന്‍സിങ് നോര്‍ഗയും ചേര്‍ന്നാണ് ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. കാലം മുന്നോട്ട് പോയപ്പോള്‍ ഓരോരുത്തരായി കൊടുമുടി കയറാന്‍ തുടങ്ങി. വെല്ലുവിളിപോലെ വികലാംഗര്‍ പോലും എവറസ്റ്റ് കൊടുമുടി കീഴടക്കി.

ഇനി ഒറ്റയ്ക്ക് എവറസ്റ്റ് കീഴടക്കാന്‍ പാടില്ലെന്നാണ് നേപ്പാല്‍ സര്‍ക്കാര്‍. തനിച്ച് എവറസ്റ്റ് കീഴടക്കാന്‍ വരുന്നവര്‍ കൂട്ടിന് ഒരാളെ കൂടെ കൂട്ടണമെന്നാണ് നേപ്പാളിന്റെ പുതിയ ഉത്തരവ്.

Everest

തനിച്ചു കൊടുമുടി കയറുന്നവരെ നിരുത്സാഹപ്പെടുത്തുന്നതിനാണ് പുതിയ നടപടി. വഴികാട്ടുന്നതിനോ സഹായത്തിന് വേണ്ടിയോ നിര്‍ബന്ധമായും ഒരാള കൂടെ കൂട്ടണമെന്ന് നേപ്പാല്‍ സര്‍ക്കാര്‍ അറിയിച്ചു.

ഏപ്രില്‍ മുതല്‍ കൊടുമുടി കയറുന്നതിനായി ആളുകള്‍ എത്തി തുടങ്ങും. വിദേശികളാണ് കൂടുതലും. ഇവര്‍ക്കൊപ്പം ആരും ഉണ്ടാകാറില്ല. കൂടുതല്‍ സാധനങ്ങളുമായി കൊടുമുടി കയറുന്ന ഇവര്‍ അവശിഷ്ടങ്ങള്‍ അവിടെ തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. ഇത് ഒഴിവാക്കുന്നതിന് കൂടെ വേണ്ടിയാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നത്.

English summary
Nepal is considering banning foreign climbers from scaling Mount Everest alone in a bid to reduce accidents on the world's highest peak, an industry official said Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X