കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാള്‍ വിമാന അപകടം: മരിച്ചവരില്‍ 4 ഇന്ത്യക്കാരും, 40ല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി

Google Oneindia Malayalam News

കാഠ്മണ്ഡു: നേപ്പാളില്‍ യാത്ര വിമാനം ലാന്‍ഡിംഗിന് തൊട്ടുമുമ്പ് തകര്‍ന്ന് വീണ അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരും. 4 ഇന്ത്യക്കാരാണ് തകര്‍ന്ന വിമാനത്തിലുണ്ടായിരുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് രാവിലെ 10.38ന് ആണ് അപകടമുണ്ടായത്. 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്തില്‍ ഉണ്ടായിരുന്ന ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാവരും മരണപ്പെട്ടെന്നാണ് സിഎന്‍എന്‍- ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് 1 മണിവരെ 40 ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

nepal

റഷ്യ, അയര്‍ലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിടെ അടക്കം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ രണ്ട് പൈലറ്റുമാരും രണ്ട് എയര്‍ഹോസ്‌റ്റേഴ്‌സുമാണ് ഉണ്ടായിരുന്നതെന്ന് വിമാനക്കമ്പനിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തകര്‍ന്ന് വീണതിന് പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. അപകടത്തിന് പിന്നാലെ വിമാനത്താവളം താല്‍ക്കാലകമായി അടച്ചു. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് വന്ന വിമാനമാണ് തകര്‍ന്നത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിനും പഴയ വിമാനത്താവളത്തിനും ഇടയിലാണ് അപകടമുണ്ടായത്.

വിമാനം പഴയ വിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സംശയിക്കുന്നത്. അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ 30 ഓളം വിമാനങ്ങളാണ് നേപ്പാളില്‍ തകര്‍ന്നുവീണത്. 2022 മേയില്‍ നേപ്പാളില്‍ ഒരു വിമാന അപകടം ഉണ്ടായിരുന്നു. അന്ന് 22 പേരാണ് മരണപ്പെട്ടത്. താര എയര്‍ലൈന്‍സിന്റെ വിമാനമാണ് അന്ന് തകര്‍ന്നത്.

ആകാശത്ത് നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൈലറ്റുമാരായ കമല്‍ കെ സി, അഞ്ജു ഖതിവാദ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. രാജ്യത്ത് ആദ്യമായാണ് ഈ വിഭാഗത്തിലുള്ള വിമാനം അപകടത്തില്‍പ്പെടുന്നതെന്ന് നേപ്പാല്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് അറിയിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാറി സേതി നദീതീരത്ത് വിമാനം തകര്‍ന്ന് വീണത് ആളപായം കുറച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

English summary
Nepal plane crash: 4 Indians among dead, more than 40 bodies found: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X