കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാള്‍ അന്താരാഷ്ട്ര ദുരന്തം... മരണം 10000 കവിയും

  • By Soorya Chandran
Google Oneindia Malayalam News

കാഠ്മണ്ഡു: കരുതിയതിനേക്കാള്‍ വലിയ ദുരന്തമാണ് നേപപാളില്‍ സംഭവിച്ചിരിയ്ക്കുന്നതെന്ന് റിപ്പോര്‍ട്ട്. 4,300 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മരണം അതിലും എത്രയോ അധികമാകുമെന്നാണ് പറയുന്നത്.

നേപ്പാള്‍ ദുരന്തം...കരളലിയിയ്ക്കുന്ന ചിത്രങ്ങള്‍...

പതിനായിരം പേരെങ്കിലും ദുരന്തത്തില്‍ കൊല്ലപ്പെട്ടിട്ടുണ്കാമെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ് രാളെ പറയുന്നത്. അങ്ങനെയെങ്കില്‍ ലോകം അടുത്തിടെ കണ്ട ഏറ്റവും വലിയ ദുരന്തമാകും നേപ്പാളിലേത്.

ഇപ്പോഴും തുടര്‍ചലനങ്ങള്‍

ഇപ്പോഴും തുടര്‍ചലനങ്ങള്‍

ഭൂചലനം ദുരന്തം വിതച്ച നേപ്പാളില്‍ ഇപ്പോഴും തുടര്‍ ചലനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത് ജനങ്ങളില്‍ വലിയ ഭീതിയാണ് സൃഷ്ടിയ്ക്കുന്നത്.

രക്ഷാപ്രവര്‍ത്തനം

രക്ഷാപ്രവര്‍ത്തനം

തുടര്‍ ചലനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളേയും കാര്യമായി ബാധിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരണം 4300

മരണം 4300

4,300 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുക്കാനായിട്ടുള്ളത്. ഏഴായിരത്തി അഞ്ഞൂറിലധികം ആളുകള്‍ പരിക്കേറ്റ് ആശുപത്രികളിലുണ്ട്

എങ്ങും മൃതദേഹങ്ങള്‍

എങ്ങും മൃതദേഹങ്ങള്‍

കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിയ്ക്കുകയാണിപ്പോള്‍. ആശുപത്രിയില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍പോലും ഇടമില്ലാത്ത അവസ്ഥ.

രക്ഷാപ്രവര്‍ത്തനം തുടരും

രക്ഷാപ്രവര്‍ത്തനം തുടരും

ഇന്ത്യയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അഞ്ച് ദിവസം കൂടി തുടരും എന്നാണ് അധികൃതര്‍ അറിയിച്ചിട്ടുളളത്. ആറ് സംഘങ്ങളെ കൂടി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അയയ്ക്കും.

സ്‌നിഫര്‍ ഡോഗുകള്‍

സ്‌നിഫര്‍ ഡോഗുകള്‍

തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ഇപ്പോഴും ആളുകള്‍ ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുന്നത്. സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ചുള്ള പരിശോധനകള്‍ തുടരുകയാണ്.

ഇന്ത്യക്കാരെ നാട്ടിലെത്തിയ്ക്കുന്നു

ഇന്ത്യക്കാരെ നാട്ടിലെത്തിയ്ക്കുന്നു

ഭുചലനത്തെ തുടര്‍ന്ന് നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിരവധി പേരെ ഇതിനകം തന്നെ തിരിച്ചെത്തിച്ചിട്ടുണ്ട്.

English summary
The death toll in Nepal's earthquake could reach 10,000, Prime Minister Sushil Koirala told Reuters on Tuesday, ordering intensified rescue efforts and appealing for foreign supplies of tents and medicines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X