• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഭ്യൂഹങ്ങൾക്ക് അവസാനമില്ല: മെയ് ദിനത്തിൽ കിം പ്രത്യക്ഷപ്പെട്ടതിൽ ദുരൂഹത, പ്രചരിക്കുന്നത് അസംഖ്യം കഥ

പ്യോംഗ്യാങ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ആശങ്കൾക്ക് അന്ത്യമാകുന്നില്ല. തൊഴിലാളി ദിനത്തിൽ ഒരു കീടനാശിനി ഫാക്ടറി ഉദ്ഘാടനച്ചടങ്ങിലാണ് മൂന്ന് ആഴ്ചയ്ക്ക് ശേഷം കിം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ പണി പൂർത്തിയാവാത്ത ഫാക്ടറിയിലാണ് കിം മെയ് ഒന്നിന് റിബ്ബൺ മുറിച്ച് ഉദ്ഘാടനം ചെയ്തതെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതോടെയാണ് കിമ്മിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വീണ്ടും അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. കിം പങ്കെടുത്തതെന്ന് കരുതുന്ന പരിപാടിയുടെ ചിത്രങ്ങൾ ഔദ്യോഗിക മാധ്യമങ്ങളാണ് പുറത്തുവിട്ടത്.

വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കില്ല: രണ്ടാംഘട്ടത്തിൽ കേരളത്തിലേക്ക് 39 സർവീസ്, ചിലർക്ക് മാത്രമായി

ചിത്രങ്ങളിലെ വ്യത്യാസം

ചിത്രങ്ങളിലെ വ്യത്യാസം

കിം പരിപാടിക്ക് എത്തിയിരുന്നോ അതോ ഫോട്ടോ വെച്ച് അഭ്യൂഹങ്ങൾക്ക് വിരാമമിട്ടതാണോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്. കിമ്മിന്റെ നേരത്തെയുള്ള ഫോട്ടോകളും ഉദ്ഘാടനത്തിനെത്തിയതിന്റെ ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ച് ട്വിറ്ററിൽ ചർച്ചകളും വ്യാപകമായി നടന്നിരുന്നു. പല്ലിലും കണ്ണിലുമുള്ള വ്യത്യാസങ്ങളാണ് ഇതിൽ ഏറെ ശ്രദ്ധയാകർഷിച്ചത്. കിമ്മിന്റെ പഴയ ഫോട്ടോകളും പുതിയതും ചേർത്തുവെച്ചുകൊണ്ടുള്ള താരതമ്യ ചർച്ചകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു.

 പല്ലുകൾക്ക് നീളക്കൂടുതൽ

പല്ലുകൾക്ക് നീളക്കൂടുതൽ

കിമ്മിന്റെ നേരത്തെയുള്ള പല്ലുകളിൽ നിന്ന് വ്യത്യസ്തമായി രണ്ട് പല്ലുകൾക്ക് നീളം കൂടുതൽ അനുഭവപ്പെടുന്നതാണ് കൊറിയൻ മാധ്യമങ്ങൾ ഒടുവിൽ പുറത്തുവിട്ട ചിത്രം. കിം ഗോൾഫ് കാർട്ടുമായി വന്നതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. കിമ്മിന്റെ കാലിന് എന്തോ പ്രശ്നമുള്ളതായുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ശരീര ഭാരം വർധിച്ചത് കാരണം കാലിന് ശസ്ത്രക്രിയ ചെയ്തെന്നും അതുകൊണ്ട് കിമ്മിന് നടക്കാനോ ജോലി ചെയ്യാനോ കഴിയില്ലെന്നുമാണ് ജനങ്ങളുടെ ധാരണ.

കാലിന് പ്രശ്നമോ?

കാലിന് പ്രശ്നമോ?

ഫാക്ടറി ഉദ്ഘാടന ചടങ്ങിനെത്തിയ കിം നടക്കാൻ സാധിക്കാത്തത് മൂലം കാറിലാണ് സഞ്ചരിച്ചിരുന്നതെന്നാണ് അഭ്യൂഹങ്ങളിലൊന്ന്. ഭാരം കുറയ്ക്കാൻ വ്യായാമത്തിലേർപ്പെട്ട കിമ്മിന് ഇതിനായി ദീർഘമായ കാലയളവ് തന്നെ ആവശ്യമാമെന്നുമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിട്ടുണ്ടെന്നാണ് ചില വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഉത്തരകൊറിയൻ അധികൃതർ കിമ്മിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് യാതൊരു തരത്തിലുള്ള പ്രതികരണങ്ങളും നടത്തിയിട്ടില്ല.

 പണി പൂർത്തിയാവാത്ത ഫാക്ടറി

പണി പൂർത്തിയാവാത്ത ഫാക്ടറി

കിം ഉദ്ഘാടനത്തിനായി പ്രത്യക്ഷപ്പെട്ട ഫാക്ടറിയുടെ നിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷവും ഫാക്ടറിയിൽ നിർമാണപ്രവർത്തനങ്ങൾ ഒന്നും തന്നെ നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കിം ജോങ് ഉന്നിന് പൊതുവിടത്തിൽ പ്രത്യക്ഷപ്പെടുന്നതിന് വേണ്ടി തൊഴിലാളികൾ അഹോരാത്രം പണിയെടുത്ത് കെട്ടിയുയർത്തിയതാണ് ഈ ഫാക്ടറിയെന്നും പുറത്തുവന്ന പുതിയ റിപ്പോർട്ടുകൾ ആവശ്യപ്പെടുന്നുണ്ട്.

 രണ്ട് ദിവസം കൊണ്ട് നിർമാണം

രണ്ട് ദിവസം കൊണ്ട് നിർമാണം

ഉത്തരകൊറിയൻ സർക്കാരിന്റെ നിർദേശം അനുസരിച്ച് രണ്ട് ദിവസത്തിനകമാണ് ഫാക്ടറിയുടെ നിർമാണം വേഗത്തിലാക്കിയതെന്നാണ് ഉത്തരകൊറിയൻ വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 28ന് ഉത്തരകൊറിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപ്രതീക്ഷിച്ച ഉത്തരവ് പാലിച്ചാണ് നിർമാണം ദ്രുതഗതിയിലാക്കിയതെന്നും മാധ്യമങ്ങൾ പറയുന്നു. പരിപാടിയ്ക്കായി വേണ്ടി മാത്രമാണ് ഇതെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

 പിടിയിലായത് എങ്ങനെ...

പിടിയിലായത് എങ്ങനെ...

ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ തള്ളിക്കളയുന്ന ഭരണകൂടം ചൈന-കൊറിയൻ അതിർത്തിക്ക് സമീപത്തുനിന്ന് അന്താരാഷ്ട്ര ഫോൺകോളുകൾ ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും ഇവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യുന്നതാണ് കൊറിയൻ രീതിയെന്നാണ് ഡെയ് ലി എൻകെ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത കാലത്ത് ഇത്തരത്തിൽ ഫോൺ ചെയ്തയാളെ പിടികൂടിയെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ശിക്ഷ ഒഴിവാക്കുന്നതിനായി ഫോൺ ബാറ്ററി വലിച്ചെറിഞ്ഞ് സിം കാർഡുകൾ വിഴുങ്ങുകയാണ് ജനങ്ങൾ ചെയ്യുകയെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇയാൾക്ക് അത് ചെയ്യാൻ കഴിഞ്ഞില്ലെന്നും അധികൃതർ കൈക്കൂലി സ്വീകരിക്കാൻ തയ്യാറായില്ലെന്നും ഇതോടെ ഇയാൾ കുടുങ്ങിയെത്തുമാണ് റിപ്പോർട്ട്. രാജ്യത്തെ വിമതരാണ് കിമ്മിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾ സൃഷ്ടിച്ചതെന്നാണ് കരുതപ്പെടുന്നത്.

cmsvideo
  അപരന്മാരെ ഉപയോഗിച്ച് മരണ നാടകം കളിച്ച് കിം | Oneindia Malayalam
   പിന്നിൽ ദക്ഷിണ കൊറിയയും വിമതരും?

  പിന്നിൽ ദക്ഷിണ കൊറിയയും വിമതരും?

  കിം ജോങ് ഉന്നിനെ പൊതുപരിപാടികളിൽ ഒന്നും കാണാതായതോടെ ദക്ഷിണകൊറിയയും വിമതന്മാരുമാണ് കിം മരിച്ചെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതെന്നാണ് ഹാഗ്യോങ് പ്രവിശ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡെയ് ലി എൻകെ റിപ്പോർട്ട് ചെയ്യുന്നത്. ചെയിൻ സ്മോക്കറായ കിമ്മിന്റെ പുകവലി കാരണം ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലം നടക്കാൻ കഴിയാതായെന്നുമുള്ള വാർത്തൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ഭക്ഷണത്തിൽ അമിതമായ ചീസ് ഉൾപ്പെടുത്തുന്ന കിം ഉയർന്ന വിലയുള്ള വൈനുകളാണ് ഉപയോഗിക്കുന്നതെന്നും മാധ്യമങ്ങൾ പറയുന്നു. പലരും അവകാശപ്പെടുന്നത് അനാരോഗ്യകരമായ ആരോഗ്യസ്ഥിതിയാണ് കിമ്മിന് മരണത്തിലേയ്ക്ക് നയിച്ചതെന്നാണ്.

  English summary
  Never-ending rumours about Kim Jong Un continues after the inauguration of a factory on May 1
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X