കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലക്ട്രോണിക് മാലിന്യത്തില്‍ നിന്ന് സ്വര്‍ണം ഉത്പാദിപ്പിയ്ക്കാം...വിപ്ളവകരമായ കണ്ടെത്തല്‍!കാണൂ

Google Oneindia Malayalam News

ടൊറാന്റോ: പഴയ വീട്ടുസാധനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളുമൊക്കെ വാങ്ങാന്‍ എത്തുന്നവര്‍ക്ക് കണ്ണുംപൂട്ടി സാധനങ്ങള്‍ വില്‍ക്കും മുമ്പ് ഈ കാര്യം ഒന്ന് കേട്ടോളൂ. ഇലക്ട്രോണിക് മാലിന്യത്തില്‍ നിന്നും സ്വര്‍ണം ഉത്പാദിപ്പിയ്ക്കാം എന്ന് ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നു. ഇലക്ട്രോണിക് മാലിന്യമെന്നാല്‍ കമ്പ്യൂട്ടറിന്റെ അവശിഷ്ടങ്ങള്‍ മുതല്‍ മൊബൈല്‍ഫോണ്‍ വരെ വരും.

വിശ്വസിയ്ക്കാന്‍ അല്‍പ്പം പ്രയാസം തോന്നുന്നുണ്ടല്ലേ. പക്ഷേ കമ്പ്യൂട്ടറിന്റേയും മറ്റും ഉപയോഗ ശൂന്യമായ ചിപ്പുകളും സര്‍ക്ക്യൂട്ട് ബോര്‍ഡും മറ്റ് ഇ-മാലിന്യങ്ങളും ഉപയോഗിച്ച് സ്വര്‍ണം ഉണ്ടാക്കാം എന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. കാനഡയിലെ സത്കാത്‌ചെവാന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ സ്റ്റീഫന്‍ ഫോളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിന് പിന്നില്‍.

ഇ-വേസ്റ്റില്‍ നിന്നും

ഇ-വേസ്റ്റില്‍ നിന്നും

ഇലക്ട്രോണിക് മാലിന്യം റീസൈക്കില്‍ ചെയ്യുന്നതിലൂടെ സ്വര്‍ണം ഉത്പാദിപ്പിയ്ക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍. സ്വര്‍ണം ഖനനം ചെയ്യുന്നതിന് വേണ്ടി വന്‍ തോതില്‍ സോണിയം സയനൈഡാണ് ലോകവ്യാപകമായി ഉപയോഗിയ്ക്കുന്നത്. ഇത് പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നു. പുതിയ കണ്ടെത്തല്‍ അത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുമെന്ന് ഗവേഷകര്‍.

ചുരുങ്ങിയ സമയം

ചുരുങ്ങിയ സമയം

ചുരുങ്ങിയ സമയം അതായത് വെറും സെക്കന്റുകള്‍ക്കുള്ളില്‍ ഇ-മാലിന്യത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ച് എടുക്കാമെന്നാണ് കണ്ടെത്തല്‍

കുറഞ്ഞ ചെലവ്

കുറഞ്ഞ ചെലവ്

കുറഞ്ഞ വിഷാംശം, കുറഞ്ഞ ചെലവ്, പെട്ടന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയും എന്നതൊക്കെയാണ് പുതിയ രീതിയെ വേറിട്ടതാക്കുന്നത്.

പരിഹരിയ്ക്കപ്പെടും

പരിഹരിയ്ക്കപ്പെടും

ലോകത്ത് പ്രതിവര്‍ഷം 500 ലക്ഷം ടണ്‍ ഇലക്ട്രോണിക് വേസ്റ്റ് ഉണ്ടാകുന്നു. ഈ മാലിന്യം സ്വര്‍ണ നിര്‍മ്മാണത്തിന് ഉപയോഗിച്ചാല്‍ അത് വലിയൊരു മാലിന്യ പ്രശ്‌നത്തിന് കൂടി പരിഹാരമാകും.

ഞെട്ടിപ്പോകും...

ഞെട്ടിപ്പോകും...

5000 ലിറ്റര്‍ അക്വ റെജീയ (നൈട്രിക് ആസിഡിന്റേയും ഹൈഡ്രോളിക് ആസിഡന്റേയും മിശ്രിതം)ഉപയോഗിച്ച് ഒരു പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡില്‍ നിന്നും ഒരു കിലോ സ്വര്‍ണവരെ നിര്‍മ്മിയ്ക്കാമെന്നാണ് കണ്ടെത്തല്‍

ഇങ്ങനെ

ഇങ്ങനെ

100 ലിറ്റര്‍ സൊല്യൂഷന്‍ ഉപയോഗിച്ച് ഒരു കിലോ സ്വര്‍ണം ഉണ്ടാക്കാം. ഇവയെല്ലാം വീണ്ടും റീസൈക്കില്‍ ചെയ്യാം എന്നതാണ് മറ്റൊരു കാര്യം

വ്യാവസായിക അടിസ്ഥാനത്തില്‍

വ്യാവസായിക അടിസ്ഥാനത്തില്‍

വ്യാവസായിക അടിസ്ഥാനത്തില്‍ ഇ-വേസ്റ്റില്‍ നിന്നും സ്വര്‍ണം പുനര്‍ നിര്‍മ്മിയ്ക്കുന്നതിനെപ്പറ്റിയാണ് ഗവേഷകര്‍ ആലോചിയ്ക്കുന്നത്. അടുത്ത ഘട്ടം ഇതാണ്.

English summary
New Approach To Turn Electronic Waste Into Gold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X