സൗദിയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത..! ഇനി ഉച്ചസമയത്ത് ജോലി ചെയ്യേണ്ട...!

  • By: Anamika
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയിലെ തൊഴിലാളികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി സൗദി തൊഴില്‍ മന്ത്രാലയം. ഇനി മുതല്‍ സൗദിയിലെ തൊഴിലാളികള്‍ക്ക് ഉച്ചസമയത്തെ വെയിലില്‍ പണിയെടുക്കേണ്ടതില്ല. ഉച്ച വിശ്രമ നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് രാജ്യം.

Read Also: നോമ്പ് കാലത്ത് മുസ്ലീങ്ങള്‍ക്കെതിരെ വിഷം പരത്തി ആര്‍എസ്എസ്...!!! മാംസം കഴിക്കരുത്...!! പാല്‍ മതി..!!

Read Also: സിനിമ സെറ്റില്‍ നടന്നത് ഒരു പെണ്‍കുട്ടിക്കും ഉണ്ടായിക്കൂടാത്ത അനുഭവം..!!! നടിയുടെ വെളിപ്പെടുത്തൽ!!!

ഉച്ചവിശ്രമ നിയമം

ഉച്ചവിശ്രമ നിയമം

ഉച്ച വിശ്രമ നിയമം അനുസരിച്ച് സൗദിയിലെ തൊഴിലാളികള്‍ക്ക് ഇനി ഉച്ച സമയത്ത് ജോലി ചെയ്യേണ്ടി വരില്ല. ഈ മാസം 15 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. തുറന്ന സ്ഥലത്ത് വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ആശ്വാസകരമാണ് പുതിയ നിയമം.

പണിയെടുപ്പിച്ചാൽ പിഴ

പണിയെടുപ്പിച്ചാൽ പിഴ

ഈ മാസം 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസക്കാലമാണ് നിയമം നടപ്പിലാക്കുക. ഈ കാലയളവില്‍ തൊഴിലാളികളെ ഉച്ചസമയത്ത് പണിയെടുപ്പിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് വിലക്കുള്ളത്.

തൊഴില്‍ സമയം ക്രമീകരിക്കണം

തൊഴില്‍ സമയം ക്രമീകരിക്കണം

സൗദിയിലെ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ഉച്ച വിശ്രമ നിയമത്തിന്റെ ലക്ഷ്യമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു.കഠിനമായ ചൂടില്‍ ജോലി ചെയ്യുന്നവര്‍ തൊഴില്‍ സമയം ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

നിയമലംഘകരെ കണ്ടെത്തും

നിയമലംഘകരെ കണ്ടെത്തും

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് അതാത് ഗവര്‍ണറേറ്റിന് കീഴില്‍ മന്ത്രാലയം നിരീക്ഷണം ശക്തമാക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടിയാവും സ്വീകരിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. തൊഴില്‍രംഗത്തെ അപകടം കുറയ്ക്കാന്‍ കൂടിയാണ് പുതിയ തീരുമാനം.

നിയമലംഘനം അറിയിക്കാം

നിയമലംഘനം അറിയിക്കാം

ഒരു തൊഴിലാളിക്ക് മൂവായിരം റിയാല്‍ എന്ന തോതിലാണ് നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ പിഴയടയ്‌ക്കേണ്ടി വരിക. ഉച്ച സമയത്ത് നിയമം ലംഘിച്ച് തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നുണ്ടെങ്കില്‍ 19911 എന്ന നമ്പറില്‍ അധികൃതരെ വിവരെ അറിയിക്കാവുന്നതാണ്.

English summary
Labour Ministry in Saudi Arabia to implement new law in favour of labours
Please Wait while comments are loading...