കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസവിക്കുന്നതും ഇനി റിയാലിറ്റി ഷോ

  • By Aswathi
Google Oneindia Malayalam News

വാഷിങ്ടണ്‍: സംഗതി സത്യമാണ്. റിയാലിറ്റി ഷോ എന്നാല്‍ യഥാര്‍ത്ഥമായത് കാണിക്കുക. അപ്പോള്‍ പ്രസവമെന്ന യഥാര്‍ത്ഥത്തെയും ചാനലിലൂടെ റിയാലിറ്റി ഷോ എന്ന പേരില്‍ ജനങ്ങളെ കാണിക്കുന്നതില്‍ എന്താണ് തെറ്റ്. അമേരിക്കയിലെ ലൈഫ് ടൈം എന്ന ടെലിവിഷന്‍ ചാനലാണ് 'ബോണ്‍ ഇന്‍ ദ വൈല്‍ഡ്' എന്ന റിയാലിറ്റി ഷോയുമായി മുന്നോട്ടുവരുന്നത്.

വൈദ്യശാസ്ത്രത്തിന്റെ സഹായമില്ലാതെ കാട്ടില്‍ പ്രസവിക്കാന്‍ ധൈര്യമുള്ളവര്‍ക്കൊക്കെ പരിപാടിയില്‍ അപേക്ഷ നല്‍കാവുന്നതാണ്. കാട്ടിലെ അരുവിയുടെ കരയിലായി ആരുടെയും സഹായമില്ലാതെ പ്രസവിക്കുന്ന യുവതിയുടെ വീഡിയോ യൂട്യൂബിലൂടെ വൈറലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ കണ്ടത് രണ്ടുകോടിയിലധികം ആളുകളാണ്. പ്രസവം ഉള്‍പ്പെട്ട ഈ വീഡിയോയ്ക്ക് കിട്ടിയ സ്വീകാര്യതയാണ് ചാനലിനെ ഇങ്ങനെയൊരു റിലായിറ്റി ഷോയിലേക്ക് പ്രേരിപ്പിച്ചത്.

new-reality-series-born-the-wild-births-controversy

കാട്ടിലെ അന്തരീക്ഷത്തിലായിരിക്കും മത്സരാര്‍ത്ഥികളുടെ പ്രസവം. ചാനലുകാരും ക്യാമറയും മറ്റും ഉള്‍പ്പെട്ട യൂണിറ്റുകാരും മാത്രമേ ആ പരിസരത്ത് ഉണ്ടാകൂ. പരിമിതമായ സൗകര്യത്തിലായിരിക്കും പ്രസവം. പ്രസവമെടുക്കാന്‍ ഡോക്ടര്‍മാരോ വയറ്റാട്ടികളോ വരുമെന്ന യാതൊരു പ്രതീക്ഷയും വേണ്ട. യുവതിയുടെ ഭര്‍ത്താവിന് വേണമെങ്കില്‍ ഭാര്യയ്‌ക്കൊപ്പം കഴിയാമെന്നും ആദ്യപ്രസവമാണെങ്കില്‍ അപേക്ഷിക്കേണ്ടതില്ലെന്നും ചാനല്‍ പുറത്തുവിട്ട അപേക്ഷ ഫോറത്തില്‍ പറയുന്നു.

അതേ സമയം റിയാലിറ്റിഷോയ്‌ക്കെതിരെ വിമര്‍ശനവുമായി ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ വച്ച് ഇങ്ങനെ ഒരു റിയാലിറ്റി ഷോ നടത്താന്‍ പാടില്ലെന്നാണ് വിമര്‍ശകരുടെ പക്ഷം. എന്നാല്‍ അമ്മയ്ക്കും കുഞ്ഞിനും വേണ്ട സുരക്ഷകളെല്ലാം തങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും പരസഹായമില്ലാതെ പ്രസവിക്കാന്‍ മത്സരാര്‍ത്ഥികള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ടെന്നാണ് ചാനലുകാര്‍ പറയുന്നത്.

English summary
Where a woman chooses to give birth is hugely personal, and these days most Americans pick one location: A hospital or medical facility.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X