കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പങ്കാളിക്ക് അവിഹിത ബന്ധമുണ്ടോ?; കണ്ടുപിടിക്കാന്‍ മൊബൈല്‍ ആപ്

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: മൊബൈല്‍ ഫോണിലൂടെ ഒരേസമയം പലരുമായി സൗഹൃദവും പ്രണയവുമൊക്കെ പങ്കുവെക്കുന്ന കാലം കഴിയുകയാണോ. അതെയെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള എംസ്‌പൈ എന്ന ആപ്ലിക്കേഷന്‍ നിര്‍മാതാക്കള്‍ പറയുന്നത്. തങ്ങളുടെ ആപ്, 'എം കപിള്‍' പങ്കാളിയുടെ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ അവരുടെ എല്ലാ നീക്കങ്ങളും അറിയാമെന്നാണ് കമ്പനി പറയുന്നത്.

സ്മാര്‍ട്‌ഫോണ്‍ വഴിയുളള ടെസ്റ്റ് മെസേജുകള്‍, ചാറ്റുകള്‍, ഫോണ്‍വിളി, ഫേസ്ബുക്ക് സ്‌കൈപ്പ് ഉപയോഗങ്ങള്‍, എന്നുവേണ്ട പങ്കാളിയെ പറ്റിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളെല്ലാം ആപ്ലിക്കേഷന്‍ ചോര്‍ത്തി പങ്കാളിക്ക് അയച്ചുകൊടുക്കും. കുട്ടികളെ നിരീക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് വേണ്ടിയാണ് ഇത്തരം ഒരു ആപ്ലിക്കേഷന്‍ നിര്‍മിച്ചതെങ്കിലും ഇത് ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്.

mobile-call

ഫോണ്‍ സംഭഷണം വരെ ചോര്‍ത്താന്‍ കഴിവുള്ള ഈ ആപ്ലിക്കേഷന്‍ ഇസ്റ്റാള്‍ ചെയ്യുന്നത് ദുരുപയോഗത്തിന് കാരണമായേക്കുമെന്ന മുന്നറിയിപ്പുണ്ട്. ഒരു വ്യക്തിയുടെ സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. പങ്കാളിയുടെ രഹസ്യങ്ങള്‍ മാത്രമല്ല, ബിസിനസ്, രാഷ്ട്രീയ രഹസ്യങ്ങളടക്കം എല്ലാം ഇതുവഴി ലഭിക്കുമെന്നതിനാല്‍ ആപ് നിരോധിക്കണമെന്നും അവര്‍ പറയുന്നു.

എന്തായാലും ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പങ്കാളി ഇനി കളവു പറയില്ലെന്നുറപ്പാണ്. അതേസമയം, ആപ്ലിക്കേഷന്‍ പങ്കാളിയുടെ സമ്മതപ്രകാരമല്ലാതെ രഹസ്യമായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇത് എത്രത്തോളം പ്രായോഗികമാകും എന്ന കാര്യം വ്യക്തമല്ല. രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം കുട്ടികളെ നിരീക്ഷിക്കാന്‍ ആപ്ലിക്കേഷന്‍ മികച്ചതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

English summary
New smartphone app mCouple can expose a cheating partner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X