ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തു; പുതിയ വകഭേദം ഗുരുതരമെന്ന് അധികൃതര്‍
നൈജീരിയ: ദക്ഷിണാ ഫ്രിക്കയില്‍ ഏറ്റവും വേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയെന്ന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. മാസം ആരംഭം മുതല്‍ ദക്ഷിണാഫ്രിക്കയിലെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 10 മടങ്ങാണ് വര്‍ധിച്ചത്. പുതിയ വകഭേദവും രോഗികളുടെ എണ്ണം കൂട്ടാന്‍ കാരണമായെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. പുതിയ വകഭേദം ദക്ഷിണാഫ്രിക്കയില്‍ ആശങ്കക്ക് കാരണമാവുന്നുവെന്ന് വൈറോളജിസ്റ്റ് ട്യൂളിയോ ഡി ഒലിവേറ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബി.1.1.529 എന്ന വകഭേദമാണ് ദക്ഷിണാഫ്രിക്കയില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഇത് വളരെ വേഗ്തതില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്നും. ഇതിന് ലോകാരോഗ്യ സംഘടന ഗ്രീക്ക് പേരിടുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത് കോവിഡ് ബാധിതതരുടെ എണ്ണം കൂട്ടാന്‍ കാരണാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നിന്നും ബോസാവാനയിലേക്കും, ഹോങ്കോങിലേക്കും പോയ യാത്രക്കാരില്‍ ഇത് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇതിനെ ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടോ എന്ന് വിലയിരുത്തുന്നതിനായി നാളെ യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഈ വകഭേദം വേഗത്തില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അതിനാല്‍ കൂടുതല്‍ പഠന വിധേയമാക്കുമെന്നും ലോകാരോഗ്യ സംഘടന കൂട്ടിചേര്‍ത്തു.

ഈ വകഭേദം ഗുരുതരമാണെന്നും ഇത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രി ജോയി ഫഹാല പറഞ്ഞു. ഇന്നലെ 1200 പേര്‍ക്കാണ് ദക്ഷിണാഫ്രിക്കയില്‍ രോഗം ബാധിച്ചത്. ഈ മാസം ആരംഭത്തില്‍ 106 പേര്‍ക്കായിരുന്നു കോവിഡ് ഇത് വര്‍ധിച്ചാണ് 1200ലെത്തിയത്. പുതിയ വകഭേദം കണ്ടെത്തുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നാലാം തരംഗം ഉണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ പ്രവചിച്ചിരുന്നു. രാജ്യത്ത് 22 പേര്‍ക്ക് പുതിയ വകഭേദം ബാധിച്ചുവെന്ന് നാഷണല്‍ ഇന്‍സ്‌റഅറിറ്റിയൂട്ട് ഫോര്‍ കമ്മിണിക്കേബിള്‍ ഡിസീസ് അധികൃതര്‍ പറഞ്ഞു.
രോഗം ബാധിച്ചവരുടെ എണ്ണവും ടെസ്റ്റ് പോസ്റ്റീവിറ്റി നിരക്കും വര്‍ധിക്കുകയാണെന്നും എന്‍ഐസിഡി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ ബീറ്റ വകഭേദം കണ്ടെത്തിയിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഇപ്പോഴും പടരുന്നത് ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദമാണ്. 2.95 ധസലക്ഷമാണ് ആഫ്രിക്കയിലെ മൊത്തം കോവിഡ് ബാധിതര്‍. അതില്‍ 899.657 പേരുടെ നില ഗുരുതരമാണ്. പുതിയ വകഭേദത്തിന് കുറഞ്ഞത് 10 മ്യൂട്ടേഷനുകളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഡെല്‍റ്റക്ക് രണ്ടും ബീറ്റക്ക് മൂന്ന് മാത്രമാണുള്ളത്. വരുന്ന ആഴ്ചകളും ദിവസങ്ങളും പുതിയ വകഭേദത്തിന്റെ കാഠിന്യം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പുതിയ വകഭേദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞരെ ഉടന്‍ കാണുമെന്നുംഅധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications