കാല്‍നടയാത്രക്കാര്‍ക്കിടയിലേയ്ക്ക് കാറോടിച്ച് കയറ്റി: എട്ടുപേര്‍ മരിച്ചു, പിന്നില്‍ ഭീകരര്‍!

  • Written By:
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: കാല്‍നടയാത്രക്കാര്‍ക്കിടയിലേയ്ക്ക് ഓടിച്ചുകയറ്റിയ ട്രക്കിടിച്ച് എട്ട് മരണം. മാന്‍ഹട്ടനിലാണ് സംഭവം. ഭീകരാക്രമണമാണെന്നാണ് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡേ ബ്ലാസിയോ ഡി വ്യക്തമാക്കി.  ചൊവ്വാഴ്ച വൈകിട്ട് 3.50ഓടെയാണ് സംഭവമെന്ന് പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

29കാരന്‍ ഓടിച്ചു കയറ്റിയ വാഹനമിടിച്ചാണ് എട്ട് പേര്‍ മരിച്ചത്. ബൈക്ക് പാതയിലേയ്ക്ക് പാഞ്ഞുകയറിയ വാഹനം ബൈക്ക് യാത്രക്കാരരെയും കാല്‍നടയാത്രക്കാരെയും ഇടിച്ചിടുകയായിരുന്നു. അക്രമിയെ പോലീസ് വധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വയറിന് വെടിയേറ്റ ഇയാള്‍ മരിക്കുകയയിരുന്നുവെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ബസുമായി കൂട്ടിയിടിച്ച ട്രക്കിടിച്ച് കുട്ടികളുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാഹനത്തില്‍ പെല്ലറ്റ് ഗണ്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

manhattanattack

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A man deliberately drove into bicyclists and pedestrians in a bike path in Lower Manhattan, killing at least eight people and injuring more than one dozen in an act of terrorism, New York City Mayor Bill de Blasio, D, said Tuesday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്