കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലമുകളിലേക്ക് ഓടിക്കയറി ന്യൂസിലന്‍ഡുകാര്‍, സുനാമി ഭീഷണി, തിരിച്ചുവരാമെന്ന് അധികൃതര്‍!!

Google Oneindia Malayalam News

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ജനത ഒന്നടങ്കം ഭയന്ന് വിറച്ച ദിവസമായിരുന്നു കടന്നുപോയത്. കഴിഞ്ഞ ദിവസമാണ് ശക്തമായ ഭൂകമ്പം ന്യൂസിലന്‍ഡിനെ വിറപ്പിച്ചത്. ഇതേ തുടര്‍ന്ന് സുനാമി മുന്നറിയിപ്പുകളും വന്നിരുന്നു. ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിലാണ് ഭൂകമ്പം ഉണ്ടായത്. ഇതോടെ ആയിരക്കണക്കിന് പേരാണ് മലമുകളിലേക്ക് ഓടിക്കയറിയത്. പത്ത് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ ഉയര്‍ന്ന് വരുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ പ്രദേശവാസികള്‍ക്ക് തിരിച്ചുവരാമെന്ന് അധികൃതര്‍ അറിയിച്ചു. തല്‍ക്കാലം ഭീഷണികളില്ലെന്നും ഇവര്‍ പറയുന്നു.

1

നേരത്തെ പ്രവചിച്ചിരുന്നത് പോലെ വലിയ തോതിലുള്ള തിരമാലകളോ തരംഗങ്ങളോ ഇനിയുണ്ടാവില്ലെന്ന് ജിഎന്‍എസ് സയന്‍സ് പറഞ്ഞു. അതേസമയം നിലവില്‍ കടലോര മേഖലയില്‍ മാത്രമേ പ്രശ്‌നമുണ്ടാകൂ. കരയിലേക്ക് തിരമാലകള്‍ എത്താനുള്ള സാധ്യതയും കുറവാണ്. നേരത്തെയുള്ള ഭൂകമ്പം കാരണം തീരദേശം മുഴുവന്‍ ഭീഷണിയിലായിരുന്നുവെന്ന് ജിഎന്‍എസ് പറഞ്ഞു. കെര്‍മാഡെക് ഐലന്‍ഡിന് സമീപം 8.1 റിക്ടര്‍ സ്‌കെയിലില്‍ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്നാമത്തെ ഭൂകമ്പാണ് ന്യൂസലന്‍ഡില്‍ ഉണ്ടായത്.

സുനാമി ഭീഷണിയെ തുടര്‍ന്ന് നോര്‍ത്ത് ഐലന്‍ഡ് മേഖലയിലെ തീരദേശവാസികളോട് എത്രയും വേഗം ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് നിര്‍ദേശിച്ചിരുന്നു. തീരദേശത്തെ കാലാവസ്ഥ പ്രവചനാതീതമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 7.1, 7.4, എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും പിന്നാലെ വന്നിരുന്നു. ഇതേ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. ഓക് ലന്‍ഡിന് സമീപമുള്ള എല്ലാ തീരദേശനിവാസികള്‍ക്കും മുന്നറിയിപ്പുണ്ടായിരുന്നു. 1.7 മില്യണ്‍ പേര്‍ ഇവിടെ താമസിക്കുന്നുണ്ട്.

Recommended Video

cmsvideo
E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

അതേസമയം ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 50 പേര്‍ അടങ്ങുന്ന ചെറിയൊരു വിഭാഗം മലമുകളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതായി ലിന്‍ഡ് ടട്ടാരെ എന്ന യുവതി സ്ഥിരീകരിച്ചു. നിരവധി പേര്‍ ഇപ്പോഴും മലമുകളിലാണ്. ക്രൈസ്റ്റ് ചര്‍ച്ച് ഒരു പതിറ്റാണ്ട് മുമ്പ് ഉണ്ടായ ഭൂകമ്പത്തില്‍ 185 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഓസ്‌ട്രേലിയന്‍ നോര്‍ഫോക്ക് ഐലന്‍ഡില്‍ ഉള്ളവര്‍ക്കായി സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടെ 1750 പേരോളം താമസിക്കുന്നുണ്ട്.

ഷാലിന്‍ സോയയുടെ പുതിയ ലേറ്റസ്റ്റ് ഫോട്ടോകള്‍

English summary
new zealand's coastal area residents moves to higher ground after tsunami warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X