പ്രാണവേദനയോടെ പിടയുന്നവരുടെ മുകളിലൂടെ അവന്‍ തക്ബീര്‍ മുഴക്കി ട്രക്ക് ഇടിച്ച് കയറ്റി
പാരീസ്: വിപ്ലവ സ്മരണകള്‍ പുതുക്കുകയായിരുന്നു ഫ്രഞ്ച് ജനത. അതിനിടയിലേയ്ക്കാണ് അവന്‍(?) മരണത്തിന്റെ ട്രക്ക് ഓടിച്ചുകയറ്റിയത്. അതും ഇസ്ലാമിന്റെ പേരില്‍...
തക്ബീര്‍ മുഴക്കിയാണ് അക്രമി ജനക്കൂട്ടത്തിനിടയിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറ്റിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അതിന് ശേഷം പുറത്തിറങ്ങി അയാള്‍ ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് തുരുതുരാ വെടിയുതിര്‍ത്തു.
അറുപത് കിലോമീറ്റര്‍ വേഗതയിലാണ് ഭീകരന്‍ ട്രക്ക് ജനക്കൂട്ടത്തിനിടയിലേയ്ക്ക് ഓടിച്ചുകയറ്റിയത്. തിങ്ങി നിറഞ്ഞ ആയിരങ്ങള്‍ക്കിടയിലൂടെ രണ്ട് കിലോമീറ്ററോളം അയാള്‍ ട്രക്ക് ഓടിച്ചു. പ്രാണവേദനയോടെയുള്ള കരച്ചിലുകള്‍ അവന്‍റെ കാതില്‍ വീണതേയില്ല.

ദേശീയ ദിനം
ഫ്രഞ്ച് ദേശീയ ദിനമായ ബാസ്റ്റില്ലെ ദിനത്തിലാണ് ലോകത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു.

തക്ബീര്‍ മുഴക്കി
തക്ബീര്‍ മുഴക്കിക്കൊണ്ടാണ് ഭീകരന്‍ കൂട്ടക്കുരുതി നടത്തിയത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

വെടിക്കെട്ട് കാണാന്‍
ബാസ്റ്റില്ലെ ദിനാഘോഷത്തിന്റെ അവസാനത്തില്‍ വെടിക്കെട്ട് കാണാന്‍ വേണ്ടി കൂടി നിന്നവരായിരുന്നു ഭീകരാക്രമണത്തിന് ഇരയായത്.

ചതഞ്ഞരഞ്ഞ ദേഹങ്ങള്‍
ട്രക്ക് ഇടിച്ച് തെറിച്ച് വീണവരുടെ ചതഞ്ഞരഞ്ഞ ശരീരങ്ങള്‍ക്ക് മുകളിലൂടെ അക്രമി രണ്ട് കിലോമീറ്ററോളം പിന്നേയും ട്രക്ക് ഓടിച്ചു.

വെടിയുതിര്‍ത്തു
ഒടുവില്‍ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി അയാള്‍ ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.

കരളലിയിക്കുന്ന കാഴ്ചകള്‍
ആര്‍ക്കും സഹിയ്ക്കാനാവുന്നതല്ല നീസില്‍ നിന്നുള്ള കാഴ്ചകള്‍. ചതഞ്ഞരഞ്ഞ മൃതദേഹങ്ങളും പരിക്കേറ്റവരുടെ പ്രാണവേദനയും.

വെടിവച്ച് കൊന്നു
അക്രമിയെ സുരക്ഷാ സേന വെടിവച്ചുകൊന്നു. അതിന് മുമ്പും അയാള്‍ തക്ബീര്‍ മുഴക്കിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

കൂടുതല്‍ പേര്‍?
ട്രക്കിലെ ഡ്രൈവര്‍ ഒറ്റയ്ക്കാണോ അക്രമം നടത്തിയത് എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്. ഒരാള്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ട്രക്കില്‍ ആയുധങ്ങള്‍
ട്രക്കിനുള്ളില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്്ര ലഭ്യമായിട്ടില്ല.

പിറകില്‍ ഐസിസ്?
ആക്രമണത്തിന് പിറകില്‍ ഐസിസ് ആണെന്നാണ് സൂചനകള്‍. എന്നാല്‍ ആരും ഇതുവരെ ഔദ്യോഗികമായി ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications