കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബോള അഞ്ച് പേര്‍ക്ക് മാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

  • By Aswathi
Google Oneindia Malayalam News

അബുജ: ലോകത്തിന് ഇപ്പോള്‍ ഏറ്റവും പേടി എബോള രോഗമാണ്. പടര്‍ന്നു പിടിയ്ക്കുന്ന എബോള വൈറസിനെ പ്രതിരോധിക്കാന്‍ ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നതാണ് ഈ പേടിയ്ക്ക് കാരണം എന്ന് പറയേണ്ടതില്ലല്ലോ. മരണമല്ലാതതെ പ്രതിവിധിയില്ല.

എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിയ്ക്കുന്ന എബോള വൈറസ് രോഗം അഞ്ചു പേര്‍ക്ക് മാറിയതായി റിപ്പോര്‍ട്ട്. നൈജീരിയന്‍ ആരോഗ്യ വകുപ്പാണ് രോഗം ഭേദമായതായി റിപ്പോര്‍ട്ട് ചെയ്തത്.

12 പേര്‍ക്കു വന്നു 5 പേര്‍ക്ക് മാറി

12 പേര്‍ക്കു വന്നു 5 പേര്‍ക്ക് മാറി

നൈജീരിയയില്‍ 12 പേര്‍ക്കാണ് രോഗം ബാധിച്ചതെന്നും ഇതില്‍ അഞ്ചു പേര്‍ രോഗ വിമുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

നിരീക്ഷണത്തില്‍

നിരീക്ഷണത്തില്‍

ലാഗോസില്‍ 189 പേരും എനുഗുവില്‍ ആറു പേരും നിരീക്ഷണത്തിലാണ്.

ഇതുവരെ മരിച്ചത്

ഇതുവരെ മരിച്ചത്

അതിനിടെ, ലൈബീരിയ, ഗിനി, സിയാറ ലിയോണ്‍ എന്നീ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു.

മുന്‍കരുതലോടെ രാജ്യങ്ങള്‍

മുന്‍കരുതലോടെ രാജ്യങ്ങള്‍

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ എബോളയ്‌ക്കെതിരെ ശക്തമായ മുന്‍കരുതലുകള്‍ എടുത്തു നില്‍ക്കുകയാണ്

എന്താണ് എബോള

എന്താണ് എബോള

എബോള ഒരുതരം വൈറസ് രോഗമാണ്. എബോള വൈറസ് ഡിസീസ് അല്ലെങ്കില്‍ എബോള ഹെമോറേജിക് ഫീവര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

എബോള വൈറസ് ശരീരത്തിലേയ്ക്ക് പ്രവേശിച്ച് കഴിഞ്ഞാല്‍ രണ്ട് ദിവസം മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന എന്നിവയാണ് രോഗ ലക്ഷണങ്ങള്‍

മരുന്നില്ലാത്ത രോഗം

മരുന്നില്ലാത്ത രോഗം

എബോള രോഗത്തിന് മരുന്ന് കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങള്‍ക്ക് മാത്രമാണ് ചികിത്സ നല്‍കാറ്. അതിനാല്‍ തന്നെ മരണ സംഖ്യയും ഉയരുന്നു. എന്നാല്‍ അമേരിയ്ക്കയില്‍ രോഗത്തിന് മരുന്ന് കണ്ടെത്തിയതായി ചില റിപ്പോര്‍ട്ടുകളുണ്ട്.

മൃതദേഹവും

മൃതദേഹവും

സാധാരണ സമ്പര്‍ക്കം കൊണ്ട് എബോള പകരില്ല. എന്നാല്‍ 961 പേര്‍ രോഗബാധ മൂലം മരിച്ചു. രോഗത്തിന്റെ ആരംഭ ദശയില്‍ ഇത് പകരുകയില്ല. എന്നാല്‍ മൃതദേഹത്തില്‍ നിന്ന് പോലും രോഗം പകരാനിടയുണ്ട്. അതിനാല്‍ തന്നെ ആഫ്രിയ്ക്കന്‍ രാജ്യങ്ങളില്‍ രോഗബാധിതരെ വീട്ടില്‍ നിന്ന് പുറത്താക്കുകയും മൃതദേഹം വഴിയില്‍ ഉപേക്ഷിയ്ക്കുന്നതും പതിവാണ്.

English summary
Nigeria has 12 confirmed cases of the Ebola virus, up from 10 at last week's count, of which five have almost fully recovered, the Health Ministry said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X