കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോക്കോ ഹറാം തീവ്രവാദികള്‍ തടവിലാക്കിയ 200 പെണ്‍കുട്ടികളെ രക്ഷിച്ചു

  • By Meera Balan
Google Oneindia Malayalam News

അബൂജ: നൈജീരിയയിലെ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ 200 പെണ്‍കുട്ടികളേയും 93 സ്ത്രീകളേയും രക്ഷപ്പെടുത്തി. സാംബിസ വനത്തില്‍ സൈന്യം നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. അതേ സമയം 2014 ഏപ്രിലില്‍ ചിബോക്കിലെ സ്‌കൂളില്‍ നിന്ന് ബോക്കോ ഹറാം തട്ടിക്കൊണ്ട് പോയ 200 പെണ്‍കുട്ടികളെയല്ല കണ്ടെത്തിയതെന്ന് സൈനിക വക്താവ് സാനി ഉസ്മാന്‍ പറഞ്ഞു.

ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സൈന്യം പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയ വിവരം സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശത്തെ വനത്തില്‍ നിന്നാണ് കുട്ടികളെ സൈന്യം മോചിപ്പച്ചത് . ബോക്കോ ഹറാമിന്റെ കേന്ദ്രങ്ങളില്‍ ഒന്നാണ് സാംബിസ വനം. 200 പെണ്‍കുട്ടികളേയും 93 സ്ത്രീകളേയുമാണ് രക്ഷിച്ചത് .

Boko Haram

സാംബിസയിലെ മൂന്ന് തീവ്രവാദ ക്യാമ്പുകളും പൊലീസ് തകര്‍ത്തു. ചിബോക്കിലെ പെണ്‍കുട്ടികളും തീവ്രവാദ ക്യാമ്പില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല . അമേരിക്കന്‍ സൈന്യത്തിന്റെ സഹകരണത്തോടെയാണ് നൈജീരിയന്‍ സൈന്യം ബോക്കോ ഹരാമിനെതിരെ ആക്രമണം നടത്തുന്നത് . രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ വൈകാതെ പുറത്ത് വിടും .

English summary
Girls rescued from Boko Haram camp not from Chibok, Nigerian military says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X