കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്നിന് ഇസ്രയേലിനോട് വൈര്യം കലർന്ന മനോഭാവം; ഐക്യരാഷ്ട്രസഭയ്ക്കെതിരെ ആഞ്ഞടിച്ച് യുഎസ്

ഫാലസ്തീൻ- ഇസ്രയേൽ സമാധാന ശ്രമങ്ങൾ യുഎൻ മുറിപ്പെടുത്തുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടി.

  • By Ankitha
Google Oneindia Malayalam News

ന്യൂയോർക്ക്: ഇസ്രയേൽ ഫലസ്റ്റീൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭയ്ക്കെതിരെ ആഞ്ഞടിച്ച് യുഎസ് നയതന്ത്ര‍ജ്ഞ നിക്കി ഹാലേ. വിഷയത്തിൽ യുഎന്നിനെതിരെ കടുത്ത വിമർശനമാണ് നിക്കി ഉയർത്തിയത്. ഫലസ്തീൻ- ഇസ്രയേൽ സമാധാന ശ്രമങ്ങൾ യുഎൻ മുറിപ്പെടുത്തുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടി.

ഒപിഎസിനെതിരെ കൈക്കൂലി ആരോപണം, എന്നാൽ സത്യം ഇങ്ങനെ... വ്യവസായിയുടെ വെളിപ്പെടുത്തൽഒപിഎസിനെതിരെ കൈക്കൂലി ആരോപണം, എന്നാൽ സത്യം ഇങ്ങനെ... വ്യവസായിയുടെ വെളിപ്പെടുത്തൽ

nikki halea

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജറുസലോമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസിൻരെ തീരുമാനത്തെ തുടർന്നാണ് അടിയന്തരയോഗം വിളിച്ചു ചേർത്തത്. ട്രംപിന്റെ നടപടിയിൽ രൂക്ഷമായ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. കഴിഞ്ഞ ദിവസം ജറുസലേം വിഷയത്തിൽ നിലപാട് വ്യക്തമാക്കി കഴിഞ്ഞ ദിവസം വൈറ്റ്ഹൗസ് രംഗത്തെത്തിയിരുന്നു.

 രക്ഷാസമിതിയുടെ വിലയിരുത്തൽ

രക്ഷാസമിതിയുടെ വിലയിരുത്തൽ

ജെറുസലേമിന് ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇസ്രയേൽ സ്വാഗതം ചെയ്തുവെങ്കിലും ലോകരാജ്യങ്ങളുടെ ഇടയിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയരുന്നതെന്നു യുഎൻ വിലയിരുത്തി. ട്രംപിന്റെ ഈ തീരുമാനം പശ്ചിമേഷ്യൻ മേഖലയിലെ സമാധാനത്തിന് വെല്ലുവിളിയാകുമെന്ന് ഫലസ്റ്റീൻ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ കുറ്റപ്പെടുത്തി.

ജനവികാരം

ജനവികാരം

ജറുസലേം വിഷയത്തിൽ നിലപാട് വ്യക്തമാക്കി കഴിഞ്ഞ ദിവസം വൈറ്റ്ഹൗസ് രംഗത്തെത്തിയിരുന്നു. ജനവികാരം കണിക്കിലെടുത്താണ് അമേരിക്കൻ പ്രസിഡന്റ് ഡെണാൾഡ് ട്രംപ് ഇത്തരത്തിലുള്ള ഒരു തീരുമാനമെടുത്തത്. കൂടാതെ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണെന്നു വൈറ്റ്ഹൗസ് വ്യക്തമാക്കി. ലോകത്ത് സമാധാനനം പുനഃസ്ഥാപിക്കാൻ യുഎസ് പ്രതിജഞബദ്ധരാണ്. അതിനായുള്ള ചർച്ചകളുമായി മുന്നോട്ടു പോകുകയാണ്. ഇസ്രയേൽ ഫലസ്റ്റീൻ പ്രശ്നത്തിൽ എല്ലാവർക്കും അനുയോജ്യമായ തീരുമാനത്തിലെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വൈറ്റ്ഹൗസ് പറഞ്ഞിരുന്നു

നിലവിലെ സ്ഥിതി തന്നെ തുടരും

നിലവിലെ സ്ഥിതി തന്നെ തുടരും

ജറുസവേമിനെ ഇസ്രയേലിന്റെ തലസ്ഥാനാമാക്കി അംഗീകരിച്ചാലും നിലവിലെ സ്ഥിതി തന്നെ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. രണ്ട് പ്രത്യേക രാജ്യങ്ങളാകാനുളള ആഗ്രഹം ഇരു രാജ്യങ്ങൾക്കുമുണ്ടെങ്കിൽ യുഎസ് അതിനെ അംഗീകരിക്കും. കൂടാതെ അതിർത്തി ഉൾപ്പെടെയുള്ള കാര്യത്തിൽ അന്തിമ തീരുമാനം എടുക്കില്ലെന്നും യുഎസ് വ്യക്തമാക്കി. ക്രിസ്ത്യൻ, ജൂതൻ, മുസ്ലീം വി ഭാഗക്കാരുടെ പാവന ഭൂമിയായി ജറുസലോം ഇനിയും തുടരുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് മധ്യപൂർവേഷ്യ ഉടൻ സന്ദർശിക്കും.

ഫലസ്റ്റിൻ വെടിവെയ്പ്പ്

ഫലസ്റ്റിൻ വെടിവെയ്പ്പ്

യുഎസ് പ്രസിഡന്റ് ഡെണാൾഡ് ട്രംപിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഫലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം വെടിയുതിർത്തു. ഗസ്സ അതിര്‍ത്തിയില്‍ . വെടിവെപ്പില്‍ രണ്ടു പേർ കൊല്ലപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുഎസ് പ്രഖ്യാപനത്തെ തുടര്‍ന്ന് ഫലസ്തീനിലുടനീളം കനത്ത പ്രതിഷേധം നിലനില്‍ക്കുകയാണ്. വെസ്റ്റ ബാങ്കിൽ സുരക്ഷ സൈന്യം പ്രതിഷേധകരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

English summary
The US ambassador to the UN has said, during an emergency meeting at the UN Security Council, the UN has been a negative force in the peace process between Israel and Palestine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X