ചൈനയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ഇന്ത്യ; വിദേശത്ത് വച്ച്, കൂട്ടിന് ഇറാന്‍, പാകിസ്താന് നെഞ്ചിടിപ്പ്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ആഗോളതലത്തില്‍ അതിവേഗം വളരുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇന്ത്യയുമായി ഉടക്കി നില്‍ക്കുന്ന എല്ലാ രാജ്യങ്ങളെയും ചാക്കിട്ട് പിടിക്കാന്‍ ചൈന നീക്കം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് പാകിസ്താനെ കൂട്ടുപിടിച്ച് ചൈന നടത്തുന്ന ചില നീക്കങ്ങള്‍.

ഇന്ത്യയ്ക്ക് ഒരേ സമയം പാകിസ്താനെയും ചൈനയെയും പാകിസ്താനില്‍ നിന്നുള്ള തീവ്രവാദ സംഘങ്ങളെയും നേരിടേണ്ട സാഹചര്യമാണുള്ളത്. ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ ചൈനയും പാകിസ്താനും നടത്തുന്ന എല്ലാ ശ്രമങ്ങളും മറിച്ചിടാന്‍ ഇന്ത്യ ഉഗ്രന്‍ നീക്കം നടത്തുന്നു. ഇതിന്റെ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യ. ഇന്ത്യക്ക് കൂട്ടായ് ഇറാനുമുണ്ട്.

ചാബഹാര്‍ തുറമുഖം

ചാബഹാര്‍ തുറമുഖം

ഇറാനിലെ സിസ്താന്‍ പ്രവിശ്യയോട് ചേര്‍ന്ന തീരമേഖലയില്‍ ഇന്ത്യ നിര്‍മിക്കുന്ന ചാബഹാര്‍ തുറമുഖം ചൈനയ്ക്ക് കടുത്ത തിരിച്ചടിയാണ്. ഈ തുറമുഖം അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും.

വിദേശത്ത് വച്ചുതന്നെ കൊടുത്തു

വിദേശത്ത് വച്ചുതന്നെ കൊടുത്തു

അതിര്‍ത്തിയില്‍ ഇന്ത്യയ്ക്ക് നിരന്തരം വെല്ലുവിളി ഉയര്‍ത്തുകയും ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്ന ചൈനയ്ക്ക് വിദേശത്ത് പണി കൊടുത്തിരിക്കുകയാണ് ഇന്ത്യ. പാകിസ്താന്റെ സഹായത്തോടെ ഗാദ്വാറില്‍ ചൈന നിര്‍മിക്കുന്ന തുറമുഖത്തിന് ഒരു മറുപണിയാണ് ഇന്ത്യ നടത്തുന്നത്.

സാമ്പത്തിക ഇടനാഴി

സാമ്പത്തിക ഇടനാഴി

ഇന്ത്യന്‍ അതിര്‍ത്തി വഴി ചൈന പാകിസ്താനിലൂടെ പ്രത്യേക സാമ്പത്തിക ഇടനാഴി നിര്‍മിക്കുന്നുണ്ട്. ചൈനയിലെ സിന്‍ജിയാങിലുള്ള കിഷ്ഗര്‍ നഗരത്തില്‍ നിന്നാരംഭിക്കുന്ന പാത പാകിസതാനിലൂടെ ഗദ്വാര്‍ തുറമുഖത്താണ് അവസാനിക്കുന്നത്.

ചൈനയുടെ ലക്ഷ്യങ്ങള്‍

ചൈനയുടെ ലക്ഷ്യങ്ങള്‍

ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ സാമ്പത്തിക ഇടനാഴി വഴി ഗാദ്വാര്‍ തുറമുഖത്ത് എത്തിച്ച് വിദേശത്തേക്ക് കയറ്റി അയക്കാനും തിരിച്ച് ഇതുവഴി ചരക്ക് ചൈനയിലെത്തിക്കാനുമാണ് ചൈനയുടെ നീക്കം. ഈ പാത യാഥാര്‍ഥ്യാമായാല്‍ ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലെത്തും ചൈന.

ചൈനയുടെ കളി നടക്കില്ല

ചൈനയുടെ കളി നടക്കില്ല

എന്നാല്‍ ചൈനയോടൊപ്പം നില്‍ക്കാന്‍ ഇന്ത്യയെ സഹായിക്കുന്നതാണ് ഇറാനിലെ ചാബഹാര്‍ തുറമുഖം. ഈ തുറമുഖത്തേക്ക് എത്തുന്നതിന് ഇന്ത്യയ്ക്ക് പാകിസ്താന്റേയോ അഫ്ഗാനിസ്താന്റെയോ സഹായം ആവശ്യമില്ല.

ഇന്ത്യയ്ക്ക് മുമ്പില്‍ വിശാല ലോകം

ഇന്ത്യയ്ക്ക് മുമ്പില്‍ വിശാല ലോകം

ചാബഹാര്‍ തുറമുഖം വഴി ഇന്ത്യയ്ക്ക് റഷ്യയിലേക്കും യൂറോപ്പിലേക്കും ചരക്കുകടത്ത് എളുപ്പമാകും. ഗള്‍ഫിലേക്കും ദൂരം കുറയും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വന്‍ പുരോഗതിയായിരിക്കും ഈ തുറമുഖം യാഥാര്‍ഥ്യമായാല്‍ സംഭവിക്കുക.

നിതിന്‍ ഗഡ്കരി ഇറാനില്‍

നിതിന്‍ ഗഡ്കരി ഇറാനില്‍

കപ്പല്‍ കാര്യമന്ത്രി നിതിന്‍ ഗഡ്കരി ഇറാനില്‍ വച്ച് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ അധികാരാരോഹണത്തിന് തെഹ്‌റാനില്‍ എത്തിയതായിരുന്നു ഗഡ്കരി. തുറമുഖ വികസനത്തിന് വേണ്ടി ഇന്ത്യ കോടികളാണ് മാറ്റിവച്ചിട്ടുള്ളത്.

അടുത്ത വര്‍ഷം തുടങ്ങും

അടുത്ത വര്‍ഷം തുടങ്ങും

അടുത്ത വര്‍ഷം ചാബഹാര്‍ തുറമുഖം പ്രവര്‍ത്തനം തുടങ്ങുമെന്ന് ഗഡ്കരി പറഞ്ഞു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് നിന്ന് വേഗത്തില്‍ എത്താന്‍ സാധിക്കുന്ന തുറമുഖമാണ് ഇറാന്റെ തെക്കന്‍ തീരത്തുള്ള ചാബഹാറിലേക്ക്. പാകിസ്താനെ തൊടാതെ ഇന്ത്യയ്ക്ക് ഇവിടെയെത്താം എന്നതാണ് പ്രത്യേകത.

600 കോടി നീക്കിവച്ചു

600 കോടി നീക്കിവച്ചു

തുറമുഖത്തിന്റെ അന്തിമഘട്ട ജോലികള്‍ നടക്കുകയാണിപ്പോള്‍. 600 കോടിയാണ് അടുത്തിടെ ഈ പദ്ധതിക്ക് വേണ്ടി ഇന്ത്യ നീക്കിവച്ചിട്ടുള്ളത്. ഇതില്‍ 380 കോടി മുടക്കി വാങ്ങിയ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.

ചില അനുമതികള്‍ ആവശ്യം

ചില അനുമതികള്‍ ആവശ്യം

എന്നാല്‍ നിര്‍മാണങ്ങള്‍ വേഗത്തിലാക്കുന്നതിന് ഇറാന്‍ ഭരണകൂടത്തിന്റെ ചില അനുമതികള്‍ ആവശ്യമാണ്. അത് ഗഡ്കരിയുടെ പ്രസംഗത്തില്‍ അദ്ദേഹം എടുത്തുപറഞ്ഞു. ഇറാന്‍ ഭരണകൂടം ഇന്ത്യയുടെ താല്‍പ്പര്യത്തിന് എതിര് നില്‍ക്കില്ലെന്നാണ് കരുതുന്നത്.

ഇറാന്‍ കേന്ദ്രമായി ഒരു കമ്പനി

ഇറാന്‍ കേന്ദ്രമായി ഒരു കമ്പനി

ചാബഹാര്‍ തുറമുഖ വികസനം യാഥാര്‍ഥ്യമാക്കുന്നതിന് ഇറാന്‍ കേന്ദ്രമായി ഇന്ത്യ ഒരു കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ചാബഹാര്‍ തുറമുഖത്തിന്റെ ആദ്യഭാഗത്തെ രണ്ട് ബെര്‍ത്തുകള്‍ ഇന്ത്യയാണ് ഉപയോഗിക്കുക.

English summary
Nitin Gadkari says India is hopeful of making Chabahar Port operational by 2018
Please Wait while comments are loading...