കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ചൈന പ്രശ്‌നം: മധ്യസ്ഥത വഹിക്കാന്‍ പദ്ധതിയില്ലെന്ന് അമേരിക്ക

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ അമേരിക്കക്ക് പദ്ധതിയില്ല. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കയ്‌ലേഗ് മക് എനനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ-ചൈന പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്നാം കക്ഷി ഇടപെടേണ്ട എന്നാണ് അന്ന് ഇന്ത്യയും ചൈനയും പ്രതികരിച്ചത്.

t

Recommended Video

cmsvideo
India elected unopposed to UN

ചൈനയുടെ അതിര്‍ത്തി മേഖലയിലെ വിഷയങ്ങള്‍ ജൂണ്‍ രണ്ടിന് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഫോണില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. ഇന്ത്യയുടെ സൈനികര്‍ കൊല്ലപ്പെട്ട സംഭവം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ ഞെട്ടിച്ച് എംഎല്‍എമാരുടെ രാജി; എന്‍പിപി പിന്തുണ പിന്‍വലിച്ചു, മണിപ്പൂര്‍ സര്‍ക്കാര്‍ വീഴുംബിജെപിയെ ഞെട്ടിച്ച് എംഎല്‍എമാരുടെ രാജി; എന്‍പിപി പിന്തുണ പിന്‍വലിച്ചു, മണിപ്പൂര്‍ സര്‍ക്കാര്‍ വീഴും

ലഡാക്കിലെ ഗുല്‍വാന്‍ താഴ്‌വരയിലാണ് ഇന്ത്യയുടെയും ചൈനയുടെ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായിട്ടായിരുന്നു ചൈനീസ് സൈന്യത്തിന്റെ ആക്രമണം. 20 സൈനികര്‍ കൊല്ലപ്പെട്ടു. ചൈനീസ് ഭാഗത്തും നഷ്ടമുണ്ടായി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദശാബ്ദങ്ങള്‍ക്കിടെ ഇത്രയും വലിയ നഷ്ടം ചൈനീസ് അതിര്‍ത്തിയില്‍ ഉണ്ടാകുന്നത് ആദ്യമാണ്. ചൈനീസ് സൈന്യത്തിന്റെ പ്രകോപനമാണ് ലഡാക്കിലെ അതിര്‍ത്തിയില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടാകാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

മോദി തുറന്നുപറയൂ... ഇനി എന്താണ് പരിപാടി; 20 ജീവന്‍ നഷ്ടമായി... തുറന്നടിച്ച് സോണിയ ഗാന്ധിമോദി തുറന്നുപറയൂ... ഇനി എന്താണ് പരിപാടി; 20 ജീവന്‍ നഷ്ടമായി... തുറന്നടിച്ച് സോണിയ ഗാന്ധി

1975ന് ശേഷം ആദ്യമായിട്ടാണ് ചൈനീസ് അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെടുന്നത്. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. അതിര്‍ത്തി വിഷയം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച മോദി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

English summary
No Formal Plans to Mediating India-China Border Issue; Says White House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X