Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസയെ ഇസ്രായേലുമായി കൂട്ടിച്ചേർക്കാൻ പദ്ധതി ഇല്ല; സൈനിക നടപടി വർധിപ്പിക്കും; നെതന്യാഹു

ഗാസയിൽ ഇസ്രായേൽ സൈനിക നടപടികൾ വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ ഗാസയെ ഇസ്രായേലുമായി കൂട്ടിച്ചേർക്കാൻ തങ്ങൾക്ക് പദ്ധതിയില്ലെന്നും നെതന്യാഹു പറഞ്ഞു. ഗാസയ്ക്ക് ഉള്ളിൽ തന്നെ പുതിയൊരു പ്രതിരോധവലയം സ്ഥാപിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും ദേശീയ മാധ്യമമായ എൻഡിടിവിയോട് അദ്ദേഹം പ്രതികരിച്ചു.

'ഹമാസിനെ പൂർണമായി ഇല്ലാതാക്കി ബന്ദികളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇസ്രായേൽ നടത്തുന്നത്. വലിയ തരത്തിലുള്ള സൈനിക നടപടി ഇതിന്റെ ഭാഗമായി ഉണ്ടാകും. എന്നാൽ പ്രദേശത്തെ പൂർണ്ണമായി പിടിച്ചെടുക്കാൻ ഉദ്ദേശിക്കുന്നില്ല. ഗാസയെ ഒരു ഇടക്കാല ഭരണകൂടത്തിന് കൈമാറും. ഭാവിയിലെ നുഴഞ്ഞുകയറ്റങ്ങൾ തടയാൻ ഗാസയിൽ ഒരു സുരക്ഷാ വലയം സ്ഥാപിക്കും', നെതന്യാഹു പറഞ്ഞു.

neth2-175457

ഹമാസ് നിരുപാധികം ആയുധം വെച്ച് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്താൽ നാളെ തന്നെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. നിരവധി ഉപാധികൾ ഹമാസ് ഇസ്രായേലിന് മുൻപിൽ വെച്ചിട്ടുണ്ട്. ഇസ്രായേൽ സേനയെ ഗാസയിൽ നിന്ന് പൂർണ്ണമായി പിൻവലിക്കുക, ആയിരക്കണക്കിന് പലസ്തീൻ തടവുകാരെ മോചിപ്പിക്കുക, ഇസ്രായേൽ ശത്രുത പുനരാരംഭിക്കില്ലെന്ന് ഉറപ്പ് നൽകുക എന്നിവയാണ് ഹമാസിന്റെ ആവശ്യങ്ങൾ.

ഒക്ടോബർ 7ലെ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ ആരംഭിച്ച പ്രത്യാക്രമണത്തില്‍ ഗാസയിൽ ഇതുവരെ 61,158 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഹമാസിനെ ദുർബലപ്പെടുത്താൻ സാധിച്ചെന്നാണ് ഇസ്രായേൽ അവകാശവാദം. എന്നാൽ ഹമാസും ഇസ്രായേലിന് തിരിച്ചടി നൽകുന്നുണ്ട്.

മാസങ്ങളായി ഗാസ വെടിനിർത്തലിനുള്ള മധ്യസ്ഥത ശ്രമങ്ങൾ നടക്കുന്നുണ്ട്.
ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നുവെങ്കിലും ശാശ്വതമായ വെടിനിർത്തൽ യാഥാർത്ഥ്യമായിട്ടില്ല. ട്രംപ് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജനുവരിയിൽ ചർച്ച നടക്കുകയും ഇസ്രായേലും ഹമാസും വെടിനിർത്തലിന് തയ്യാറാവുകയും ചെയ്തിരുന്നു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേലിലെ
25 ബന്ദികളെ ജീവനോടെ മോചിപ്പിക്കുകയും 8 പേരുടെ മൃതദേഹങ്ങൾ തിരികെ നൽകുകയും ചെയ്തിരുന്നു. കൂടാതെ, ഗാസയ്ക്കുള്ള മാനുഷിക സഹായവും വർദ്ധിപ്പിച്ചിരുന്നു.എന്നാൽ കരാർ ലംഘിച്ച് ഇസ്രായേൽ വീണ്ടും ഗാസയിൽ വെടിവെപ്പ് പുനഃരാരംഭിച്ചു. പിന്നീട് യാതൊരു ചർച്ചകളും ഉണ്ടായിട്ടില്ല.

ഇന്ത്യ-യുഎസ് തർക്കം മോദിയ്ക്കും ട്രംപിനും പരിഹരിക്കാം; നെതന്യാഹു

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരയുദ്ധം പരിഹരിക്കാൻ
നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും വിചാരിച്ചാൽ സാധിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു. ഇരുവരും തമ്മിൽ അടുത്ത സൗഹൃദമുണ്ട്. ഇത് പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കും', നെതന്യാഹു പറഞ്ഞു.

'പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും വളരെ നല്ല സുഹൃത്തുക്കളാണ്, അവർക്ക് പൊതുവായ ഒരുപാട് കാര്യങ്ങളുണ്ട്. ഒരു വഴി കണ്ടെത്താൻ കഴിയും," അദ്ദേഹം പറഞ്ഞു.ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ഇസ്രായേൽ യന്ത്രസാമഗ്രികൾ ഉപയോഗിച്ചതിനെക്കുറിച്ചും നെതന്യാഹു പ്രതികരിച്ചു. 'ഓപ്പറേഷൻ സിന്ദൂരിൽ ഉപയോഗിച്ച ഇസ്രായേൽ ഉപകരണങ്ങൾ നന്നായി പ്രവർത്തിച്ചു. അവ ഞങ്ങൾ യുദ്ധക്കളത്തിൽ പരീക്ഷിച്ച് വിജയിച്ചവയായിരുന്നു', നെതന്യാഹു പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+