
വിവാഹം അബുദാബിയിൽ ആയാല്ലോ?... അച്ഛന്റെ സമ്മതം വേണ്ട; പരസ്പര സമ്മതം മതി
യുഎഇ: അബുദാബിയിൽ വിവാഹം രജിസ്റ്റർ ചെയ്യാനായി എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. വിവാഹിതരാകാൻ എത്തുന്ന മുസ്ലിം ഇതര മതസ്ഥരുടെ എണ്ണത്തിലാണ് വർദ്ധനവ് പ്രകടമാകുന്നത്.
വിവാഹം എവിടെ വച്ച് നടന്നാലും മനോഹരമാണ്. സന്തോഷമാണ്. എന്നാൽ, ഇതിനായാണ് അബുദാബി വേദിയാകുന്നത്. അബുദാബിയിലെ കുടുംബ കോടതിയിൽ നോൺ മുസ്ലിം വിഭാഗത്തിൽപ്പെട്ട 30 വിവാഹങ്ങൾ നടന്നു.
ഇക്കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ഉള്ള കണക്കുകൾ പ്രകാരം ആണ് ഈ 30 വിവാഹങ്ങൾ. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെൻറ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വരും ആഴ്ചകളിലും നോൺ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരുടെ വിവാഹം നടക്കുന്നുണ്ട്. നൂറിലേറെ അപേക്ഷകൾ ലഭിച്ചതായും ഡിപ്പാർട്ട്മെൻറ് വ്യക്തമാക്കി.അതേസമയം, മറ്റന്നാളും വിവാഹം നടക്കും. 11 പേരാണ് വിവാഹം ചെയ്ത് പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്. 2021 ഡിസംബർ 14 - നാണ് ഇസ്ലാമിക ലോകത്ത് ആദ്യമായി നോൺ മുസ്ലിം കുടുംബ കോടതി നിലവിൽ വരുന്നത്.
ഗവർണ്ണർക്ക് സപ്പോർട്ട്;'ഭരണഘടനാ സ്ഥാപനങ്ങളോട് പക്വതയും മര്യാദയും കാണിക്കണം' - സുരേഷ് ഗോപി

കുടുംബ കേസുകൾ പരിഗണിക്കുന്ന കോടതിയാണ് നോൺ മുസ്ലിം കുടുംബ കോടതി. എന്നാൽ ഇരുവരുടെയും പരസ്പര സമ്മതത്തോടെയുള്ള വിവാഹം സിവിൽ മാരേജ് പ്രകാരം ഇവിടെ നടത്താം. ഇതിനായി വധുവിന്റെ അച്ഛൻറെ അനുവാദം ആവശ്യമില്ല.
ഇവിടെ എത്തി വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങൾ അറിയാം : -

വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി വെബ്സൈറ്റിലേക്ക് ആദ്യം പ്രവേശിക്കേണ്ടത്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെൻറ് നോൺ മുസ്ലിം ഫാമിലി കോർട്ട് വെബ്സൈറ്റിൽ എത്തിച്ചേരുക. തുറന്ന് വരുന്ന വെബ്സൈറ്റിൽ വിവാഹം എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം. ദൃശ്യമാകുന്ന അപേക്ഷാ ഫോം പൂരിപ്പിയ്ക്കുക. തുടർന്ന് പൂരിപ്പിച്ച അപേക്ഷാ ഫോം, പാസ്പോർട്ട് പകർപ്പ് എന്നിവ ചേർത്ത് nonmuslimfamilycourt@adjd.gov.ae എന്ന വിലാസത്തിൽ അയയ്ക്കുക. അപ്പോൾ കിട്ടുന്ന എസ്എംഎസ് ലിങ്കിൽ പ്രവേശിക്കുക. അപേക്ഷാ ഫീസ് 800 ദിർഹമാണ്.

ഈ 800 ദിർഹം ലിങ്കിൽ പ്രവേശിക്കുന്നതിലൂടെ അടയ്ക്കുവാൻ സാധിക്കും. തുടർന്ന് വെർച്വൽ ആയോ നേരിട്ടോ പങ്കെടുക്കേണ്ട തീയതി ഉൾപ്പെടെ നിങ്ങൾക്ക് ഇമെയിൽ ആയി ലഭിക്കും. ഈ ദിവസം രേഖകളിൽ ഒപ്പ് വെയ്ക്കാം. 15 മിനിറ്റിനുള്ളിൽ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കും എന്നതാണ് ഇതിൻറെ മറ്റൊരു പ്രത്യേകത.
അതേസമയം, യുകെ, യുഎസ്, ന്യൂസീലൻഡ്, സ്പെയിൻ, ചൈന, സിംഗപ്പൂർ തുടങ്ങി ഒട്ടേറെ വിദേശ രാജ്യങ്ങളിൽനിന്നുള്ള ദമ്പതികളും വിവാഹം റജിസ്റ്റർ ചെയ്യാനായി അബുദാബിയിൽ എത്തുന്നുണ്ട്.

അതേസമയം, വ്യാജ വേഷം ചമഞ്ഞ് 18 സ്ത്രീകളെ വിവാഹം കഴിച്ചയാൾ പിടിയിലായി. ഭുവനേശ്വറിലെ വാടക വീട്ടില്‍ നിന്നുമാണ് രമേശ് സ്വെയിന്‍ എന്നായാളെ അറസ്റ്റ് ചെയ്തത്. ഡോക്ടർ, കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ എന്നിങ്ങനെ പറഞ്ഞാണ് തട്ടിപ്പ്. ഭുവനേശ്വർ പോലീസിന്റെ നേതൃത്വത്തിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. നവ മാധ്യമങ്ങളിൽ നിന്നും മാട്രിമോണിയൽ സൈറ്റുകളിൽ നിന്നുമാണ് ഇയാൾ സ്ത്രീകളെ പരിചയപ്പെട്ടിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി സ്ത്രീകളെ തട്ടിപ്പിന് ഇരയാക്കി വിവാഹം ചെയ്തു.

വിദ്യാ സമ്പന്നരും ഉന്നതതരുമായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വിവാഹം കഴിച്ച് കഴിഞ്ഞാൽ ഉടൻ പണം തട്ടിക്കൽ എന്നതാണ് ഇയാളുടെ പതിവ് രീതി. 14 പേരെ ഇയാൾ നേരത്തെ വിവാഹം ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ, പൊലീസ് നടത്തിയ കൂടുതൽ അന്വേഷണത്തിൽ നിന്നാണ് ഇയാൾ നാല് സ്ത്രീകളെ കൂടി വിവാഹം കഴിച്ചതായി കണ്ടെത്തിയത്. അതേസമയം, തട്ടിപ്പിന് ഇരകളായ നാല് പേരിൽ ഒരാൾ കേരള സർക്കാരിൽ ജോലി ചെയ്യുന്ന മുതിർന്ന ഉദ്യോഗസ്ഥയാണ്. മറ്റൊരാൾ ഗുവാഹത്തിയിൽ നിന്നുള്ള ഡോക്ടർ, മൂന്നാമത്തെ സ്ത്രീ ഭിലായിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റും, മറ്റൊരാൾ ഒഡീഷ സ്വദേശിയും ആണ്. ഇരകളിൽ ഭൂരിഭാഗവും മധ്യവയസ്‌കരും ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരുമാണ്.