ഉത്തരകൊറിയയ്ക്ക് അമേരിക്കയെ തകര്‍ക്കാന്‍ കഴിയും: കൊറിയന്‍ വാദം ശരിവെച്ച് അമേരിക്ക, പ്രതിരോധം!!

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: അമേരിക്കയെ മുഴുവന്‍ തകര്‍ക്കാന്‍ കഴിയുമെന്ന ഉത്തരകൊറിയയുടെ അവകാശ വാദം ശരിവെച്ച് അമേരിക്ക. ഉത്തരകൊറിയ ഏറ്റവുമൊടുവില്‍ പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന് അമേരിക്കയുട ഭൂരിഭാഗവും തകര്‍ക്കാന്‍ കഴിയുമെന്നായിരുന്നു മിസൈല്‍ വിക്ഷേപിച്ചതിന് പിന്നാലെ ഉത്തരകൊറിയ അവകാശപ്പെട്ടത്. ഈ വാദമാണ് യുഎസ് ഇന്‍റലിജന്‍സ് അധികൃതര്‍ സ്ഥരിരീകരിച്ചിട്ടുള്ളത്.

ഐക്യരാഷ്ട്രസഭയുടേയും ലോക രാജ്യങ്ങളുടേയും മുന്നറിയിപ്പ് വകവെയ്ക്കാന്‍ തയ്യാറാവാത്ത ഉത്തരകൊറിയ അടുത്തതായി ആണവ വാഹക ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ വികസിപ്പിക്കാനൊരുങ്ങുകയാണെന്നും യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.

സമുദ്രാന്തര നീക്കങ്ങള്‍

സമുദ്രാന്തര നീക്കങ്ങള്‍

ആയുധ പരീക്ഷണങ്ങള്‍ക്ക് പുറമേ ഉത്തരകൊറിയ വളരെ രഹസ്യമായി സമുദ്രാന്തര നീക്കങ്ങള്‍ നടത്തുന്നതായും യുഎസ് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നു. രഹസ്യമായി ആണവഅന്തര്‍വാഹിനി നീറ്റിലിറക്കുന്ന കൊറിയ ഞായറാഴ്ച സിന്‍പ്പോ നാവിക സേനയുടെ ഷിപ്പ് യാര്‍ഡില്‍ നിന്ന് നീറ്റിലിറക്കിയെന്നും ഇത് കൊറിയയുടെ ഭാഗത്തുനിന്നുള്ള സമുദ്രാന്തര നീക്കങ്ങളുടെ സൂചനയാണെന്നും യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

 മുന്നറിയിപ്പുമായി ബോംബര്‍ വിമാനങ്ങള്‍

മുന്നറിയിപ്പുമായി ബോംബര്‍ വിമാനങ്ങള്‍

ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ കൊറിയന്‍ മുനമ്പിന് മുകളില്‍ യുഎസ് ബോംബര്‍ വിമാനങ്ങള്‍ വട്ടമിട്ടു പറന്നിരുന്നു. അമേരിക്കയുള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തരകൊറിയ യുഎസിനെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണം നടത്തിയതിന് പിന്നാലെയാണ് സംഘര്‍ഷ സാധ്യതയുള്ള പ്രദേശത്ത് യുഎസ് ബോംബര്‍വിമാനം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഞായറാഴ്ച യുഎസ് വ്യോമസേന പ്രസ്താവനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ബോംബര്‍ വിമാനങ്ങളാണ് ഉത്തരകൊറിയന്‍ മുനമ്പിന് മുകളിലൂടെ പറന്നത്.

 നിലയ്ക്ക് നിര്‍ത്തുമോ ചൈന!!

നിലയ്ക്ക് നിര്‍ത്തുമോ ചൈന!!

ഉത്തരകൊറിയ വിഷയത്തില്‍ ചൈനയ്ക്ക് മുന്നറിയിപ്പുമായി യു​എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയയുടെ നീക്കത്തില്‍ ചൈന നിഷ്ക്രിയമായി നില്‍ക്കുന്നുവെന്നും ചൈനയെ ഏറെക്കാലം ഇങ്ങനെ നില്‍ക്കാന്‍ അനുവദിക്കില്ലെന്നുമാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഉത്തരകൊറിയ കഴിഞ്ഞ ദിവസം ഹ്വാസോങ് 3 എന്ന ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമേരിക്കയിലെ ചിക്കാഗോയിലെത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്ധര മിസൈല്‍ 1000 കിലോ മീറ്റര്‍ അകലെ ജപ്പാന്‍ കടലില്‍ പതിച്ചുവെന്നാണ് വിവരം.

ലക്ഷ്യം വയ്ക്കുന്നത് യുഎസിനെ

ലക്ഷ്യം വയ്ക്കുന്നത് യുഎസിനെ

അമേരിക്കയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടേയും ഐക്യരാഷ്ട്ര സഭയുടേയും മുന്നറിയിപ്പുകളെല്ലാം കാറ്റില്‍പ്പറത്തിയ ഉത്തരകൊറിയ ജഗാംങ് പ്രവിശ്യയില്‍ നിന്നാണ് ശനിയാഴ്ച ആണവായുധ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചത്. 3000 കിലോമീറ്റര്‍ ദൂരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലില്‍ പതിക്കുകയായിരുന്നു. അമേരിക്കയെ മുഴുവന്‍ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് വിക്ഷേപണത്തിന് ശേഷം കൊറിയന്‍ വക്താവ് വ്യക്തമാക്കി. എപ്പോള്‍ വേണമെങ്കിലും ആരെയും നേരിടാനുള്ള രാജ്യത്തിന്‍റെ ശക്തി തെളിയിക്കുന്നതാണ് മിസൈല്‍ പരീക്ഷണമെന്ന് കിംഗ് ജോങ് ഉന്നിനെ ഉദ്ധരിച്ച് കൊറിയന്‍ സെന്‍ ട്രല്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി.

അമേരിക്കയെ ഭീഷണിപ്പെടുത്തി കൊറിയ

അമേരിക്കയെ ഭീഷണിപ്പെടുത്തി കൊറിയ

അമേരിക്കയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടേയും യുഎന്നിന്‍റെയും വിലക്ക് മറികടന്ന് നിരന്തരം ആയുധ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ തങ്ങളെ ആക്രമിച്ചാല്‍ അമേരിക്കയെ നശിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ വക്താവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 ഉത്തരകൊറിയ്ക്കെതിരെ

ഉത്തരകൊറിയ്ക്കെതിരെ

കൊറിയ- യുഎസ് കൂട്ടായ്മ ജൂണ്‍ 29ന് ഉത്തരകൊറിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചതോടെ മറുപടിയെന്നോണം അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് സംയുക്ത മിസൈല്‍വേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിന് പുറമേ അമേരിക്കയെ ലക്ഷ്യം വച്ച് വിക്ഷേപിക്കാവുന്ന ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം വിജയകരമായതോടെ യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ദക്ഷിണ കൊറിയയും ആരംഭിച്ചിട്ടുണ്ട്. എന്നല്‍ ദക്ഷിണ കൊറിയന്‍ നീക്കത്തെ എതിര്‍ത്തുകൊണ്ടാണ് ചൈന രംഗത്തെത്തിയത്.

തെറ്റ് സമ്മതിച്ചിട്ടും കൊറിയയ്ക്കൊപ്പം

തെറ്റ് സമ്മതിച്ചിട്ടും കൊറിയയ്ക്കൊപ്പം

ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം യുഎന്‍ പ്രമേയങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് സമ്മതിച്ച ചൈന സംഘര്‍ഷം ലഘൂകരിക്കാനാണ് ശ്രമിക്കേണ്ടതെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചത്. ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണത്തില്‍ അപലപിച്ച ചൈന മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള ദക്ഷിണ കൊറിയന്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. പ്രതിരോധ സംവിധാനം കൊണ്ട് ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണി ഇല്ലാതാവില്ലെന്നും സൈനിക സന്തുലിതാവസ്ഥ ഇല്ലാതാക്കുകയേ ഉള്ളൂവെന്നാണ് ചൈന ചൂണ്ടിക്കാണിക്കുന്നത്.

China launched an awesome show of its military mightന!
 ചൈന ഭയക്കുന്നത് തങ്ങള്‍ക്കും ഭീഷണിയെന്ന്!!

ചൈന ഭയക്കുന്നത് തങ്ങള്‍ക്കും ഭീഷണിയെന്ന്!!

ദക്ഷിണ കൊറിയ സ്ഥാപിക്കാനിരിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തിലെ റഡാറുകള്‍ ചൈനയെക്കൂടി ലക്ഷ്യംവയ്ക്കുന്നതായിരിക്കുമെന്നതാണ് ചൈനയെ ആശങ്കയിലാക്കുന്നത്. ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ ചൈന കൊറിയയെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ശക്തമായി നേരിടുമെന്ന് നേരത്തെ അമേരിക്ക തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഈ സാഹചര്യത്തില്‍ ദക്ഷിണകൊറിയും അമേരിക്കയും കൈകോര്‍ത്തത് ചൈനയെയും ത്രിശങ്കുവിലാക്കിയിട്ടുണ്ട്.

English summary
North Korea's latest test of an intercontinental ballistic missile (ICBM) has shown that Pyongyang now may be able to reach most of the continental United States, two US officials told Reuters on Monday.
Please Wait while comments are loading...