കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കൊറിയ ദീര്‍ഘദൂര മിസൈല്‍ നിര്‍മിക്കുന്നു; ആശങ്കയോടെ ലോകം, യുഎസിലും ബോംബിടാം!!

ഉത്തര കൊറിയക്ക് സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ആയുധങ്ങള്‍ നിര്‍മിക്കാന്‍ മറ്റു രാജ്യങ്ങളെ പോലെ അവകാശമുണ്ടെന്ന് അംബാസഡര്‍ ജു യോങ് ചോയ് പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

പ്യോങ്യാങ്: ഉത്തര കൊറിയ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ദീര്‍ഘദൂര ശേഷിയുള്ള ശക്തമായ മിസൈല്‍ നിര്‍മാണം പുരോഗമിക്കുന്നു. മിസൈല്‍ പരീക്ഷണങ്ങളും അണ്വായുധ നിര്‍മാണങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് യുഎന്‍ രക്ഷാസമിതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ വിവരം പുറത്തുവരുന്നത്.

ഞായറാഴ്ച ഒരു മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. അതിനേക്കാള്‍ ശേഷിയുള്ള മിസൈലാണ് ഇപ്പോള്‍ നിര്‍മിക്കുന്നതെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി പറഞ്ഞു. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇപ്പോള്‍ നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയില്‍ വരെ ആണവായുധം വീഴാം

അമേരിക്കയില്‍ വരെ ആണവായുധം വീഴാം

ഉത്തര കൊറിയയുടെ ഏക സഖ്യരാഷ്ട്രം ചൈനയാണ്. അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉത്തര കൊറിയ ആയുധ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ചൈന കഴിഞ്ഞാഴ്ച ആവശ്യപ്പെട്ടിരുന്നു. അമേരിക്കയില്‍ വരെ ആണവായുധം പ്രയോഗിക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്.

പ്രകോപനം നിര്‍ത്തണമെന്ന് യുഎസ്

പ്രകോപനം നിര്‍ത്തണമെന്ന് യുഎസ്

ഉത്തര കൊറിയ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഉത്തര കൊറിയയുമായി സമാധാനത്തിന്റെ വഴി അവസാനിച്ചെന്നും ട്രംപ് ഭരണകൂടം വ്യക്തമക്കിയിട്ടുണ്ട്.

ചൈനയ്ക്ക് മാത്രമേ തടയാനാകൂ

ചൈനയ്ക്ക് മാത്രമേ തടയാനാകൂ

ഉത്തര കൊറിയയെ ആയുധ നിര്‍മാണങ്ങളില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ചൈനയ്ക്ക് മാത്രമേ സാധിക്കൂവെന്ന് അമേരിക്കന്‍ നിരായുധീകരണ അംബാസഡര്‍ റോബര്‍ട്ട് വൂഡ് പറഞ്ഞു. ഞായറാഴ്ച ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നു.

ദക്ഷിണ കൊറിയ സ്ഥിരീകരിച്ചു

ദക്ഷിണ കൊറിയ സ്ഥിരീകരിച്ചു

ഞായറാഴ്ചത്തെ പരീക്ഷണം സംബന്ധിച്ച് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി ഹാന്‍ മിന്‍ കൂ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു. പരീക്ഷണ വിജയത്തെ കുറിച്ച് ഇദ്ദേഹവും സ്ഥിരീകരിച്ചു.

ഉത്തേജകം നല്‍കിയ വിജയം

ഉത്തേജകം നല്‍കിയ വിജയം

നേരത്തെ ഉത്തര കൊറിയ നടത്തി വന്ന മുസുദാന്‍ മിസൈലുകളുടെ പരീക്ഷണം തുടര്‍ച്ചയായി പരാജയപ്പെടുന്നതിനിടെയാണ് ഞായറാഴ്ചത്തെ വിജയം. പുതിയ പരീക്ഷണ വിജയം ഉത്തര കൊറിയന്‍ ആയുധ നിര്‍മാണത്തിന് ഉത്തേജകം നല്‍കിയിട്ടുണ്ട്.

4000 കിലോമീറ്റര്‍ സഞ്ചരിക്കും

4000 കിലോമീറ്റര്‍ സഞ്ചരിക്കും

4000 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന മിസൈലാണ് നിര്‍മിക്കുന്നത്. ഭീമാകാരമായ ആണവായുധം വരെ വഹിക്കാന്‍ ഇതിന് സാധിക്കുമെന്ന് ഉത്തര കൊറിയയുടെ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ഇനിയും പരീക്ഷണം ഉടന്‍ നടത്തുമെന്ന് ഉത്തര കൊറിയയുടെ ചൈനീസ് അംബാസഡര്‍ പറഞ്ഞു.

സ്വയം പ്രതിരോധം അവകാശം

സ്വയം പ്രതിരോധം അവകാശം

ഉത്തര കൊറിയക്ക് സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ആയുധങ്ങള്‍ നിര്‍മിക്കാന്‍ മറ്റു രാജ്യങ്ങളെ പോലെ അവകാശമുണ്ടെന്ന് അംബാസഡര്‍ ജു യോങ് ചോയ് പറഞ്ഞു. അമേരിക്ക നിരന്തരം തങ്ങളുടെ പരമാധികാരത്തിന്‍മേല്‍ കടന്നുകയറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഉത്തര കൊറിയക്കെതിരേ ഭീഷണി മുഴക്കുമ്പോഴാണ് തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങള്‍.

English summary
North Korea's missile program is progressing faster than expected, South Korea's defense minister said on Tuesday, after the UN Security Council demanded the North halt all nuclear and ballistic missile tests and condemned Sunday's test-launch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X