Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരകൊറിയയെ ഇന്ത്യക്കും പേടി! പാകിസ്താനും ചൈനയും രഹസ്യമായി സഹായിക്കുന്നുവെന്ന്!

Recommended Video

cmsvideo
    ഉത്തര കൊറിയയെ ഇന്ത്യക്കും പേടി? കാരണം ഇതാ | Oneindia Malayalam

    ദില്ലി: ലോകരാജ്യങ്ങളുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ ഉത്തരകൊറിയ നടത്തുന്ന അണ്വായുധ, മിസൈല്‍ പരീക്ഷണങ്ങള്‍ ജപ്പാനെയോ അമേരിക്കയെയോ മാത്രമല്ല, ഇന്ത്യയെയും ഭീതിയിലാഴ്ത്തുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ലോക രാഷ്ട്രങ്ങള്‍ എല്ലാം എതിര്‍ത്തിട്ടും ഒട്ടും കൂസലില്ലാതെയാണ് ഉത്തരകൊറിയ തുടരെത്തുടരെ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇത് ഇന്ത്യക്കും ഭീഷണിയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

    ചൈന മനസ്സു വെച്ചാല്‍ ഉത്തരകൊറിയയെ കവച്ചു വെയ്ക്കാനാകുമെന്നും ചൈനയും പാകിസ്താനും ഉത്തരകൊറിയക്ക് രഹസ്യ സഹായം ചെയ്യുന്നുണ്ടെന്നുമാണ് ഇന്ത്യ സംശയിക്കുന്നത്.

    ഇന്ത്യക്ക് ഉത്കണ്ഠ

    ഇന്ത്യക്ക് ഉത്കണ്ഠ

    ഉത്തരകൊറിയയുടെ അണ്വായുധ പരീക്ഷണങ്ങള്‍ അപലപനീയമാണെന്നും അതില്‍ തങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ആണവനിര്‍വ്യാപനം സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ ഉത്തരകൊറിയ സൗകര്യപൂര്‍വ്വം മറക്കുകയാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.

     ഹാസ്വോങ്ങ് പാകിസ്താനും ഗുണം

    ഹാസ്വോങ്ങ് പാകിസ്താനും ഗുണം

    ഉത്തരകൊറിയ വിക്ഷേപിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹാസ്വോങ്ങ്-14 പാകിസ്താനും ഗുണം ചെയ്യുമോ എന്നാണ് ഇന്ത്യയുടെ സംശയം. ആ സംശയത്തിന് ആക്കം കൂട്ടുന്ന കാര്യങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുമുണ്ട്. 15,000 കിലോമീറ്റര്‍ ദൂരം പതിക്കാന്‍ ശേഷിയുള്ള പാകിസ്താന്റെ ഗൗരി-1 മിസൈല്‍ നോര്‍ത്ത് കൊറിയയുടെ നോഡോങ്ങ് മിസൈലിന്റെ മറ്റൊരു പതിപ്പായിരുന്നു.

    ശക്തി കൂട്ടി പാകിസ്താനും

    ശക്തി കൂട്ടി പാകിസ്താനും

    തങ്ങളുടെ ആയുധ ശേഷിയും ആണവബലവും വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് പാകിസ്താനും. നിലവില്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ അണ്വായുധങ്ങള്‍ പാകിസ്താന് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന് 130നും 140 ഇടയില്‍ അണ്വായുധങ്ങള്‍ ഉള്ളപ്പോള്‍ ഇന്ത്യക്ക് ഇത് 110 നും 120നും ഇടയിലാണ്.

    പാകിസ്താനെ പേടിക്കണം

    പാകിസ്താനെ പേടിക്കണം

    ഉത്തരകൊറിയയുടെ തുടരെത്തുടരെയുള്ള പരീക്ഷണങ്ങളില്‍ ജപ്പാന് ആശങ്കയുള്ളതു പോലെ ഇന്ത്യ പാകിസ്താനെയും പേടിക്കണം എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ തലവേദന തന്നെയാണത്.

     ചൈനയോട് പറയാനുള്ളത്

    ചൈനയോട് പറയാനുള്ളത്

    ചൈന മനസ്സു വെക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ പാകിസ്താനും ഉത്തരകൊറിയക്കും മേലെ ആധിപത്യം സ്ഥാപിക്കാനാകുമെന്ന് ഇന്ത്യ കണക്കു കൂട്ടുന്നു. എന്നാല്‍ അവര്‍ നിഷ്‌കളങ്കരായി അഭിനയിക്കുകയാണെന്നും ഇന്ത്യ കരുതുന്നു.

    ചൈന സഹായിച്ചിട്ടുണ്ട്

    ചൈന സഹായിച്ചിട്ടുണ്ട്

    പാകിസ്താനെയും ഉത്തരകൊറിയയെയും കഴിഞ്ഞ കാലങ്ങളില്‍ ചൈന സഹായിച്ചിട്ടുണ്ട്. 1976ല്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോയും ചൈനയുടെ മാവോ സെദുങ്ങും തമ്മിലുള്ള രഹസ്യ കരാര്‍ ഓര്‍മ്മിക്കണം. പാകിസ്താന് ചൈന യുറേനിയം ഉപകരണങ്ങളും നല്‍കിയിട്ടുണ്ട്. 1990 ലെ ലോപ് നര്‍ പരീക്ഷണത്തില്‍ പാകിസ്താന്റെ അണ്വായുധം പരീക്ഷിച്ചിട്ടുമുണ്ട്. ഉത്തരകൊറിയയുടെ മിസൈല്‍ വികസന പദ്ധതികള്‍ക്കും ചൈന സഹായം ചെയ്തിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

     ചൈനക്ക് അമേരിക്കയുടേയും വിമര്‍ശനം

    ചൈനക്ക് അമേരിക്കയുടേയും വിമര്‍ശനം

    ഉത്തരകൊറിയക്കൊപ്പം നില്‍ക്കുന്ന സമീപനം സ്വീകരിച്ചിരിക്കുന്ന രാജ്യങ്ങളെയും ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ കുറ്റപ്പെടുത്തിയിരുന്നു. ചൈനക്കെതിരെ ആയിരുന്നു നിക്കി ഹാലെയുടെ പരോക്ഷ വിമര്‍ശനം. ഉത്തരകൊറിയയുമായി വ്യാപാരംബന്ധമുള്ളതും അടുത്ത സുഹൃത്തുമാണ് ചൈന. ഇക്കഴിഞ്ഞ ദിവസം മാത്രമാണ് ഉത്തരകൊറിയക്കെതിരെയുള്ള യുഎന്‍ നടപടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ചൈന പ്രഖ്യാപിച്ചത്.

    ഹൈഡ്രജന്‍ ബോബ്

    ഹൈഡ്രജന്‍ ബോബ്

    ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണങ്ങളില്‍ ഏറ്റവും വലുതാണ് ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണം. അതിശക്തമായ സ്‌ഫോടന ശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ആണ് പരീക്ഷിച്ചത്. ഉത്തര കൊറിയ നത്തുന്ന അണ്വായുധ പരീക്ഷണങ്ങളെല്ലാം അമേരിക്കക്കുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. കൊറിയ പരീക്ഷിക്കുന്ന മിസൈലുകളൊല്ലം തന്നെ അമേരിക്കയില്‍ പതിക്കുന്ന ദീര്‍ഘദൂര മിസൈലുകളാണ്. ഇതാണ് അമേരിക്കയുടെ ആശങ്കക്ക് കാരണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+