ഭീഷണിപ്പെടുത്തിയാല്‍ മാത്രം ആണവായുധം ഉപയോഗിക്കും: കിം മയപ്പെടുന്നു! ദക്ഷിണകൊറിയയുമായി ചര്‍ച്ച!

  • Written By:
Subscribe to Oneindia Malayalam

സിയോള്‍: ദക്ഷിണകൊറിയയോടുള്ള നിലപാട് മയപ്പെടുത്തി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ദക്ഷിണകൊറിയയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് കിം വ്യക്തമാക്കിയിട്ടുള്ളത്. പുതുവത്സര സന്ദേശത്തില്‍ അമേരിക്കയ്ക്കെതിരെ ഭീഷണി മുഴക്കി രംഗത്തെത്തിയ കിം ദക്ഷിണ കൊറിയ്ക്ക് മുമ്പാകെ ഒലിവ് ചില്ലയുമായി എത്തിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയാല്‍ മാത്രമേ ആണവായുധങ്ങള്‍ ഉപയോഗിക്കുകയുള്ളൂവെന്നാണ് ഉത്തരകൊറിയ വ്യക്തമാക്കിയത്.

അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ ഭീഷണി: ന്യൂക്ലിയര്‍ ബട്ടണ്‍ എന്റെ ഡെസ്കിന് മുകളിലാണുള്ളത്!

പുതുവര്‍ഷത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ദക്ഷിണ കൊറിയയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കിം ജോങ് ഉന്‍ വ്യക്തമാക്കിയത്. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സൈനിക സമ്മര്‍ദ്ദം കുറച്ചുകൊണ്ടുവരുന്നതിനായി ദക്ഷിണ കൊറിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ തയ്യാറാണെന്നാണ് ഉത്തരകൊറിയന്‍ ഏകാധിപതിയുടെ നിലപാട്. ഇതിനായി ഇരു രാജ്യങ്ങളും ശ്രമിക്കേണ്ടതുണ്ടെന്നും കിം ആഹ്വാനം ചെയ്യുന്നു.

 വിന്റര്‍ ഒളിംപിക്സ്

വിന്റര്‍ ഒളിംപിക്സ്

ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയില്‍ വച്ച് നടക്കാനിരിക്കുന്ന വിന്‍റര്‍ ഒളിംമ്പിക്സ് ഗെയിംസിന് ഒരു ടീമിനെ അയയ്ക്കുന്ന കാര്യവും ഉത്തരകൊറിയ പരിഗണിക്കുന്നുണ്ട്. ഉത്തരകൊറിയയ്ക്ക് തങ്ങളുടെ അഭിമാനം ഉയര്‍ത്തുന്നതിനും ഐക്യം പ്രകടിപ്പിക്കുന്നതിന് വേണ്ടി ഈ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കും. ഇതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി രണ്ട് കൊറിയകളുടെയും ഉദ്യോഗസ്ഥര്‍ അടിയന്തരമായി യോഗം ചേരുന്ന കാര്യം പരിഗണിക്കുമെന്നും കിം പറഞ്ഞു.

 കിമ്മിന്‍റെ നീക്കം സ്വാഗതാര്‍ഹം

കിമ്മിന്‍റെ നീക്കം സ്വാഗതാര്‍ഹം

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി കിം ജോങ് ഉന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ദക്ഷിണ കൊറിയ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ കിമ്മിന്റെ പുതുവത്സര പ്രസംഗത്തെ മറ്റൊരു വീക്ഷണ കോണിലാണ് യുഎസ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. രണ്ട് കൊറിയന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി എപ്പോള്‍ വേണമെങ്കിലും എവിടെവച്ചും ചര്‍ച്ച നടത്താമെന്ന് ഉത്തരകൊറിയയെ അറിയിച്ചതായി ദക്ഷിണ കൊറിയന്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. വിന്റര്‍ ഒളിംപിക്സില്‍ ഉത്തരകൊറിയ പങ്കാളികളാവുമെന്ന് അറിയിച്ചതില്‍ സന്തോഷമുണ്ടെന്നും സാധുവായ കാര്യങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പ്യോങ്ച്യാങ് ഓര്‍നൈസേഷന്‍ കമ്മറ്റി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.

 യുഎസിനെതിരെ ആസൂത്രിത നീക്കം

യുഎസിനെതിരെ ആസൂത്രിത നീക്കം


ദക്ഷിണ കൊറിയയെ പ്രധാന സഖ്യരാജ്യമായ അമേരിക്കയില്‍ നിന്ന് വേര്‍തിരിക്കുന്നതിനുള്ള തന്ത്രങ്ങളാണ് കിമ്മിന്റെ പ്രസംഗത്തില്‍ ഉടനീളമുള്ളതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങളെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള ക്യാമ്പെയിന്‍ നടക്കുന്ന സാഹചര്യത്തില്‍ അമേരിക്കയ്ക്ക് എതിരെയുള്ള നീക്കമായും ഇതിനെ വിലയിരുത്താം. അമേരിക്കയെ ലക്ഷ്യം വച്ചുകൊണ്ട് ഉത്തരകൊറിയ ആയുധ പരീക്ഷണങ്ങളും ആണവായുധങ്ങളും വികസിപ്പിക്കുന്നത് പതിവാക്കിയതോടെയാണ് ഇത് ഉപേക്ഷിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കായി അമേരിക്ക പോരാട്ടം ആരംഭിച്ചത്.

 സൈനികാഭ്യാസം മാറ്റിവെച്ചതിന് പിന്നില്‍

സൈനികാഭ്യാസം മാറ്റിവെച്ചതിന് പിന്നില്‍

ഒളിംപിക്സില്‍ ഉത്തരകൊറിയയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഒളിമ്പിക്സിന്‍റെ സുരക്ഷ കണക്കിലെടുത്തുമാണ് കഴിഞ്ഞ മാസം നടത്താനിരുന്ന സംയുക്ത സൈനികാഭ്യാസം മാറ്റിവച്ചതെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ വ്യക്തമാക്കി. ഉത്തരകൊറിയ ദക്ഷിണ കൊറിയയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും അനുരണ ശ്രമങ്ങള്‍ നടത്തുന്നതും യുഎസ്- കൊറിയന്‍ ബന്ധം വഷളാക്കുന്നതിന് വേണ്ടിയെന്നാണ് അമേരിക്കയും വിലയിരുത്തുന്നതെന്നാണ് സൂചന. എന്നാല്‍ കിമ്മിന്റെ പുതുവത്സര പ്രസംഗത്തോട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 യുഎസിന് ഭീഷണി

യുഎസിന് ഭീഷണി

പുതുവര്‍ഷ സന്ദേശത്തിലാണ് അമേരിക്കയ്ക്ക് ഭീഷണിയുമായി കിംഗ് ജോങ് ഉന്‍ രംഗത്തെത്തിയത്. അമേരിക്ക മുഴുവന്‍ തങ്ങളുടെ ആണവായുധങ്ങളുടെ പരിധിയിലാണെന്നും ന്യൂക്ലിയര്‍ ബട്ടണ്‍ എപ്പോഴും എന്റെ ഓഫീസിലെ ഡെസ്കിന് മുകളിലാണുള്ളതെന്നുമാണ് കിം ജോങ് ഉന്നിന്റെ ഭീഷണി. ഇത് ഭീഷണിയല്ല, യാഥാര്‍ത്ഥ്യമാണെന്ന് അവര്‍ കൃത്യമായി തിരിച്ചറിയണമെന്നും ഉന്‍ പറയുന്നു. പുതുവത്സര ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സാരിക്കുമ്പോഴായിരുന്നു കിം ജോങ് ഉന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഉന്നിന്റെ പ്രസംഗത്തെ ഉദ്ധരിച്ചാണ് സിഎന്‍എന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 ശ്രദ്ധ ഗവേഷണത്തിലും ആയുധങ്ങളിലും

ശ്രദ്ധ ഗവേഷണത്തിലും ആയുധങ്ങളിലും

ആണവ ആയുധങ്ങളുടെ ഗവേഷണം, റോക്കറ്റ് എന്‍ജിനീയറിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആണവായുധങ്ങള്‍ വ്യാപകമായി വികസിപ്പിച്ചെടുക്കുമെന്നും ശത്രുരാജ്യങ്ങളുടെ ആണവയുദ്ധത്തിനെതിരാനിയ നീങ്ങാനും തിരിച്ചടിക്കാനുമുള്ള പ്രാപ്തി ആര്‍ജ്ജിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും കിം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഉന്നിന്റേത് വെറും ശബ്ദകോലാഹലങ്ങള്‍ മാത്രമാണെന്നാണ് ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി പ്രോഗ്രാം ഡയറക്ടര്‍ യുവാന്‍ ഗ്രഹാമിന്റെ പ്രതികരണം. തങ്ങള്‍ക്ക് പ്രവര്‍ത്തന സജ്ജമായ ഭൂഖണ്ഡാന്ത ബാലിസ്റ്റിക് മിസൈല്‍ സ്വന്തമായുണ്ടെന്ന് യുഎസിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 അമേരിക്കയും കൊറിയയും യുദ്ധത്തോടടുത്ത്

അമേരിക്കയും കൊറിയയും യുദ്ധത്തോടടുത്ത്

ഏപ്പോഴത്തേക്കാളധികം അമേരിക്കയും ഉത്തരകൊറിയയും യുദ്ധത്തോട് അടുത്ത് നില്‍ക്കുകയാണെന്ന് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ്സ് മുന്‍ ചെയര്‍മാന്‍ അഡ്മിറല്‍ മൈക്ക് മുള്ളന്‍ പറയുന്നു. എബിസി ചാനലിന് കഴിഞ്ഞ ആഴ്ച നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കിം ജോങ് ഉന്നിനെ ലക്ഷ്യം വെച്ചുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രകോപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുള്ളന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. പ്രകോപനങ്ങള്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുന്ന സാഹചര്യത്തിലേയ്ക്ക് എത്തിക്കുമെന്നാണ് മുള്ളന്‍ ചൂണ്ടിക്കാണിക്കുന്നത്.


ഉത്തരകൊറിയയ്ക്ക് ഉപരോധം

ഉത്തരകൊറിയയ്ക്ക് ഉപരോധം

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലാണ് ഉത്തരകൊറിയയ്ക്ക് പുതിയ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആയുധ പരീക്ഷണങ്ങള്‍ നടത്തുന്നതിനെതിരെ ഐക്യരാഷ്ട്രസഭയും ലോക രാജ്യങ്ങളും നല്‍കിയ മുന്നറിയിപ്പ് നിലനില്‍ക്കെ നവംബര്‍ 19ന് ഭൂഖണ്ഡാന്തര ബാലിസ്റ്റിസ് മിസൈല്‍ പരീക്ഷിച്ചതാണ് പുതിയ ഉപരോധത്തിലേയ്ക്ക് നയിച്ചിട്ടുള്ളത്. ഉത്തരകൊറിയയിലേയ്ക്കുള്ള ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വരവിന് കര്‍ശന നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെയെല്ലാം ഫലമായാണ് ഐക്യരാഷ്ട്ര സഭ ഉപരോധം ഏര്‍പ്പെടുത്തിയത്.

 90 ശതമാനം ഇറക്കുമതിയ്ക്ക് വിലക്ക്!!

90 ശതമാനം ഇറക്കുമതിയ്ക്ക് വിലക്ക്!!

ഊര്‍ജ്ജം, ഇറക്കുമതി- കയറ്റുമതി മേഖലകള്‍, ഉത്തരകൊറിയന്‍ പൗരന്മാര്‍ക്കുള്ള തൊഴില്‍, ഉത്തരകൊറിയന്‍ കള്ളക്കടത്ത് എന്നീ രംഗത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക സമര്‍പ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ 15 അംഗങ്ങള്‍ ഒപ്പുവച്ച പ്രമേയം ഉത്തരകൊറിയയിലേയ്ക്കുള്ള 90 ശതമാനത്തോളം വരുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതാണ് ഐക്യരാഷ്ട്രസഭയുടെ ഉപരോധം.

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം

നവംബര്‍ 29നാണ് ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പും ഐക്യരാഷ്ട്ര സഭയുടെ താക്കീതുകളും മറികടന്നുകൊണ്ടാണ് ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ലോകത്ത് മികച്ച ശക്തിയാണ് തങ്ങളെന്ന് തെളിയിക്കാനുള്ള ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ശ്രമത്തിനുള്ള തെളിവായാണ് ഉത്തരകൊറിയന്‍ ഭരണകൂടം കണക്കാക്കുന്നത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Kim Jong Un warned the United States on Monday he had a “nuclear button” on his desk ready for use if North Korea was threatened, but offered an olive branch to South Korea, saying he was “open to dialogue” with Seoul.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്