കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ ഉപരോധത്തെ പരിഹസിച്ച് ഉത്തര കൊറിയ

  • By Anwar Sadath
Google Oneindia Malayalam News

സോള്‍: അഞ്ചാം ആണവ പരീക്ഷണത്തെ തുടര്‍ന്ന് തങ്ങള്‍ക്കെതിരെ അമേരിക്ക ഉപരോധത്തിന് ആഹ്വാനം ചെയ്തതിനെ പരിഹസിച്ച് ഉത്തര കൊറിയ. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപരോധ നിര്‍ദ്ദേശം ചിരിയുണര്‍ത്തുന്നതാണെന്നും രാജ്യത്തിന്റെ ആണവ ശക്തി വ്യാപിക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്നും ഉത്തര കൊറിയ പ്രതികരിച്ചു.

കഴിഞ്ഞദിവസമാണ് ഉത്തര കൊറിയ അത്യാധുനിക ആണവ ആയുധം പരീക്ഷിച്ചത്. ഇതുവരെ പരീക്ഷിച്ചതില്‍ ഏറ്റവും ശക്തിയേറിയതാണ് ഇതെന്നും തങ്ങള്‍ക്ക് ലോകത്തെ ആണവ ശക്തിയായി മാറിയെന്നും ഉത്തര കൊറിയ പ്രഖ്യാപിച്ചിരുന്നു. സംഭവത്തിനു പിന്നാലെ മേഖലയിലെ സ്ഥിതിഗതികള്‍ ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും നേതാക്കളെ ഫോണില്‍ വിളിച്ച് ബരാക് ഒബാമ സ്ഥിതി ചര്‍ച്ച ചെയ്തു.

barackobama

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ആണവ പരീക്ഷണം നടത്തരുതെന്ന് ഉത്തര കൊറിയയ്ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുതിയ ആണവ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് ഒബാമ പ്രതികരിച്ചത്.

ഉത്തരകൊറിയക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ കൊണ്ടുവരാനും അമേരിക്കയ്ക്ക് ആലോചനയുണ്ട്. ഉത്തരകൊറിയക്കെതിരെ ശക്തമായ നടപടിയാണ് വേണ്ടതെന്ന് അമേരിക്ക പറയുന്നു. ഏതുരീതിയിലുള്ള നടപിയാണെന്ന കാര്യം യുഎന്‍ സുരക്ഷാ സമിതിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് യുഎസ് വക്താവ് പറഞ്ഞു.

English summary
North Korea says sanctions push after nuclear test 'laughable'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X