കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ ഞെക്കിക്കൊന്ന് കേന്ദ്രസര്‍ക്കാര്‍; മൃതദേഹങ്ങളോടും ക്രൂരത, 48 മണിക്കൂര്‍ മുമ്പ്!!

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന ചരക്കുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

റിയാദ്: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം തടസമാകുന്നു. മൃതദേഹം കൊണ്ടുവരുന്നതിന് 48 മണിക്കൂര്‍ മുമ്പ് നാട്ടിലെ വിമാനത്താവളത്തില്‍ അറിയിച്ച് അനുമതി വാങ്ങണമെന്നാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം. പ്രവാസികളെയും നാട്ടിലുള്ളവരെയും ഒരു പോലെ വിഷമിപ്പിക്കുന്ന നടപടിയാണിത്.

കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അനുകൂല നടപടി സ്വീകരിക്കണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു. പുതിയ നിബന്ധന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് കത്തെഴുതി. ഗള്‍ഫില്‍ മരിച്ച മലയാളികളുടേത് ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍.

നാല് രേഖകള്‍

നാല് രേഖകള്‍

മരിച്ചയാളുമായി ബന്ധപ്പെട്ട നാല് രേഖകള്‍ നാട്ടിലെ വിമാനത്താവളത്തില്‍ എത്തിക്കണമെന്നാണ് പുതിയ നിബന്ധന. ശേഷം നാട്ടിലെ വിമാനത്താവളത്തില്‍ നിന്നു മൃതദേഹം കൊണ്ടുവരാമെന്ന നിര്‍ദേശം ലഭിക്കണം. എന്നാല്‍ മാത്രമേ വിദേശത്ത് നിന്നു ഇങ്ങോട്ടെത്തിക്കാന്‍ പറ്റൂ.

 അനുമതി കാത്ത് ഗള്‍ഫില്‍ മൃതദേഹങ്ങള്‍

അനുമതി കാത്ത് ഗള്‍ഫില്‍ മൃതദേഹങ്ങള്‍

മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാനും കുടുംബങ്ങള്‍ക്ക് അവസാന നോക്ക് കാണാനും സാഹചര്യമൊരുക്കുന്നത് വൈകിപ്പിക്കുന്ന നടപടിയാണിത്. യുഎഇയിലും സൗദിയിലും ഇപ്പോള്‍ വിമാനത്താവളത്തില്‍ മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെ അനുമതിക്കായി കാത്തുകിടക്കുകയാണ്.

കാര്‍ഗോ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചു

കാര്‍ഗോ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചു

കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച നിര്‍ദേശം കാര്‍ഗോ അധികൃതര്‍ക്ക് ലഭിച്ചത്. ഗള്‍ഫിലെ പ്രവാസി സംഘടനാ പ്രതിനിധികള്‍ മൃതദേഹവുമായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പുതിയ നിബന്ധന സംബന്ധിച്ച് അറിഞ്ഞത്. തുടര്‍ന്ന് ഷാര്‍ജയിലും സൗദിയും മൃതദേഹങ്ങള്‍ എംബാം ചെയ്തുവച്ചിരിക്കുകയാണ്.

ദിവസേന അഞ്ച് ഇന്ത്യക്കാര്‍

ദിവസേന അഞ്ച് ഇന്ത്യക്കാര്‍

യുഎഇയില്‍ ദിവസേന അഞ്ച് ഇന്ത്യക്കാര്‍ എന്ന തോതില്‍ മരണം സംഭവിക്കുന്നുണ്ടെന്ന് പ്രവാസി സംഘടനകള്‍ പറയുന്നു. അപകട മരണത്തിന് നിരവധി കടലാസ് പണികള്‍ ആവശ്യമാണ്. ഇപ്പോള്‍ സാധാരണ മരണത്തിനും സമാനമായ സാഹചര്യമാണുണ്ടായിരിക്കുന്നത്.

ജയപ്രകാശും മുഹമ്മദ് കുഞ്ഞിയും

ജയപ്രകാശും മുഹമ്മദ് കുഞ്ഞിയും

സൗദിയില്‍ മരണപ്പെട്ട വയനാട് സ്വദേശി ജയപ്രകാശിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കാത്തത് പുതിയ വ്യവസ്ഥ കാരണമാണ്. ഷാര്‍ജയില്‍ മരിച്ച മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും തടസം നേരിട്ടു.

മുഖ്യമന്ത്രി അയച്ച കത്ത്

മുഖ്യമന്ത്രി അയച്ച കത്ത്

ഗള്‍ഫ് മേഖലയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള സാഹചര്യം ഉണ്ടാകണം. കേന്ദ്ര വ്യോമയാന വകുപ്പ് വിഷയത്തില്‍ ത്വരിത നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കാര്‍ഗോ നികുതി

കാര്‍ഗോ നികുതി

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന ചരക്കുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നികുതി ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കൂടുതല്‍ തുക ലഗേജ് കടത്തിന് നല്‍കേണ്ട സാഹചര്യമാണുള്ളത്. പ്രവാസികളെ പിഴിയുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് പ്രവാസി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.

English summary
NRI dead bodies wait for Airport permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X